Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഞങ്ങളും...

ഞങ്ങളും ക്ഷണിക്കുന്നു... കമോൺ കേരള

text_fields
bookmark_border
ഞങ്ങളും ക്ഷണിക്കുന്നു... കമോൺ കേരള
cancel

ഇവിടെ കേരളം ആഘോഷിക്കപ്പെടുന്നു 

സൈഫ്​ മുഹമ്മദ്​ അൽ മിദ്​ഫ  (ഷാർജ എക്​സ്​പോ സ​െൻറർ സി.ഇ.ഒ)
ഞാൻ എത്ര മാത്രം സന്തുഷ്​ടനാണെന്ന്​ പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്​ഥയാണ്​. വർഷങ്ങളായി ഇടപഴകുന്നുണ്ട്​ നിരവധി മലയാളികളുമായി. യു.എ.ഇയിലെ ജനങ്ങളിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണ്​, അതിൽ തന്നെ ഏറെയും മലയാളികളാണ്​. പലരുമായും ഏറെ കാലത്തെ സൗഹൃദമുണ്ട്​. ശരിക്കും ഞങ്ങളുടെ ഹൃദയത്തി​ൽ തന്നെയാണ്​ കേരളത്തിന്​ സ്​ഥാനം. ആ കേരളത്തി​​െൻറ പെരുമ യു.എ.ഇയിൽ ആഘോഷിക്കപ്പെടുന്നു, അതിന്​ ഷാർജ എക്​സ്​പോ ​െസൻറർ വേദിയാവുന്നു എന്നതെല്ലാം അത്യാഹ്ലാദം പകരുന്ന കാര്യങ്ങളാണ്​. 

യു.എ.ഇയും ഇന്ത്യയും തമ്മിൽ ആയിരത്താണ്ടുകളിലേറെ ബന്ധമുണ്ട്​. അന്നു മുതലേ കേരളത്തിൽ നിന്നുള്ള സുഗന്ധ വ്യഞ്​ജനങ്ങൾ തേടി അറബ്​ വ്യാപാരികൾ പോകുന്നു. പിന്നീട്​ മലയാളികൾ ഇവിടെ വന്നെത്തി. ഇൗ രാജ്യത്തി​​െൻറ വളർച്ചക്കും സംസ്​കാരിക മുന്നേറ്റത്തിനുമെല്ലാം പിന്തുണ നൽകി. ഷാർജ എക്​സ്​പോ സ​െൻററിൽ നടക്കുന്ന ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവത്തിന്​ എല്ലാവർഷവും മലയാളി വായനക്കാരും സഹൃദയരും ഒഴുകി എത്താറാണ്​.  നിരവധി ദേശങ്ങളുടെ ​​​ ​തനതു മേളകൾ ഇവിടെ നടക്കാറുണ്ട്​. അതിൽ നിന്നെല്ലാം വിഭിന്നവും വൈവിധ്യവുമാർന്നതാവും കമോൺ കേരള.ഇക്കുറി എക്​സ്​പോ ​െസൻറർ കേരളമായി മാറു​േമ്പാൾ അതു കാണാൻ മലയാളികൾക്കൊപ്പം എല്ലാ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ എത്തുമെന്നുറപ്പാണ്​. അതി മനോഹരമായ രീതിയിലാണ്​ എക്​സ്​പോ സ​െൻററിൽ പ്രമുഖ കലാകാർ ചേർന്ന്​ കേരളത്തെ പുനസൃഷ്​ടിക്കുന്നത്​. കേരളത്തിൽ നിന്ന്​ നിരവധി പ്രഗൽഭ വ്യവസായികളും കലാകാരും സംരംഭകരും യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. ഇരു നാടുകളുടെയും സർവ്വാത്​മ പുരോഗതിക്ക്​ ഇൗ ചുവട്​ പ്രയോജനം ചെയ്യുമെന്ന്​ ഉറപ്പുണ്ട്​. അതിന്​ മുൻകൈയെടുത്ത ഗൾഫ്​ മാധ്യമത്തിന്​ നന്ദി പറയാതിരിക്കാനാവില്ല. 

ഒരു കാര്യം കൂടി. ഞാൻ ഇന്ത്യയിലെ പല നഗരങ്ങളും സന്ദർ​ശിച്ചിട്ടുണ്ട്​. ദൗർഭാഗ്യവശാൽ കേരളത്തിൽ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. കമോൺ കേരള അതിനും വഴിയൊരുക്കുമെന്നാണ്​ പ്രതീക്ഷ. എല്ലാ സുഹൃത്തുക്കളെയും ദേശ ഭാഷാ ഭേദമന്യേ ഇൗ മേളയിലേക്ക്​ ക്ഷണിക്കുന്നു, ഞാനും പറയുന്നു^ കമോൺ കേരള.

