Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തെ ആദ്യ ഒട്ടക...

ലോകത്തെ ആദ്യ ഒട്ടക ആശുപത്രി പ്രവർത്തനം തുടങ്ങി; ചെലവ്​ നാല്​ കോടി ദിർഹം

text_fields
bookmark_border
ലോകത്തെ ആദ്യ ഒട്ടക ആശുപത്രി പ്രവർത്തനം തുടങ്ങി; ചെലവ്​ നാല്​ കോടി ദിർഹം
cancel

ദുബൈ: നാല്​ കോടി ദിർഹം ചെലവിൽ ഒട്ടകങ്ങൾക്ക്​ വേണ്ടി മാത്രമായി തുറന്ന ലോകത്തെ ആദ്യ ആശുപത്രി ദുബൈയിൽ  പ്രവർത്തനം തുടങ്ങി. അന്താരാഷ്​ട്ര നിലവാരമുള്ള മൃഗ ഡോക്​ടർമാരെ നിയമിച്ചിരിക്കുന്ന ഇവിടെ ഒരേ സമയം 20 ഒട്ടകങ്ങളെ ചികിൽസിക്കാം. അറബ്​ സംസ്​ക്കാരത്തിൽ ഒഴിച്ചു കൂടാനാവാത്ത സ്​ഥാനമാണ്​ ഒട്ടകങ്ങൾക്ക്​ ഉള്ളത്​. ഒട്ടകങ്ങളുടെ ഒാട്ടമൽസരവും സൗന്ദര്യ മൽസരവും നടക്കുന്ന പ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന്​ ഡോളർ വിലയാണ്​ മികച്ച ഒട്ടകങ്ങൾക്ക്​  ലഭിക്കാറ്​.

ഒട്ടക ഒാട്ടം നടത്തി ആനന്ദിക്കുക മാത്രമല്ല മറിച്ച്​ അവക്ക്​ അർഹമായ പരിചരണം നൽകേണ്ടത്​ കൂടിയുണ്ടെന്ന്​ ആശുപത്രി ഡയറക്​ടർ മുഹമ്മദ്​ അൽ ബലൂഷി പറഞ്ഞു. ചികിൽസ പൂർത്തിയായ ഒട്ടകങ്ങളെ ഒാടിക്കാൻ ചെറിയ റേസിങ്​ ട്രാക്കും ആശുപത്രിയോട്​ ചേർന്ന്​ സ്​ഥാപിച്ചിട്ടുണ്ട്​. ശസ്ത്രക്രീയക്ക്​ 1000 ഡോളറും എക്​സ്​റേ, അൾട്രാസൗണ്ട്​ സ്​കാനിങ്​ എന്നിവക്ക്​ 110 ഡോളറുമാണ്​ ഫീസ്​ ഇൗടാക്കുന്നത്​. ഒട്ടകങ്ങൾക്ക്​ ആവശ്യമായ ഒൗഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്​ വേണ്ട സഹായങ്ങളും ആശുപത്രി നൽകുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsworldmalayalam newsfirst camel hospital
News Summary - first camel hospital in world
Next Story