Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫേസ്​ബുക്കിലൂടെ...

ഫേസ്​ബുക്കിലൂടെ മതനിന്ദ: എടപ്പാൾ സ്വദേശിയുടെ തടവ്​ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

text_fields
bookmark_border
ഫേസ്​ബുക്കിലൂടെ മതനിന്ദ: എടപ്പാൾ സ്വദേശിയുടെ തടവ്​ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
cancel

ദുബൈ: ഫേസ്​ബുക്കിലൂടെ മതവിദ്വേഷം പരത്തിയ കേസിലെ തടവുശിക്ഷയും പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മലയാളി യുവാവ്​ നൽകിയ അപ്പീൽ കോടതി തള്ളി.  വെൽഡറായി ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി സജു​ മോഹനെതിരെയാണ്​ കേസ്​. ഒരു വർഷം തടവും അഞ്ചുലക്ഷം ദിർഹം (88 ലക്ഷം രൂപ) പിഴയുമാണ്​ ഇയാൾക്ക്​ കോടതി വിധിച്ചിരുന്നത്​. കഴിഞ്ഞ നവംബറിലാണ്​ കേസിനാസ്​പദമായ സംഭവം. 

പ്രവാചകനെയൂം ഇസ്​ലാമിനെയും അവഹേളിക്കുന്ന പോസ്​റ്റുകളാണ്​   ഫേസ്​ബുക്ക്​ പേജിലുണ്ടായിരുന്നത്​. ഇവ ശ്രദ്ധയിൽപ്പെട്ടവർ റാശിദീയ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ്​ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ്​ പിടിയിലായത്​.  

താനിട്ട പോസ്​റ്റുക​ളല്ലെന്നും അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടതാണെന്നുമാണ്​ ഇയാൾ പറഞ്ഞിരുന്നത്​.  എന്നാൽ ഹാക്കിങ്​ നടന്നിട്ടില്ലെന്നും ഇയാളുടെ ഫോണിൽ നിന്നു തന്നെയാണ് ഫേസ്​ബുക്ക്​ ഉപയോഗിച്ചതെന്നും ശാസ്​ത്രീയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ്​ ശിക്ഷ വിധിച്ചത്​. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ അപ്പീൽ തള്ളപ്പെട്ടതോടെ ജയിലി​ലടക്കപ്പെടും. എന്നാൽ  വിധിക്കെതിരെ 30 ദിവസത്തിനകം ഇയാൾക്ക്​ അപ്പീൽ നൽകാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgulf newsmalayalam news
News Summary - crime-uae-gulf news
Next Story