Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിനിമ നിങ്ങളെ...

സിനിമ നിങ്ങളെ തേടിയെത്താൻ ദിനങ്ങൾ മാത്രം; ദുബൈ ചലചിത്രോത്സവം ആറിന്​ കൊടിയേറും 

text_fields
bookmark_border
സിനിമ നിങ്ങളെ തേടിയെത്താൻ ദിനങ്ങൾ മാത്രം; ദുബൈ ചലചിത്രോത്സവം ആറിന്​ കൊടിയേറും 
cancel
ദുബൈ: അറബ്​ മേഖലയിലെ സിനിമാ ഉത്സാഹങ്ങൾക്ക്​ ലോക ചലചിത്ര ഭൂപടത്തിൽ സ്​ഥാനം നിർണയിച്ചു നൽകിയ ദുബൈ അന്താരാഷ്​ട്ര ചലചിത്രോത്സവത്തി​​െൻറ 14ാം പതിപ്പ്​​  ഡിസംബർ ആറിന്​ തുടങ്ങും.  51 രാജ്യങ്ങളിൽ നിന്ന്​ 38 ഭാഷകളിലായി 140 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.   13 ന് മേള കൊടിയിറങ്ങും. മേളയിലേക്ക് വന്‍താര നിര ഒഴുകിയെത്തും. സാറ ജെസിക്ക പാര്‍ക്കര്‍, മോര്‍ഗന്‍ സ്പര്‍ലോക്, അലിഷ ഡിക്സന്‍ എന്നിവര്‍ക്ക്​ പുറമെ ഇന്ത്യയില്‍ നിന്ന് ഇര്‍ഫാന്‍ ഖാനും സോനം കപൂറും മേളയിലെ റെഡ് കാര്‍പറ്റിലെത്തും. സ്കോട്ട് കൂപറുടെ ഹോസ്റ്റൈല്‍സ് ആണ് ഉദ്ഘാടന ചിത്രം. സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ദി ലാസ്റ്റ് ജെഡി ആയിരിക്കും മേളയിലെ സമാപനചിത്രം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ബോളിവുഡില്‍ നിന്ന് സിനിമകളെത്തുന്നുണ്ട്. മദീനത്തു ജുമൈറ അറീന, വോക്സ് സിനിമ, ജെബിആര്‍ ബീച്ച്, ഗലേറിയ മാള്‍ എന്നിവിടങ്ങളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 
ദുബൈ ചലചിത്രോത്സവ ഡയറക്​ടർ അബ്ദുല്‍ ഹമീദ് ജുമാ, മസൂദ് അംറാദ അല്‍ അലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdubai cinima festivel uae gulf news
News Summary - dubai cinima festivel uae gulf news
Next Story