ഇനിയും സംരംഭകർ വളര​െട്ട, കേരളം കൂടുതൽ തിളങ്ങ​െട്ട  


എൻ.ആർ. ​െവങ്കിട്ടരാമൻ (ഹെഡ്​, ഒാവർസീസ്​ ഒാപ്പറേഷൻസ്​ കല്യാൺ ജ്വല്ലേഴ്​സ്​)
1993ൽ തൃശൂരിൽ ആരംഭിച്ച ചെറിയ ഒരു സ്​ഥാപനമായിരുന്നു ഞങ്ങളു​െട കല്യാൺ ജ്വല്ലേഴ്​സ്​. ഇന്ന്​ ലോകം മുഴുവൻ പടർന്ന ആഗോള കേരള ബ്രാൻറായി ഉയരാൻ ഞങ്ങൾക്കായി. കേരളത്തി​​െൻറ മുക്കുമൂലകളിലുണ്ട്​ ഒരു പാട്​ മികച്ച ഉൽപന്നങ്ങളും സംരംഭകരും. അവരും ലോകമെമ്പാടും അറിയപ്പെടണം. അതിനുള്ള വേദിയായി കമോൺ കേരള മാറും എന്ന പൂർണ വിശ്വാസം ഞങ്ങൾക്കുണ്ട്​. കമോൺ കേരള എന്നത്​ കേരളത്തി​​െൻറ വിജയമന്ത്രമായി മാറും. വിട്ടുവീഴ്​ചയില്ലാതെ കാത്തുസൂക്ഷിച്ച  വിശ്വസ്​തതയും ഗുണമേൻമയും ഞങ്ങൾക്ക്​ ലോകമൊട്ടുക്ക്​ വളരാൻ സഹായകമായതു പോലെ കേരളത്തിൽ നിന്നുള്ള ഒാരോ ചെറു കച്ചവടക്കാരന​ും വളരാൻ കഴിയ​െട്ട. പുതിയ പുതിയ സംരംഭകർ എല്ലാ മേഖലയിലുമുണ്ടാവ​െട്ട. കേരളം കൂടുതൽ തിളക്കമുറ്റതാവ​െട്ട...

ഷാർജക്കും കേരളത്തിനും മുന്നേറ്റം പകരും


ഫൈസൽ ഇ. കൊട്ടിക്കോളൻ (​ബോർഡ്​ ചെയർമാൻ, മൈത്ര ഹോസ്​പിറ്റൽ)
ഷാർജ എ​​െൻറ ​പ്രിയപ്പെട്ട നാടാണ്​. ജീവിതത്തിലെ പല സു​പ്രധാന ഘട്ടങ്ങൾക്കും തുടക്കം കുറിച്ച ദേശം. 1995ൽ ഷാർജയിലാണ്​ കരിയർ ആരംഭിക്കുന്നത്​. യു.എ.ഇയിലെ ആദ്യ വീട്​ വെച്ചതും ഷാർജയിൽ തന്നെ. അന്ന്​ നിയമ വ്യവസ്​ഥ പ്രകാരം അജ്​മാനിലുള്ള സ്​പോൺസറുടെ പേരിലായിരുന്നു വീട്​. 
ഷാർജയി​ലാരംഭിച്ച ഫാക്​ടറി സന്ദർ​ശിക്കാൻ ഒരു ദിനം ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി വന്നു. എന്തു കൊണ്ട്​ ഷാർജ ബിസിനസിനായി തെരഞ്ഞെടുത്തു എന്ന്​ ചോദിച്ചപ്പോൾ ഇൗ നാടി​​െൻറ വ്യതിരിക്​തമായ സൗന്ദര്യവും സംസ്​കാരവുമാണ്​ കാരണമെന്നാണ്​ ഞാൻ മറുപടി പറഞ്ഞത്​. അത്​ എ​​െൻറ ഹൃദയത്തിൽ നിന്നു വന്ന വാക്കുകളായിരുന്നു. 

