Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെല്ലുവിളി...

വെല്ലുവിളി ആഘോഷമായി; ഫിറ്റ്​നസ്​ ചലഞ്ച്​ ഹിറ്റായി

text_fields
bookmark_border
വെല്ലുവിളി ആഘോഷമായി; ഫിറ്റ്​നസ്​ ചലഞ്ച്​ ഹിറ്റായി
cancel
camera_alt???? ??????????? ???????

ദുബൈ:  കലോത്സവവും കായികമേളയും ഒന്നിച്ചു നടക്കുന്ന സ്​കൂൾ ഗ്രൗണ്ടു പോലെയായിരുന്നു  ദുബൈയിലെ സഫാ പാർക്ക്​ ഇന്നലെ. പക്ഷെ കളിക്കാനും ആടാനും എത്തിയവർ സ്​കൂൾ കുട്ടികൾ മാത്രമായിരുന്നില്ല. ദുബൈ കിരീടാവകാശിയും സ്​പോർട്​സ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ ക്ഷണവും വെല്ലുവിളിയും സ്വീകരിച്ച്​  ഫിറ്റ്​നസ്​ ചലഞ്ചി​നെത്തിയത്​​ കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പന്തീരായിരത്തിലേറെ നഗരവാസികളും സഞ്ചാരികളും.

കുഞ്ഞു കുട്ടികൾ നഴ്​സറിപ്പാട്ടിനൊപ്പം നൃത്തം ചെയ്​തു. അൽപം മുതിർന്നവർ ബാസ്​ക്കറ്റ്​ ബാൾ ത്രോയും ഗോളടി മൽസരവും ക്രിക്കറ്റ്​ പരിശീലനവും സൈക്കിൾ സവാരിയും നടത്തി. യുവാക്കൾ പുഷ്​അപ്പ്​ മുതൽ ഭാരദ്വഹനവും മതിൽ കയറ്റവും പരീക്ഷിച്ചു. കുറെയേറെപ്പേർ യോഗയിലാണ്​ കേന്ദ്രീകരിച്ചത്​. ജനങ്ങൾക്ക്​ ആവേശം പകരാൻ ശൈഖ്​ ഹംദാൻ നേരി​െട്ടത്തി.   ഫിറ്റ്​നസ്​ ചലഞ്ച്​ അവസാനിച്ച ശേഷവും ജനങ്ങൾ വ്യായാമ ശീലം തുടരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

ദീവ സി.ഇ.ഒയും മാനേജിംഗ്​ ഡയറക്​ടറുമായ സയ്യിദ്​ മുഹമ്മദ്​ അൽ തായർ, ആർ.ടി.എ. ഡയറക്​ടർ ജനറൽ മത്താർ അൽ തായർ, ഡി.ടി.സി.എം ഡയറക്​ടർ ജനറൽ ഹിലാൽ സയ്യിദ്​ അൽ മറി, ദുബൈ സ്​പോർട്​സ്​ കൗൺസിൽ ജനറൽ സെ​ക്രട്ടറി സയ്യിദ്​ ഹറെബ്​ എന്നിവരും   ഉണ്ടായിരുന്നു. ദീവ, ആർ.ടി.എ, ദുബൈ നഗരസഭ,   ദുബൈ പൊലീസ്​, എമിറേറ്ററ്​ എയർലൈൻസ്​ തുടങ്ങി നിരവധി സർക്കാർ സ്​ഥാപനങ്ങളും ഡസൻ കണക്കിന്​ സ്വകാര്യ സ്​ഥാപനങ്ങളും വെല്ലുവിളി സ്വീകരിച്ചിരുന്നു.  

ദുബൈയിൽ 36 ശതമാനം പുരുഷൻമാരും 30 ശതമാനം സ്​ത്രീകളും അതിത ഭാരമുള്ളവരാണെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെയും ദുബൈ സ്​റ്റാറ്റിസ്​റ്റിക്​ സ​െൻററി​​െൻറയും കണക്കുകൾ സൂചിപ്പിക്കുന്നു.  11.9 ശതമാനം പേർ​  പൊണ്ണത്തടികൊണ്ട്​ കഷ്​ടപ്പെടുന്നു. 13000 വ്യക്​തികളുടെ വിവരങ്ങൾ ശേഖരിച്ചാണ്​ ഇൗ കണക്ക്​ തയാറാക്കിയത്​. ദു​ബൈയെ ലോകത്തെ ഏറ്റവും ഉൗർജസ്വലമായ നഗരമായി മാറ്റാൻ ലക്ഷ്യമിട്ടാണ്​ ചലഞ്ച്​ പ്രഖ്യാപിച്ചത്​. ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് ഫുട്ബോൾ താരം റിയോ ഫെർഡിനാൻറ്​ ത​​െൻറ ആരോഗ്യ രഹസ്യങ്ങൾ ​കൈമാറി.

‘ബിഗസ്​റ്റ്​​  ലൂസർ’ എന്ന ടി.വി. പരിപാടിയിലൂടെ പ്രസിദ്ധനായ പരിശീലകൻ റോബ് എഡ്​മണ്ട് വ്യായാമ മുറകൾ പകർന്നു നൽകി. ശനിയാഴ്​ച ഉച്ചക്ക്​ 1.30 മുതൽ 6.30 വരെ നീളുന്ന പരിപാടിയിൽ ബോഡി കോമ്പാറ്റ്​, കിഡ്​സ്​ ഫിറ്റ്​നസ്​, ഫുട്​ബാൾ ഫ്രീസ്​റ്റെലേഴ്​സ്​ ഷോ തുടങ്ങിയവയൊക്കെ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDubai fitness challenge
News Summary - Dubai fitness challenge
Next Story