Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള...

കമോൺ കേരള വഴി അൻവറിന്​ കേരളത്തിലേക്കൊരു വിമാന ടിക്കറ്റ്​

text_fields
bookmark_border
കമോൺ കേരള വഴി അൻവറിന്​ കേരളത്തിലേക്കൊരു വിമാന ടിക്കറ്റ്​
cancel
camera_alt????

ദുബൈ: കുട്ടികൾക്ക്​ ഇഷ്​ടമാവുന്ന ഒട്ടനവധി കളികളും പരിപാടികളും ഉണ്ടെന്നറിഞ്ഞാണ്​ ഗുരുവായൂർ കോട്ടപ്പടി സ്വദേശി അൻവർ കമോൺ കേരളയുടെ പ്രവേശന പാസ്​ എടുത്തത്​.  ആഘോഷ തിരക്കെല്ലാം കഴിഞ്ഞ്​ അദ്ദേഹം ഒന്ന്​ നാട്ടിൽ പോയി വരും. അതിനുള്ള ടിക്കറ്റ്​  ക​േമാൺകേരള വഴി ലഭിച്ചു കഴിഞ്ഞു. ടിക്കറ്റി​​െൻറ സീരിയൽ നമ്പറും പേരും 4747 എന്ന നമ്പറിലേക്ക്​ എസ്​.എം.എസ്​ ചെയ്തവരിൽ നിന്നാണ്​ വിജയിയെ തെരഞ്ഞെടുത്തത്​. ഇനിയും നിരവധി വിമാനടിക്കറ്റുകളും കാറുമുൾപ്പെടെ നിരവധി സമ്മാനങ്ങൾ സന്ദർശകരെ തേടിയെത്തും. എസ്​.എം.എസിന്​ സാധാരണ നിരക്ക്​ നൽകിയാൽ മതിയെന്നതാണ്​ പ്രവേശന പാസ്​ സമ്മാന പദ്ധതിയുടെ പ്രത്യേകത. പ്രവേശന ടിക്കറ്റ്​ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രധാന ഭക്ഷണശാലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം ലഭ്യമാണ്​.  0556139382 എന്ന നമ്പറിൽ വാട്ട്​സ്​അപ്പ്​ ചെയ്​താലും ടിക്കറ്റ്​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story