Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്‌മാൻ തൃശൂർ ജില്ല...

അജ്‌മാൻ തൃശൂർ ജില്ല കെ.എം.സി.സി.  സ്വീകരണ കൺവെൻഷൻ

text_fields
bookmark_border
അജ്‌മാൻ തൃശൂർ ജില്ല കെ.എം.സി.സി.  സ്വീകരണ കൺവെൻഷൻ
cancel

അജ്‌മാൻ: തൃശൂർ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്ന ശേഷം ആദ്യമായി യ​ു.എ.ഇ. സന്ദർശിക്കുന്ന സെക്രട്ടറി അഡ്വ: മുഹമ്മദ്‌ ഗസ്സാലിക്കും മണലൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ്​ ആർ.എ. അബ്​ദുൽ മനാഫിനും സെക്രട്ടറി അബ്​ദുൽ കാദർ ചക്കനാത്തിനും മണലൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്​ നിസാർ മരുതയൂരിനും അജ്‌മാൻ തൃശ്ശൂർ ജില്ല കെ.എം.സി.സി. സ്വീകരണം നൽകി, അജ്‌മാൻ കെ.എം.സി.സി. സംസ്​ഥാന​ പ്രസിഡൻറ്​ സൂപ്പി പാതിരപ്പറ്റ ഉൽഘാടനം ചെയ്ത കൺവൻഷനിൽ ജില്ലാ പ്രസിഡൻറ്​ ഫൈസൽ കരീം അധ്യക്ഷത വഹിച്ചു. നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

അഡ്വ: മുഹമ്മദ്‌ ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. ആർ.എ. അബ്​ദുൽ മനാഫ്, അബ്​ദുൽ കാദർ ചക്കനാത്ത്, നിസാർ മരുതയൂർ, എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. മുതിർന്ന പ്രവർത്തകരായ സെയ്തു മുഹമ്മദ് മുസ്ലിയാർ ചമ്മണ്ണൂർ, ഹുസൈൻ തിരുവത്ര എന്നിവരെ ആദരിച്ചു, കെ.എം.സി.സി. സംസ്​ഥാന സെക്രട്ടറി മജീദ് പന്തല്ലൂർ, അലി ഉസ്താദ് കേച്ചേരി, അജ്‌മാൻ തൃശൂർ ജില്ല സി.എച്ച്​. ​െസൻറർ പ്രസിഡൻറ്​ അലി കെ.എസ്, സെക്രട്ടറി സൈഫുദ്ധീൻ ആച്ചപ്പുള്ളി, ജില്ലാ ജനറൽ സെക്രട്ടറി സലാം തിരുനെല്ലൂർ, ട്രഷറർ ശംസുദ്ധീൻ കൈപ്പമംഗലം എന്നിവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story