Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ കെട്ടിടങ്ങളും...

ദുബൈയിലെ കെട്ടിടങ്ങളും സ്​ഥാപനങ്ങളും  2020ൽ ദൃഢചിത്ത സൗഹൃദമാവും

text_fields
bookmark_border
ദുബൈയിലെ കെട്ടിടങ്ങളും സ്​ഥാപനങ്ങളും  2020ൽ ദൃഢചിത്ത സൗഹൃദമാവും
cancel

ദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ള ആളുകളെ ദൃഢചിത്തർ എന്നു വിശേഷിപ്പിക്കണമെന്നുൾപ്പെടെ വിവിധ നിർദേശങ്ങളും പദ്ധതികളുമുൾക്കൊള്ളുന്ന  ദൃഢചിത്ത ക്ഷേമ ദേശീയ നയത്തി​​​െൻറ ഭാഗമായി എമിറേറ്റിലെ പൊതു സ്​ഥാപനങ്ങളും നഗരസംവിധാനങ്ങളും പുനക്രമീകരിക്കുന്നു. 2020 നകം ദൃഢചിത്തർക്ക്​ പ്രയാസമില്ലാതെ എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ നഗരത്തിലെ സംവിധാനങ്ങളെല്ലാം സജ്ജീകരിക്കാനാണ്​ ദുബൈ എക്​സിക്യൂട്ടീവ്​ കൗൺസിൽ നിർ​േദശിച്ചിരിക്കുന്നത്​.  പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളെല്ലാം ദൃഢചിത്ത സൗഹൃദ നിയമ പ്രകാരം മാത്രമേ അനുവദിക്കൂ. പഴയ കെട്ടിടങ്ങളിലെ സംവിധാനങ്ങൾ  ഇൗ കാലയളവിൽ മാറ്റിപ്പണിയും.

ഗതാഗത സംവിധാനങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, സ്​കൂളുകൾ, കോളജുകൾ, മസ്​ജിദുകൾ, ഹോട്ടൽ, വിനോദ^ഉല്ലാസ കേന്ദ്രങ്ങൾ, ആർട്ട്​ ഗാലറികൾ, ഷോപ്പിംങ്​ സ​​െൻററുകൾ തുടങ്ങിയ സ്​ഥാപനങ്ങ​െളല്ലാം വീൽ ചെയറുകൾ എളുപ്പത്തിൽ കയറ്റാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം. ദൃഢചിത്തർക്ക്​ പരസഹായമില്ലാതെ എത്തി ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറികൾ നിർബന്ധമായും സ്​ഥാപിക്കണം.
റോഡ്​ ഗതാഗത അതോറിറ്റി, ദുബൈ നഗരസഭ,  സാമൂഹിക വികസന അതോറിറ്റി (സി.ഡി.എ), ടീ കോം, നോളജ്​ ആൻറ്​ ഹ്യൂമൻ ഡവലപ്​മ​​െൻറ്​ അതോറിറ്റി തുടങ്ങിയ സർക്കാർ^അർധ സർക്കാർ സ്​ഥാപനങ്ങളുമായും ദുബൈ മാൾ ഉൾപ്പെടെയുള്ള വൻകിട കെട്ടിടങ്ങൾ നിർമിച്ച ബിൽഡർമാരുമായും എക്​സിക്യുട്ടിവ്​ കൗൺസിൽ ഇതു സംബന്ധിച്ച്​ ചർച്ച നടത്തി.

ദുബൈയിലെ ആളുകൾക്ക്​ മാത്രമല്ല, ലോകത്തി​​​െൻറ ഏതു ഭാഗത്തു നിന്ന്​ വരുന്ന ഏതൊരു വ്യക്​തിക്കും യാതൊരു പ്രയാസവുമില്ലാതെ ഇവിടെ സഞ്ചരിക്കാനും സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്ന രീതിയിലെ യൂനിവേഴ്​സൽ ഡിസൈൻ ആണ്​ കെട്ടിടങ്ങൾക്കായി നിഷ്​കർഷിച്ചിരിക്കുന്നതെന്ന്​ എക്​സിക്യൂട്ടിവ്​ കൗൺസിലിലെ ദൃഢചിത്ത നയ^അവകാശ വിഭാഗം ഡയറക്​ടർ ഡോ. സലീം അലി അൽ ഷഇൗഫി പറഞ്ഞു. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കും അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കുമെല്ലാം ഇൗ ഡിസൈൻ പ്രകാരമുള്ള കെട്ടിടങ്ങൾ സഹായകമാകുമെന്ന്​ അദ്ദേഹം പറഞ്ഞു.
ദുബൈയിലെ ആരോഗ്യ പരിരക്ഷാ സ്​ഥാപനങ്ങൾ ആറു മാസത്തിനകം ദൃഢചിത്ത സൗഹാർദപരമാക്കണമെന്ന്​ ദുബൈ ആരോഗ്യ അതോറിറ്റി കഴിഞ്ഞ ദിവസം ഉത്തരവ്​ പുറത്തിറക്കിയിരുന്നു. ഉമ്മു സുഖീം ബീച്ചിലുൾപ്പെടെ വിവിധ പൊതുസ്​ഥലങ്ങളിൽ ദുബൈ നഗരസഭയും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdubai buldings
News Summary - dubai buldings-uae-gulf news
Next Story