Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പുതുവർഷത്തെ...

ദുബൈ പുതുവർഷത്തെ വരവേൽക്കുക വെടിക്കെട്ടിൽ പുതിയ ലോക റെക്കോർഡുമായി

text_fields
bookmark_border
ദുബൈ പുതുവർഷത്തെ വരവേൽക്കുക വെടിക്കെട്ടിൽ പുതിയ ലോക റെക്കോർഡുമായി
cancel

ദുബൈ: ഇതിനകം തന്നെ ലോക റെക്കോർഡു പുസ്​തകങ്ങളുടെ താളുകളിൽ നല്ലൊരു ഭാഗം സ്വന്തമാക്കിയ ദുബൈ പുതുവർഷത്തെ വരവേൽക്കുന്നത്​ മ​റ്റൊരു മനോഹര റെക്കോർഡുമായിട്ടായിരിക്കും. ഉയരത്തി​​​െൻറ കാര്യത്തിൽ ലോകത്ത്​ ഒന്നാമതായ ബുർജ്​ ഖലീഫയുടെ നെറുകയിൽ നിന്നാണ്​ 2018ലെ ആദ്യ ലോക റെക്കോർഡ്​ യു.എ.ഇ നേടുക. ലൈറ്റ്​ അപ്പ്​ 2018 എന്നു പേരിട്ട പരിപാടി രാഷ്​ട്ര പിതാവ്​ ശൈഖ്​ സായിദിനുള്ള അഭിവാദ്യവും പുതുവർഷത്തിലേക്കുള്ള വർണാഭമായ കുതിപ്പി​​​െൻറ പ്രതീകവുമായിരിക്കും. 

ബുർജ്​ ഖലീഫ നിർമാതാക്കളായ ഇമ്മാർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ പുതുവർഷ അത്​ഭുത പ്രകടനത്തെക്കുറിച്ച്​ വിവരം പുറത്തുവിട്ടത്​.  
ദുബൈ പൊലീസ്​,ആർ.ടി.എ തുടങ്ങിയ സർക്കാർ ഏജൻസികളുമായി കൈകോർത്ത്​ ബുർജ്​ പാർക്ക്​, സൗത്ത്​ റിഡ്​ജ്​, മുഹമ്മദ്​ ബിൻ റാശിദ്​ ബുലേവാഡ്​ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക്​ കാണാനുള്ള സൗകര്യം ഒരുക്കുവരികയാണ്​. 

ശാരീരിക വ്യതിയാനങ്ങളുള്ള നൂറ്​ പേർക്ക്​ പ്രത്യേക ഇരിപ്പിടവും ഇവിടെ സജജമാക്കും. മുൻവർഷങ്ങളേക്കാൾ തിരക്കുണ്ടാകുമെന്നതിനാൽ എത്തിപ്പെടാൻ കഴിയാത്തവർക്ക്​ www.mydubainewyear.com എന്ന സൈറ്റ്​ മുഖേനയും വർണ വിസ്​മയം ആസ്വദിക്കാനാവും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai newyear
News Summary - dubai newyear-uae-gulf news
Next Story