Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവി​െൻറ ആഘോഷത്തിന്​...

അറിവി​െൻറ ആഘോഷത്തിന്​ നിറപ്പകിട്ടാർന്ന തുടക്കം

text_fields
bookmark_border
അറിവി​െൻറ ആഘോഷത്തിന്​ നിറപ്പകിട്ടാർന്ന തുടക്കം
cancel

​ ദുബൈ: ഗൾഫ്മേ​ ഖലയിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കാത്തിരുന്ന അറിവി​​​െൻറ ഉൽസവം-എജ്യുകഫേയുടെ മൂന്നാം പതിപ്പിന്​ ദുബൈയിൽ വർണാഭ തുടക്കം. ദുബൈ പൊലീസ്​ അസിസ്​റ്റൻറ്​ കമാൻഡൻറ്​ ഇൻ ചീഫും ദുബൈ പൊലീസ്​ അക്കാദമി പ്രിൻസിപ്പാളുമായ മേജർ ജനറൽ ഡോ. മുഹമ്മദ്​ ബിൻ അഹമ്മദ്​ ബിൻ ഫഹദ്​ ആണ് നൂറുകണക്കിന്​ കുടുംബങ്ങളെ സാക്ഷി നിർത്തി ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിഭ്യാഭ്യാസ മേള മുഹൈസിന ഇന്ത്യൻ അക്കാദമിയിൽ ഉദ്​​ഘാടനം ചെയ്​തത്​. അറിവിനായി കൊതിക്കുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ നിൽക്കുന്നതു തന്നെ ഏറെ ശാന്തിയും സന്തോഷവും പകരുന്ന കർമമാണെന്ന്​ അദ്ദേഹം പറഞ്ഞു. 

രൂപവത്​കരണത്തി​​​െൻറ യൗവനാവസ്​ഥയിൽ തന്നെ മറ്റു പഴക്കമേറിയ രാഷ്​ട്രങ്ങളേക്കാൾ യു.എ.ഇ അഭിവൃദ്ധിയും പുരോഗതിയും കൈവരിച്ചത്​ ശൈഖ്​ സായിദ്​ ഉൾപ്പെടെയുള്ള രാഷ്​ട്രനായകരുടെ ദീർഘവീക്ഷണ പാടവത്തി​​​െൻറ ഫലമാണ്​. ഭാവി തലമുറയുടെ മുന്നേറ്റം പതിറ്റാണ്ടുകൾ മുൻപു തന്നെ അവർ മുന്നിൽ കണ്ടു. ഇന്ത്യയും മഹത്തായ രാജ്യമാണ്​. ലോകത്തി​​​െൻറ എല്ലാ ഭാഗങ്ങളിലും ഇന്ത്യൻ സമൂഹം സാന്നിധ്യം അറിയിക്കുന്നുണ്ട്​. ഇന്ത്യയിലെ മഹാ നേതാക്കളുടെ ദർശനങ്ങളും​ ലോകമൊട്ടുക്കും ആദരിക്കപ്പെടുന്നുണ്ട്​. വരും തലമുറയും അറിവോടെ കരുതലോടെ മുന്നോട്ടു കുതിക്ക​െട്ട എന്നും അദ്ദേഹം ആശംസിച്ചു. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.​കെ. ഹംസ അബ്ബാസ്​ ആമുഖ പ്രഭാഷണം നടത്തി.

ചടങ്ങിൽ എ.പി.എം. മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​, നിഷ്​ അക്കാദമിക്​ കൗൺസിലർ സുബ്​ഹാൻ അബൂബക്കർ, വെല്ലൂർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജി ഡയറക്​ടർ ഡോ. മണിവർണൻ, റെയ്​സ്​ ഡയറക്​ടർ അഫ്​സൽ, ഇഖ്​റഅ്​ ​ഗ്രൂപ്പി​​​െൻറയും ഇന്ത്യൻ അക്കാദമി സ്​കൂളി​​​െൻറയും ഗ്രൂപ്പ്​ മാനേജർ ഫജിഫെർ ബിൻ ഇസ്​മായിൽ, സ്​മാർട്​ ട്രാവൽ എം.ഡി അഫി അഹ്​മദ്​, മാധ്യമം സീനിയർ ജനറൽ മാനേജർ സിറാജ്​ അലി , ജനറൽ മാനേജർ മുഹമ്മദ്​ റഫീക്ക്​, മീഡിയാവൺ ജി.സി.സി ഒാപ്പറേറ്റിങ്​ ഡയറക്​ടർ മുഹമ്മദ്​ റോഷൻ, ഗൾഫ്​ മാധ്യമം റസിഡൻറ്​ എഡിറ്റർ പി.​െഎ. നൗഷാദ്​, സീനിയർ മാർക്കറ്റിങ്​ മാനേജർ ഹാരിസ്​ വള്ളിയിൽ, മാർക്കറ്റിങ്​ മാനേജർ ജുനൈസ്​ എന്നിവരും പ​​െങ്കടുത്തു. പി.എം. ഫൗണ്ടേഷ​നും ഗൾഫ്​ മാധ്യമവും ചേർന്ന്​​ ഗൾഫ്​ മേഖലയിൽ നടത്തിയ പ്രതിഭാ നിർണ്ണയ പരീക്ഷയിൽ യു.എ.ഇ. തലത്തിൽ മുന്നിലെത്തിയ 16 കുട്ടികൾക്ക്​ പുരസ്​ക്കാരങ്ങൾ നൽകി. തുടർന്ന്​ ‘നോളഡ്​ജ്​: വിന്നേഴ്​സ്​ ആൻറ്​ ലൂസേഴ്​സ്​’എന്ന വിഷയത്തിൽ മുഹമ്മദ്​ ഹനീഷും ‘വാട്ട്​ മേക്ക്​സ് ചാമ്പ്യൻസ്​ ഡിഫറൻറ്​ ​’എന്ന വിഷയത്തിൽ ഡോ. സംഗീത്​ ഇബ്രാഹിമും ക്ലാസ്​ എടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamgulf madhyamamgulf newseducafemalayalam news
News Summary - Educafe Inauguration-Gulf news
Next Story