Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​റ്റ​വും വ​ലി​യ...

ഏ​റ്റ​വും വ​ലി​യ വൃക്ക: ആ ലോ​ക  റെ​ക്കോ​ഡും ദു​ബൈ​ക്ക്​

text_fields
bookmark_border
ഏ​റ്റ​വും വ​ലി​യ വൃക്ക: ആ ലോ​ക  റെ​ക്കോ​ഡും ദു​ബൈ​ക്ക്​
cancel

ദു​ബൈ:  ഗി​ന്ന​സ്​ ബു​ക്കി​െ​ൻ​റ പേ​ജു​ക​ളി​ൽ ഒ​രു പാ​ടു സ്​​ഥ​ല​ത്തു​ണ്ട്​ ദു​ബൈ​യു​ടെ പേ​ര്. ഏ​റ്റ​വും ഉ​യ​ര​മു​ള്ള​ത്, ഏ​റ്റ​വും വേ​ഗ​ത​യു​ള്ള​ത്, ഏ​റ്റ​വും വ​ലു​ത്​ എ​ന്നി​ങ്ങ​നെ ഒ​േ​ട്ട​റെ റെ​കോ​ഡ്​ നേ​ട്ട​ങ്ങ​ളു​ള്ള ദു​ബൈ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം അ​വി​ചാ​രി​ത​മാ​യി ഗി​ന്ന​സി​ൽ ല​ഭി​ച്ച​ത്​ വി​ചി​ത്ര​മാ​യ ഒ​രു നേ​ട്ട​ത്തി​ന്. ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള വൃ​ക്ക​ക​ൾ ശ​സ്​​ത്ര​ക്രി​യ ചെ​യ്​​ത്​ നീ​ക്കി​യ​താ​ണ്​ അ​വ​സാ​ന​ത്തെ കാ​ര​ണം. 

56 വ​യ​സു​ള്ള യു.​എ.​ഇ സ്വ​ദേ​ശി അ​ഹ്​​മ​ദ്​ സ​ഇൗ​ദി​െ​ൻ​റ കി​ഡ്​​നി​ക്ക്​ 4.25 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്നു. 34x17 സെ​ൻ​റി​മീ​റ്റ​ർ വ​ലി​പ്പ​വും. ദു​ബൈ ഹോ​സ്​​പി​റ്റ​ലി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫ​രി​ബൂ​ർ​സ്​ ബ​ഗേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഒാ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം വ​ലി​പ്പം വ​ർ​ധി​ക്കു​ക​യും മു​ഴ​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​റി​ലാ​ണ്​ സ​ഇൗ​ദി​നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കും ഒാ​പ്പ​റേ​ഷ​നും വി​ധേ​യ​നാ​ക്കി​യ​ത്.  നി​ല​വി​ൽ ഗി​ന്ന​സി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ കി​ഡ്​​നി​ക്ക്​  2.14 കി​ലോ​യാ​ണ്​ ഭാ​രം.

ഒാ​പ്പ​റേ​ഷ​ൻ സ​മ​യം വ​ല​തു കി​ഡ്​​നി 6.9 കി​ലോ​യും ഇ​ട​തു ഭാ​ഗം 6.1കി​ലോ​യും ഭാ​ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ ഡോ​ക്​​ട​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഗി​ന്ന​സ്​ ബു​ക്കി​ന്​ വേ​ണ്ട രേ​ഖ​ക​ൾ ആ ​സ​മ​യം ത​യ്യാ​റാ​ക്കി​യി​ട്ടി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​തു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.  
വൃ​ക്ക​ക​ളു​ടെ അ​മി​ത ഭാ​ര​വും മു​ഴ​ക​ളും മൂ​ലം രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ന്​ ഒ​േ​ട്ട​റെ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ന​ല്ല​പോ​ലെ ന​ട​ക്കാ​നോ ശ്വാ​സം വി​ടാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യാ​യി​രു​ന്നു അ​ന്ന്. എ​ന്നാ​ൽ ശ​സ്​​ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ ജീ​വി​തം സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഒ​േ​ട്ട​റെ ആ​ശ്വാ​സ​മു​ണ്ടെ​ന്നും സ​ഇൗ​ദ്​ പ​റ​ഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newsGuinness World Record
News Summary - Dubai receives Guinness World Record-uae-gulf news
Next Story