Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശബ്​ദമില്ലാത്തവർക്ക്​...

ശബ്​ദമില്ലാത്തവർക്ക്​ ശബ്​ദമാവും ആസ്യയുടെ കൈയുറകൾ

text_fields
bookmark_border
police
cancel
camera_alt????? ?? ??????? ???? ?? ??????? ????????? ?????????? ????????????????

ദുബൈ: സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവരോട്​ ആംഗ്യഭാഷയിൽ സംസാരിക്കാറുണ്ട്​. പക്ഷെ ആംഗ്യ ഭാഷ വശമില്ലാത്ത ആളുകളുമായി എന്തെങ്കിലും വിവരങ്ങൾ കൈമാറണമെങ്കിൽ മൂകരായ മനുഷ്യർ എന്തു ചെയ്യും? പലരും ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്​. അടിയന്തിര ഘട്ടത്തിൽ പല വിവരങ്ങളും കൈമാറാനാവാതെ അപകടം സംഭവിച്ച നിരവധി അനുഭവങ്ങളുമുണ്ട്​.  ഇൗ പ്രശ്​നങ്ങൾക്കെല്ലാം ഉത്തരമാവുകയാണ്​ ആസ്യ അൽ ഷേഹി എന്ന വിദ്യാർഥിനിയും സഹപാഠികളും ചേർന്ന്​ രൂപപ്പെടുത്തിയ സ്​മാർട്ട്​ കൈയുറ.  കൈയുറ ധരിച്ച്​   ആംഗ്യഭാഷയിൽ നൽകുന്ന സന്ദേശങ്ങൾ അക്ഷരമായും ശബ്​ദമായും പുറത്തുവരും. 26 അക്ഷരങ്ങളും അത്യാവശ്യം വാക്കുകളും ശബ്​ദമായും അക്ഷരമായും ഗ്ലൗസ്​ പുറത്തെത്തിക്കും.

സ്​മാർട്​ഫോണിലോ കമ്പ്യൂട്ടറിലോ സന്ദേശം വായിച്ച്​ മനസിലാക്കാനുമാകും.  ആഇഷ അൽ നു​െഎമി, ഹെസ്സ അൽ ഷേഹി, ബസ്​മ മുഹമ്മദ്​ എന്നിവരാണ്​ ആസ്യയുടെ കൂടെ പ്രവർത്തിച്ചത്​.       അരികുവൽക്കരിക്കപ്പെട്ട   മനുഷ്യർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ്​   ഹയർ കോളജ്​ ഒഫ്​ ടെക്​നോളജിയിലെ ഇലക്​ട്രോണിക്​ എൻജിനീയറിങ്​ വിദ്യാർഥിനികളായ ഇവരെ ഗ്ലൗസ്​ രൂപപ്പെടുത്തുന്നതിലേക്ക്​ നയിച്ചത്​.  

ഇപ്പോൾ ഇംഗ്ലീഷ്​ അക്ഷരങ്ങൾ മാത്രമാണ്​ തിരിച്ചറിയുന്നതെങ്കിൽ അറബി​യിലേക്കും മറ്റു ഭാഷകളിലേക്കും വികസിപ്പിച്ചെടുക്കണമെന്നാണ്​ ഇവരുടെ ആ​ഗ്രഹം. അതിനു പിന്തുണ നൽകാൻ ദുബൈ പൊലീസ്​ തയ്യാറായതോടെ കാര്യങ്ങൾ എളുപ്പമാവുകയാണ്​. ട്രാൻസ്​ലേറ്റർ ഗ്ലൗ ആപ്ലികേഷൻ എന്നൊരു ആപ്പ്​ തന്നെ വികസിപ്പിക്കാനാണ്​ ദുബൈ പൊലീസ്​ സന്നദ്ധത അറിയിച്ചത്​. ദൃഢനിശ്​ചയ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക്​ അവരുടെ ആവശ്യങ്ങളും പ്രശ്​നങ്ങളും പരസഹായം തേടാതെ നേരിട്ട്​ പൊലീസിലും മറ്റ്​ പ്ലാറ്റ്​ഫോമുകളിലും ബോധ്യപ്പെടുത്താൻ കഴിയുമെന്ന്​ സ്​മാർട്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറയുന്നു. ഞങ്ങളുടെ കണ്ടുപിടിത്തത്തി​​െൻറ മേൻമ പറയുന്നതിലല്ല, ആളുകൾക്ക്​ ഇത്​ ഉപകാരപ്പെടുന്നതിലാണ്​ സന്തോഷമെന്ന്​ പറയുന്നു ഇൗ അത്​ഭുത ഗ്ലൗസി​​െൻറ ഉപജ്​ഞാതാക്കൾ.  ആർട്ടികുലേറ്റഡ്​ സൈൻ ലാംഗ്വേജ്​ ട്രാൻസ്​ലേറ്റർ ഗ്ലൗ സിസ്​റ്റം എന്നാണ്​ ഇൗ ഉപകരണത്തി​​െൻറ മുഴുവൻ പേര്​. പക്ഷെ കരുതലി​​െൻറ കരങ്ങൾ എന്നു വിളിക്കുന്നതാവും കൂടുതൽ ഉചിതം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgitex fest
News Summary - gitex fest-uae-gulf news
Next Story