Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള കാലിക...

കമോൺ കേരള കാലിക പ്രസക്​തിയുള്ള മുന്നൊരുക്കം –കോൺസൽ ജനറൽ

text_fields
bookmark_border
കമോൺ കേരള കാലിക പ്രസക്​തിയുള്ള മുന്നൊരുക്കം –കോൺസൽ ജനറൽ
cancel
camera_alt???? ??????? ???? ????????? ????? ???? ?????????? ????? ??????? ????? ??????? ??.??. ??? ???????? ??????????. ??.???. ???????, ????????? ??????, ?????? ???????, ??.??.? ????, ??????? ????????? ??????? ?????

ദുബൈ: യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ.സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന കമോൺ കേരള ഇൻഡോ^അറബ്​ വ്യാപാര സാംസ്​കാരിക സൗഹൃദ സംഗമം ഏറെ കാലിക പ്രസക്​തമാണെന്ന്​ ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ.  ഇന്ത്യ- യു.എ.ഇ ബന്ധം ഏറ്റവും ശക്​തമായി നിൽക്കുന്ന കാലഘട്ടമാണിത്​. ഇന്ത്യയുടെ വൈവിധ്യം യു.എ.ഇ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാംസ്​കാരികവും വാണിജ്യവുമായ നിക്ഷേപങ്ങൾ സാധ്യമാക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മഹാമേളയുടെ ഉദ്​ഘാടന ചടങ്ങിലേക്ക്​ ക്ഷണം സ്വീകരിച്ചു ​െകാണ്ട്​ അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തി​​െൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിൽ തന്നെ കേരളം ഒരു കേന്ദ്രബിന്ദുവാണ്​.പിന്നീട്​ വന്ന മലയാളികൾ തൊഴിലാളികളായും ​െതാഴിലുടമകളായും ഉപഭോക്​താക്കളായും വ്യാപാരികളായും ഇവിടെ ശോഭിച്ചു. മലയാളി സമൂഹത്തി​െൻ അധ്വാനം മാതൃകാപരമാണ്​. സേവന മേഖലയിലും ജ്വല്ലറി, റീ​െട്ടയിൽ, ആരോഗ്യ പരിരക്ഷാ മേഖലകളിലുമെല്ലാം മലയാളി മുന്നേറ്റം ​പ്രകടമാണ്​. യു.എ.ഇയിലുൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്​ത്​ നാടി​​െൻറ വളർച്ചക്കും വികാസത്തിനും അവർ മഹത്തായ സംഭാവനകളർപ്പിച്ചു. 

ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ നിന്നുള്ള ജനതയുടെ പുരോഗതിക്കു കൂടി കളമൊരുക്കുന്ന വികസനമാണ്​ കേരളത്തിൽ നടക്കുന്നത്​. ബംഗാളിലേയും അസമിലേയും ഗ്രാമീണർക്ക്​ മാന്യമായ ജീവിതം ഉറപ്പാക്കി കേരളം അവരുടെ ‘ഗൾഫ്​’ ആയി മാറിയിരിക്കുന്നതും കോൺസൽ ജനറൽ ചൂണ്ടിക്കാട്ടി. ഗൾഫ്​ മേഖലയിലെ ശക്​തമായ സാന്നിധ്യമായ ഗൾഫ്​ മാധ്യമത്തിന്​ കമോൺ കേരള പോലൊരു ആശയത്തെ ശരിയായ അർഥത്തിൽ പ്രയോഗവത്​കരിക്കാനും വിജയത്തിലെത്തിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസ്​ ക്ഷണപത്രിക കൈമാറി. ജനറൽ മാനേജർ മുഹമ്മദ്​ റഫീഖ്​, സി.ഒ.ഒ സക്കരിയാ മുഹമ്മദ്​, റസിഡൻറ്​ എഡിറ്റർ പി.​െഎ നൗഷാദ്​, മീഡിയാ വൺ മിഡിൽ  ഇൗസ്​റ്റ്​ വാർത്താ മേധാവി എം.സി.എ. നാസർ, ഗൾഫ്​ മാധ്യമം ദുബൈ ബ്യൂറോ ചീഫ്​ സവാദ്​ റഹ്​മാൻ, മുഇൗനുദ്ദീൻ റിയാലു എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story