You are here

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

09:40 AM
07/12/2017
മുഹമ്മദ് കുഞ്ഞി
ഷാർജ: കാസർകോട് പെരിയയിലെ പരേതരായ ബി.എം. അബൂബക്കർ–ആയിഷ ദമ്പതികളുടെ മകൻ പി. മുഹമ്മദ് കുഞ്ഞി (54) നാട്ടിൽ നിര്യാതനായി. ദീർഘകാലം ദുബൈ, അബൂദബി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദുബൈയിൽ സ്വന്തമായി േഗ്രാസറിയും നടത്തിയിരുന്നു. അടുത്ത കാലത്താണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. പെരിയ ഇൽയാസ്​ ജമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:  സുബൈദ. സിറാജ് പത്രത്തി​െൻറ ഷാർജ ലേഖകൻ ഷംസു പെരിയ, അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ്, മുനീർ എന്നിവർ സഹോദരങ്ങാണ്. മൂന്ന് മക്കളുണ്ട്.

COMMENTS