Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗോഡോൾഫിൻ ഗ്രാമം...

ഗോഡോൾഫിൻ ഗ്രാമം നന്ദി പറയുന്നു,  ദുബൈയുടെ കൈത്താങ്ങിന്​ 

text_fields
bookmark_border
ഗോഡോൾഫിൻ ഗ്രാമം നന്ദി പറയുന്നു,  ദുബൈയുടെ കൈത്താങ്ങിന്​ 
cancel

ദുബൈ: ഒാരോ പൊതു ചടങ്ങുകൾക്കായി ഒത്തുകൂടു​േമ്പാഴും  ഗോഡോൾഫിൻ ക്രോസ്​ എന്ന  ചെറു ബ്രിട്ടീഷ്​ ​​​ഗ്രാമത്തിലെ ജനങ്ങൾ ദുബൈയെയും ഇവിടുത്തെ ഭരണാധികാരിയെയും ഒാർക്കും. അവരുടെ പ്രിയപ്പെട്ട സാമൂഹിക കേന്ദ്രം നഷ്​ടപ്പെടാതെ നിലനിർത്താൻ സഹായം നൽകി യു.എ.ഇ വൈസ്​ പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനോട്​ അത്രമാത്രം ഇഷ്​ടവും കടപ്പാടുമുണ്ടവർക്ക്​.    

കോൺവാളിലെ ഗോഡോൾഫിൻ ക്രോസ്​ 300 വീടുകളും 700 ഒാളം താമസക്കാരുമുള്ള ഒരു ചെറു പ്രദേശമാണ്​. പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം നടത്തിയിരുന്നത്​ അവിടുത്തെ പഴയ ചാപ്പൽ മുറിയിലായിരുന്നു. ആ കെട്ടിടം വിറ്റഴിക്കാൻ ചർച്ച്​ അധികാരികൾ തീരുമാനി​ച്ചത്​ ഗ്രാമത്തെ ആകെ വിഷമത്തിലാക്കിയിരുന്നു. ചാപ്പൽ വിലകൊടുത്തു വാങ്ങി സാമൂഹിക കേന്ദ്രമാക്കി നിലനിർത്തണമെന്ന്​ ആഗ്രഹിച്ചുവെങ്കിലും സമീപ നഗരങ്ങളിൽ പോയി വിവിധ ജോലികൾ ചെയ്​ത്​ ഉപജീവനം നടത്തി വരുന്ന നാട്ടുകാർ കൂട്ടിയാൽ കൂടുന്നതിനപ്പുറമായിരുന്നു അതിനു വേണ്ട ചെലവ്​. 4.28 ലക്ഷം ദിർഹം വേണ്ടിടത്ത്​ വിവിധ ധനസമാഹരണ പരിപാടികളിലൂടെ 1.18 ലക്ഷം ദിർഹം സ്വരൂപിക്കാനേ നാട്ടുകാർക്കു കഴിഞ്ഞുള്ളൂ. 

സംഘടനാ ചെയർമാൻ റിച്ചാർഡ്​ മാക്​കി
 

അങ്ങിനെയിരിക്കെയാണ്​ കുതിര സഞ്ചാര ക്ലബിന്​ ‘ഗോഡോൾഫിൻ’ എന്നു പേരിട്ട ദുബൈ ഭരണാധികാരിയോട്​ സഹായം തേടിയാലോ എന്ന ആലോചന ഉയരുന്നത്​.  2013 മുതൽ പ്രവർത്തിച്ചു പോരുന്ന പ്ര​ാദേശിക സംഘടനയായ ഗോഡോൾഫിൻ ക്രോസ്​ കമ്യുനിറ്റി അസോസിയേഷൻ ഇക്കാര്യം ഉന്നയിച്ച്​ ശൈഖ്​ മുഹമ്മദിന്​ കത്തയക്കുകയായിരുന്നു. ഒരു ശ്രമം എന്ന നിലയിൽ നടത്തി നോക്കിയ അഭ്യർഥന ഫലം കണ്ടുവെന്ന്​ ഉറപ്പായത്​ യു.എ.ഇ നമ്പറിൽ നിന്ന്​ ഫോൺ സന്ദേശം എത്തിയപ്പോൾ മാത്രം. ഒരു അന്താരാഷ്​ട്ര പ്രാധാന്യമുള്ള ഗുണകാംക്ഷി എന്നാണ്​ സംഭാവന നൽകിയ ആളെക്കുറിച്ച്​ ആദ്യം അസോസിയേഷൻ പുറത്തു​വിട്ട വിവരം. എന്നാൽ ശൈഖ്​ മുഹമ്മദാണ്​ ഇൗ ഗുണകാംക്ഷി എന്ന കാര്യം സംഘടനാ ചെയർമാൻ റിച്ചാർഡ്​ മാക്​കി പിന്നീട്​ സ്​ഥിരീകരിച്ചു. നാടി​​​െൻറ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന പൊതു സ്​ഥാപനമായി ചാപ്പൽ ഹാൾ വർത്തിക്കുമെന്ന്​ റിച്ചാർഡ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പ്രതികരിച്ചു. പണം ഉറപ്പായ സ്​ഥിതിയിൽ ചാപ്പൽ ഹാൾ വാങ്ങുന്നതിനുള്ള നടപടികൾ അസോസിയേഷൻ ആരംഭിച്ചു. അടുത്ത ദിവസം ഇതേ ഹാളിൽ വെച്ച്​ ഒരു കൂട്ടായ്​മയും ഒരുക്കിയിട്ടുണ്ട്​. സാധാരണ ഗതിയിൽ സംഭവിക്കുന്ന ഒന്നല്ല തങ്ങൾക്ക്​ ലഭിച്ച പിന്തുണ. ദുബൈ ഭരണാധികാരിയോടും അവിടുത്തെ നാട്ടുകാരോടുമുള്ള സ്​നേഹം അറിയിച്ച അദ്ദേഹം ശൈഖ്​ മുഹമ്മദിനെ സ്വീകരിക്കാൻ ഗ്രാമം കാത്തിരിക്കുകയാണെന്നും വ്യക്​തമാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgulf newsmalayalam news
News Summary - godolphin church news
Next Story