Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജ ട്രേഡ്​മാർക്കിൽ...

വ്യാജ ട്രേഡ്​മാർക്കിൽ വിറ്റ  27 കിലോ സ്വർണം പിടിച്ചെടുത്തു

text_fields
bookmark_border
gold
cancel

അബൂദബി: അന്താരാഷ്​ട്ര ആഭരണ ബ്രാൻറുകളുടെ ട്രേഡ്​മാർക്ക്​ വ്യാജമായി അടയാളപ്പെടുത്തി വിൽപനക്ക്​ സൂക്ഷിച്ച 27 കിലോ സ്വർണാഭരണങ്ങൾ അബൂദബി പൊലീസ്​ പിടിച്ചെടുത്തു. ഒരേ സ്​ഥാപനത്തി​​െൻറ 11ബ്രാഞ്ചുകൾ ഉൾപ്പെടെ 26 ജ്വല്ലറികളിൽ നിന്നാണ്​ വ്യാജ ഉൽപന്നം കണ്ടെടുത്തത്​.  ഗുണമേൻമ ഉറപ്പാക്കുന്നതി​​െൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ സ്വർണം പിടിച്ചതെന്ന്​ അബൂദബി പൊലീസ്​  സി.​െഎ.ഡി ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ്​ മുഹമ്മദ്​ ബോറഷീദ്​ പറഞ്ഞു. 

രഹസ്യ അറകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇൗ ആഭരണങ്ങൾ. പിടിച്ചെടുത്ത 27 കിലോ 18 കാരറ്റ്​ സ്വർണാഭരണങ്ങൾക്ക്​ 43 ലക്ഷം ദിർഹം വിലവരും. രാജ്യത്തെ നിയമങ്ങൾക്ക്​ വിരുദ്ധമായ ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിൽപനക്ക്​ വെച്ചിരിക്കുന്നവർ ഉടനടി നീക്കം ചെയ്യണമെന്നും ഇല്ലാത്ത പക്ഷം അര ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും ​െപാലീസ്​ ഏതാനും നാളുകൾക്ക്​ മുൻപ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.  അന്താരാഷ്​ട്ര ഉൽപന്നങ്ങളുടെ ഏജൻറുകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ വിഷയം അന്വേഷിക്കാൻ അബൂദബി പൊലീസ്​ പ്രത്യേക സംഘം രൂപവത്​കരിച്ച്​ പരിശോധന നടത്തിയത്​. 
കേസും പിടിച്ചെടുത്ത ഉൽപന്നങ്ങളും നിയമ നടപടികൾക്കായി പബ്ലിക്​ പ്രോസിക്യുഷന്​ കൈമാറി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfake trade mark
News Summary - fake trade mark-uae-gulf news
Next Story