Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിജ്​ഞാന...

വിജ്​ഞാന ഉച്ചകോടിക്ക്​ ഗംഭീര തുടക്കം

text_fields
bookmark_border
വിജ്​ഞാന ഉച്ചകോടിക്ക്​ ഗംഭീര തുടക്കം
cancel
camera_alt????? ????????? ??? ??????? ??????? ??????? ????? ????? ??? ????????? ??? ??????? ?? ????????? ??????? ???????????? ????????? ?????????????????? ??????? ??????? ???????? ??????????????? , ???? ??????? ?????? ?????? ??????????? ???????? ????????????

ദുബൈ: വരുംകാലത്തി​​െൻറ വെല്ലുവിളികളെ നേരിടാൻ മൂല്യമുള്ള വിദ്യാഭ്യാസം തന്നെയാണ്​ ഏറ്റവും ശക്​തമായ ആയുധമെന്ന സന്ദേശവുമായി മുഹമ്മദ്​ ബിൻ റാശിദ്​ നോളജ്​ ഫൗണ്ടേഷൻ ആതിഥ്യം വഹിക്കുന്ന നാലാമത്​ ​വിജ്​ഞാന ഉച്ചകോടിക്ക്​ ദുബൈയിൽ ഉജ്വല തുടക്കം. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ഉദ്​ഘാടനം ചെയ്​ത പരിപാടിയിൽ ലോകത്തി​​െൻറ വിവിധ കോണുകളിൽ നിന്ന്​ ഭരണകർത്താക്കളും വിദ്യാഭ്യാസ വിദഗ്​ധരും ഗവേഷകരും സംബന്ധിക്കുന്നുണ്ട്​. 

നാലാമത്​ വ്യാവസായിക വിപ്ലവത്തിലേക്ക്​ എന്ന ​പ്രമേയം സ്വീകരിച്ച ഇൗ വർഷത്തെ ഉച്ച കോടിയിൽ ​േ​ജാർദാൻ പ്രധാനമന്ത്രി ഹനി അൽ മുൽകിയാണ്​ വിശിഷ്​ടാതിഥി. അറബ്​ ലോകം സാ​േങ്കതിക മുന്നേറ്റങ്ങളെ സ്വീകരിക്കാൻ സജ്ജമാവുക പ്രധാനമാണെന്ന്​ അദ്ദേഹം പറഞ്ഞു. സാ​േങ്കതിക വിദ്യാ വിപ്ലവം മനുഷ്യനും യന്ത്രങ്ങളും തമ്മിൽ മത്സരവും സഹകരണവും ഒത്തുചേർന്ന തുടർ പ്രവർത്തനമാണ്​. മനുഷ്യ​​െൻറ സ്​ഥാനം യന്ത്രങ്ങൾ കൈയടക്കുകയല്ല ഡിജിറ്റൽ മുന്നേറ്റത്തിൽ സംഭവിക്കുന്നത്​. 

വിവിധ മേഖലകളി​ൽ ഡ്രോണുകളുടെ ഉപയോഗം, സ്വയം നിയന്ത്രിത വാഹനങ്ങൾ,ത്രിഡി പ്രിൻറിങ്​ തുടങ്ങിയ പുത്തൻ സാ​േങ്കതിക വികസനങ്ങളെല്ലാം മനുഷ്യ ശാക്​തീകരണത്തിനാണ്​. കൂടുതൽ ഉൽപാദനക്ഷമതയും പ്രകൃതി വിഭവങ്ങൾക്കുമേൽ കുറഞ്ഞ സമ്മർദവും സാധ്യമാവണം. അതു വഴി എല്ലാ മനുഷ്യർക്കും മികച്ച ജീവിത സാഹചര്യവും സൃഷ്​ടിക്കപ്പെടണം.

ആഗോള വിജ്​ഞാന സൂചികയും സമ്മിറ്റി​​െൻറ ഭാഗമായി പുറത്തുവിട്ടു. 131 രാജ്യങ്ങളിൽ  സ്വിറ്റ്​സ്വർലൻറിനാണ്​ ഒന്നാം സ്​ഥാനം. സിംഗപ്പൂർ രണ്ടും  ഫിൻലൻറ്​ മൂന്നും നെതർലൻറ്​സ്​ നാലും സ്​ഥാനത്താണ്​. 25 ആണ്​ യു.എ.ഇയുടെ സ്​ഥാനം. യമൻ ആണ്​ ഏറ്റവും പിന്നിൽ. വിദ്യാഭ്യാസ പുരോഗതിക്ക്​ മികച്ച സംഭാവനകളർപ്പിച്ചവർക്കുള്ള 10 ലക്ഷം ഡോളറി​​െൻറ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ നോളജ്​ അവാർഡ്​ ദുബൈ കിരീടാവകാശിയും എക്​സിക്യുട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സമ്മാനിച്ചു.  ജപ്പാനിലെ മിസ്​തുബ്​ഷി റിസർച്ച്​ ഇൻസ്​റ്റിട്യൂട്ട്​ ചെയർമാൻ ഹിരോഷി കോമിയാമ, ടീച്ച്​ ഫോർ അമേരിക്ക സ്​ഥാപക വെൻഡി കോപ്പ്​, സൗദിയിലെ മിസ്​ക്​ ഫൗണ്ടേഷൻ എന്നിവരാണ്​ ജേതാക്കൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDubai Knowledge Summit
News Summary - Dubai Knowledge Summit-uae-gulf news
Next Story