Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രാമ ജീവിതത്തി​െൻറ...

ഗ്രാമ ജീവിതത്തി​െൻറ നാട്ടുപച്ചയൊരുക്കി സുറ

text_fields
bookmark_border
ഗ്രാമ ജീവിതത്തി​െൻറ നാട്ടുപച്ചയൊരുക്കി സുറ
cancel

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനെന്ന് കേൾക്കുമ്പോള്‍ ഗ്രാമീണാന്തരീക്ഷമാണ് മനസ്സില്‍ തെളിയുക. യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം അതിവേഗം സഞ്ചരിക്കുകയാണ് ഇരട്ട ശക്തികളുടെ മാതാവെന്നറിയപ്പെടുന്ന ഈ ഭൂപ്രദേശവും. എന്നാല്‍ ആധുനിക ഉമ്മുല്‍ഖുവൈനി​​​െൻറ കുതിപ്പിനൊപ്പം ഗ്രാമീണത ഇന്നും കാത്ത് സൂക്ഷിക്കുന്ന ഇടമാണ് സുറ. നാട്ടുപച്ചയിലും നാട്ടുനടപ്പിലും ഉമ്മുല്‍ഖുവൈ​​​െൻറ മറ്റു പ്രദേശങ്ങളിൽ നിന്ന്​ വ്യത്യസ്തമാണ് ഈ ഗ്രാമം.

കോഴി, താറാവ്, ഒട്ടകം, ആട്, പോത്ത്, പശു തുടങ്ങിയ വളര്‍ത്ത് മൃഗങ്ങള്‍ക്ക് 25ല്‍ പരം ഉസ്ബകള്‍ ഇവിടെയുണ്ട്. അനവധി വര്‍ഷങ്ങളായി ഗ്രാമീണ ജീവിതം നയിച്ചു-വരുന്ന പാകിസ്താനികളും ബംഗ്ലാദേശികളുമാണ് ഇവയുടെ പരിചാരകര്‍. അവര്‍ക്കൊപ്പം മൂന്ന് മലയാളികളും. ഇവിടെ രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ഗ്രോസറി കണ്ണൂര്‍ കൊപ്പം സ്വദേശി മജീദി​​​െൻറ ഉടമസ്ഥതയിലുള്ളതാണ്. മസ്ജിദു സലാം സുറയിലെ ഏക പള്ളിയാണ്. ഉമ്മുല്‍ഖുവൈനിന് ആവശ്യമായ ശുദ്ധജലം ശേഖരിക്കുന്ന ഒരിടം കൂടിയാണ് സുറ. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ഈ ജലസ്രോതസ്സ് ഉമ്മുല്‍ഖുവൈനി​​​െൻറ ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. നിശ്ചിത തുകക്ക് ആവശ്യാനുസരണം ഇവിടെ നിന്നും ജലം ലഭ്യമാണ്. ശുദ്ധജല കമ്പനികള്‍ അവരുടെ സംഭരണികളിലേക്ക് ഇവിടെനിന്ന് വെള്ളം കൊണ്ടുപോയി വീണ്ടും ശുദ്ധീകരിച്ചാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി സജ്ജമാക്കുന്നതെന്ന് അഹ്-ലന്‍ ജലവിതരണ കമ്പനിയുടെ സാരഥി അഷ്റഫ് പറഞ്ഞു.

മല്‍സരയോട്ടത്തിന് തയാറെടുക്കുന്ന നല്ലയിനം ഒട്ടകങ്ങള്‍ ഇവിടെ ലഭ്യമാണ്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഒട്ടകങ്ങള്‍ക്കായി ഇവിടെ ആളുകള്‍ വരാറുണ്ടെന്ന് 20 വര്‍ഷത്തിലധികമായി ഒട്ടകങ്ങളുടെ പരിചാരകനായ ബംഗ്ലാദേശി സ്വദേശി അബ്​ദുല്‍ സലാം പറഞ്ഞു. സുറക്കടുത്തുള്ള ലിബ്സ എന്ന പ്രദേശം ഒട്ടകങ്ങളുടെ പരിശീലനത്തിന് പേര്​ കേട്ട സ്​ഥലമാണ്​. ശൈത്യ കാലങ്ങളില്‍ അറബികള്‍ ഉല്ലാസത്തിനായ് പോകുന്ന സുറയുടെ സമീപ പ്രദേശമാണ് കാബര്‍.
പരമ്പരാഗത ജീവിതം നയിച്ച് പോരുന്ന 12ഓളം അറബി കുടുംബങ്ങളാണ് ഈ പ്രദേശത്തെ നിവാസികള്‍. ഷാര്‍ജ സ്വദേശികളായ പകുതിയോളം വരുന്ന അറബി കുടുംബങ്ങള്‍ ഷാര്‍ജ ഭരണാധികാരി ഒരുക്കുന്ന പുതിയ ഭവന കേന്ദ്രത്തിലേക്ക് മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായുള്ള കൂടുമാറ്റമാണെങ്കിലും നല്ലവരായ ഈ നാട്ടുകാരുടെ സാമീപ്യം നഷ്​ടമാകുന്ന മന:പ്രയാസത്തിലാണ് നാട്ടു ജീവിതത്തില്‍ പൂർണ സംതൃപ്തി അനുഭവിക്കുന്ന കോഴിക്കോട് കൊളത്തറ സ്വദേശിയായ സുധീര്‍. സുറയുടെ എതിര്‍ വശത്തെ ഫലാജുല്‍ മുഅല്ല റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന പമ്പ് സുറയുടെ പുതിയ മുഖമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgreen sura
News Summary - green sura-uae-gulf news
Next Story