You are here

യാത്രക്കിടെ കുഞ്ഞ്​ മരിച്ചു; എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി

  • ഇ.കെ. 049 നമ്പർ വിമാനത്തിൽ ​ചൊവ്വാഴ്​ചയായിരുന്നു സംഭവം.

16:42 PM
12/10/2017

ദുബൈ: യാത്രക്കിടെ കുഞ്ഞ്​ മരിച്ചതിനെത്തുടർന്ന്​ എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി. ദുബൈയിൽ നിന്ന്​ മ്യുണിക്കിലേക്ക്​ യാത്ര പുറപ്പെട്ട വിമാനമാണ്​ അടിയന്തിരമായി കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക്​ തിരിച്ചുവിട്ടത്​.  ഇ.കെ. 049 നമ്പർ വിമാനത്തിൽ ​ചൊവ്വാഴ്​ചയായിരുന്നു സംഭവം. യാത്രക്കിടെ ആരോഗ്യ നില വഷളായ കുഞ്ഞിന്​ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡോക്​ടർ കുട്ടിയുടെ മരണം സ്​ഥിരീകരിച്ചു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചെങ്കിലും ഏത്​ രാജ്യക്കാരനാണ്​ മരിച്ചതെന്ന്​ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടർന്ന്​ രണ്ടര മണിക്കൂർ വൈകിയാണ്​ വിമാനം ലക്ഷ്യത്തിലെത്തിയത്​.

COMMENTS