ഒപ്പം ഷാർജയിൽ ജീവിക്കുന്ന ഷാർജയിൽ വ്യവസായം ചെയ്യുന്ന എനിക്ക്​ ഷാർജയിൽ എ​​െൻറ പേരിൽ വീടുണ്ടാവാത്തതി​​െൻറ വിഷമവും മറച്ചുവെച്ചില്ല. 24 മണിക്കുറിനകം ശൈഖ്​ സുൽത്താൻറ നിയമ ഭേദഗതി വന്നു^മറ്റു നാടുകളിൽ നിന്നെത്തിയവർക്കും ഇവിടെ സ്വന്തം പേരിൽ വീടുണ്ടാക്കാമെന്ന്.​ വീട്​ എ​​െൻറയും പത്​നിയുടെയും പേരിലായി. അത്രമാത്രം ജനങ്ങളെ സ്​നേഹിക്കുന്ന ഭരണാധികാരി, സാഹിത്യത്തി​​െൻറയും സംസ്​കാരത്തി​​െൻറയും വളർച്ചയിലെന്ന പോലെ വ്യവസായ^ വാണിജ്യ പുരോഗതിക്കും ശൈഖ്​ സുൽത്താ​​െൻറ ദർശനങ്ങളും ധിഷണാ ശക്​തിയും ഷാർജയെ മുന്നോട്ടു നയിക്കുന്നു. 

അ​േദ്ദഹത്തി​​െൻറ കേരള സന്ദർശനം ഇതിഹാസമായി മാറിയതിൽ അതിശയമില്ല. മലയാളികളുടെ മനസു സ്വന്തമാക്കിയാണ്​ അദ്ദേഹം മടങ്ങിയത്​. ജയിൽ അന്തേവാസികളെ മോചിപ്പിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും ഷാർജയിൽ നിക്ഷേപം നടത്തുന്നതിന്​ സൗകര്യങ്ങളൊരുക്കാനുമെല്ലാം അദ്ദേഹം താൽപര്യമെടുത്തു. അതിനു തുടർച്ചയായാണ്​ ഗൾഫ്​ മാധ്യമം കമോൺ കേരള സംഘടിപ്പിക്കുന്നത്​. 16 ലക്ഷം മലയാളികളുണ്ട്​ യു.എ.ഇയിൽ. അതിൽ പത്തു ലക്ഷത്തോളം പേർ ഷാർജയിലാണ്​. എന്നാൽ ഇതുവരെ ആരും തന്നെ കേരളത്തെ യു.എ.ഇ സമൂഹത്തിനു മുന്നിൽ ഷോക്കേസ്​ ചെയ്തിട്ടില്ല. കമോൺ കേരള ഒരേ സമയം തന്നെ ഷാർജക്കും കേരളത്തിനും ഒട്ടനവധി സാധ്യതകൾ തുറന്നു ​െകാടുക്കുമെന്നതിൽ സംശയമില്ല.

ഇൗ ചരി​ത്ര ദൗത്യത്തിന്​ തുടർച്ച ഉറപ്പാക്കണം 

ജമാൽ അബ്​ദുന്നാസർ (സി.ഇ.ഒ, കോസ്​മോ ട്രാവൽസ്​)

കേരളത്തിനു മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്​ ഒട്ടാകെ തന്നെ വലിയ പ്രതീക്ഷ പകരുന്ന ഉദ്യമമാണ്​ കമോൺ കേരള. ഇങ്ങിനെയൊരു ആശയം വളരെ കാലം മുൻപ്​ തന്നെ നടപ്പാക്കപ്പെടേണ്ടതായിരുന്നു. മലയാളികളുടെ കഴിവും ​സേവന മനസ്ഥിതിയും യു.എ.ഇ സമൂഹം സ​്​നേഹ സന്തോഷങ്ങളോടെ അനുഭവിച്ചറിഞ്ഞതാണ്​. നമുക്ക്​ വളരാൻ എല്ലാ വിധ സാഹചര്യങ്ങളും ഇവിടെ ഒരുക്കപ്പെട്ടിട്ടുമുണ്ട്​. അവയെ നൻമയും ബുദ്ധിയും കൈമുതലാക്കി ഉപയുക്​യമാക്കുക എന്നതാണ്​ പ്രധാനം. കമോൺ കേരള കേരളത്തി​​െൻറ പുരോഗതിക്ക്​ വലിയ സംഭാവനകൾ അർപ്പിക്കുക തന്നെ ചെയ്യും. ഇൗ വർഷം നടത്തി അവസാനിപ്പിക്കുകയല്ല, ഇതൊരു തുടർ പ്രക്രിയയാവേണ്ടതുണ്ട്​. ഇൗ ചരിത്ര ദൗത്യത്തിന്​ സന്നദ്ധത പ്രകടിപ്പിച്ച ഗൾഫ്​മാധ്യമം അതിനു മുൻകൈയെടുക്കുകയും വേണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-malayalam news
Next Story