Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീറോ മലബാർ യൂത്ത്...

സീറോ മലബാർ യൂത്ത് മൂവ്മെൻറ്​  നാലാം വാർഷികം ആഘോഷിച്ചു 

text_fields
bookmark_border
സീറോ മലബാർ യൂത്ത് മൂവ്മെൻറ്​  നാലാം വാർഷികം ആഘോഷിച്ചു 
cancel
camera_alt????.??.??.?? ?????? ???????? ????? ??????????????????????

അബൂദബി: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മ​െൻറ്​ (എസ്​.എം.വൈ.എം) അബൂദബി ചാപ്റ്റർ നാലാം വാർഷികാഘോഷവും കുടുംബസംഗമവും ‘ഇഗ്​നൈറ്റ് 2017’ എന്ന പേരിൽ മുസഫ കോക്കനട്ട് ലഗൂൺ റെസ്​റ്റോറൻറിൽ ഹാളിൽ സംഘടിപ്പിച്ചു. വാർഷിക വിളംബര റാലിയോടെ തുടങ്ങിയ വാർഷിക ആഘോഷം കാഞ്ഞിരപ്പള്ളി രൂപത പാസ്​റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിരക്കാട്ട് ഉദ്​ഘാടനം ചെയ്തു. എസ്​.എം.വൈ.എംപ്രസിഡൻറ്​ ജേക്കബ് ചാക്കോ അധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ സംസാരിച്ചു. ടോം ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ പരിശ്രമിച്ച ബിഷപ്​ പോൾ ഹിൻഡറിന് നന്ദിയും അഭിനന്ദനവും അർപ്പിച്ച്​  റോയ്‌മോൻ പ്രമേയം അവതരിപ്പിച്ചു.

എസ്​.എം.വൈ.എം ഗ്ലോബൽ ഡയറക്‌ടർ ഫാ. ജോസഫ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം വായിച്ച്​ കേൾപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഭാരവാഹികൾക്കുള്ള മെമ​േൻറാ വിതരണം, കുട്ടികളുടെ കലാപരിപാടികൾ, വിവിധ മത്സരങ്ങൾക്കുള്ള സമ്മാനവിതരണം എന്നിവയും നടത്തി. ഷാബിയ^-ബി മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

എസ്​.എം.വൈ.എം അംഗങ്ങൾക്കുള്ള അംഗത്വകാർഡ് വിതരണ ഉദ്​ഘാടനം അബൂദബി എസ്​.എം.വൈ.എം പ്രഥമ പ്രസിഡൻറ്​ സുനിൽ സെബാസ്​റ്റ്യൻ കൗൺസിൽ അംഗം ബിജു ഡൊമിനികിന് നൽകി നിർവഹിച്ചു. ഷിജോയുടെ നേതൃത്വത്തിൽ എസ്​.എം.വൈ.എം മ്യൂസിക് ടീം  മ്യൂസിക് ഫെസ്​റ്റ്​ അവതരിപ്പിച്ചു. ജിബിൻ ജോസഫ്, ടിൻസൺ ദേവസ്യ, ജേക്കബ് കുരുവിള, എൽജോ സന്തോഷ്, റോസി ബിജു തുടങ്ങിയവർ ഗാനങ്ങളവതരിപ്പിച്ചു.  ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു. 

 വാർഷിക സമ്മേളനത്തിൽ 2017^2018ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ജേക്കബ് ചാക്കോ (പ്രസി), നിക്കി കാഞ്ഞിരക്കാട്ട് (വർക്കിങ് പ്രസി), ടിൻസൺ ദേവസ്യ, ഡെറ്റി ജോജി (വൈസ് പ്രസി), ജസ്​റ്റിൻ കെ. മാത്യു (ജനറൽ സെക്ര), ജേക്കബ് കുരുവിള, ആൽഫി ജോസഫ്, സിനി ഡാൽജൻ (സെക്ര), ജിതിൻ ജോണി (ട്രഷ), ജി​േൻാ ജെയിംസ് (ജോയൻറ്​ ട്രഷ), ജിബിൻ ഫ്രാൻസിസ് (ഓർഗനൈസർ), മിൻറു അബ്രഹാം, ജോർജ്​ ദേവസ്യ, സിജോ ഫ്രാൻസിസ്, ജീമോൾ റോളി (എക്​സി. അംഗങ്ങൾ). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story