Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള മഹാമേളക്ക്​...

കമോൺ കേരള മഹാമേളക്ക്​ ഇന്ന്​ കൊടിയേറ്റം

text_fields
bookmark_border
കമോൺ കേരള മഹാമേളക്ക്​ ഇന്ന്​ കൊടിയേറ്റം
cancel

ഷാർജ: ഇ​​ന്തോ-അ​റ​ബ്​  സൗ​ഹൃ​ദ ച​രി​ത്ര​ത്തി​ൽ തി​ള​ക്ക​മാ​ർ​ന്ന പു​ത്ത​ന​ധ്യാ​യം ര​ചി​ക്കാ​െ​നാ​രു​ങ്ങി ക​മോ​ൺ കേ​ര​ള വാ​ണി​ജ്യ സാം​സ്​​കാ​രി​ക നി​ക്ഷേ​പ മേ​ള​ക്ക്​ വ്യാ​ഴാ​ഴ്​​ച കൊ​ടി​യേ​റ്റം. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ  ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​​ക്ക്​ ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റാ​ണ്​ ആ​തി​ഥ്യ​മ​രു​ളു​ക. കേ​ര​ള​ത്തി​െ​ൻ​റ ഗ്രാ​മീ​ണ കാ​ഴ്​​ച​ക​ൾ പു​നഃ​സൃ​ഷ്​​ടി​ച്ച്​ ത​യാ​റാ​ക്കി​യ ​പ്രൗ​ഢ​സു​ന്ദ​ര​വേ​ദി​യി​ൽ ഇ​ന്നു മു​ത​ൽ 27 വ​രെ നീ​ളു​ന്ന​ ക​മോ​ൺ കേ​ര​ള ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വ്യാ​പാ​ര​മേ​ള​യാ​ണ്.  

രാ​വി​ലെ 11ന്​ ​ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ വി​പു​ൽ, ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്​​ഥ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ.​ഹം​സ അ​ബ്ബാ​സ്, ‘മാ​ധ്യ​മം^​മീ​ഡി​യ​വ​ൺ’ ​ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​   മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ, മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഇ. ​കൊ​ട്ടി​ക്കൊ​ള്ള​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും. ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​െ​ൻ​റ  ഉ​ദ്​​ഘാ​ട​നം  ഗ​ൾ​ഫാ​ർ പി. ​മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കും. ‘മാ​ധ്യ​മം’ പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ്, ‘മീ​ഡി​യ​വ​ൺ’ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ വി.​പി. അ​ബൂ​ബ​ക്ക​ർ, ഡോ. ​അ​ഹ്​​മ​ദ്, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ രാ​ജേ​ഷ്​ ക​ല്യാ​ണ രാ​മ​ൻ, മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ൽ ഡ​യ​റ​ക്​​ട​ർ ​െക.​ഇ. മൊ​യ്​​തു എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വി​പ​ണ​ന മേ​ള, സം​രം​ഭ​ക​ത്വ ശി​ൽ​പ​ശാ​ല, ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്, ഭ​ക്ഷ​ണ​ത്തെ​രു​വു​ക​ൾ, ക​ലാ​സാം​സ്​​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ക​​മോ​ൺ കേ​ര​ള​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​

ഷാ​ർ​ജ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തി​ൽ മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ൽ, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്, മി​നാ​ർ ടി.​എം.​ടി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും  ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി  നൂ​റു​ക​ണ​ക്കി​ന്​ വാ​ണി​ജ്യ സാം​സ്​​കാ​രി​ക പ്ര​മു​ഖ​രും സ്​​ഥാ​പ​ന​ങ്ങ​ളും കൈ​കോ​ർ​ക്കു​ന്നു​ണ്ട്. 

ഡോ. റീന, ലിസ മായിൻ, ഷഫീന യൂസുഫലി മികച്ച വനിത സംരംഭകർ

Entrepreneurs
ഡോ. റീന, ലിസ മായിൻ, ഷഫീന യൂസുഫലി
 


 ജി.സി.സി പുരസ്​കാരം ശൈഖ അംന, റഷ ദൻഹാനി എന്നിവർക്ക്​ 
ദുബൈ: പെ​ൺ​മ​യു​ടെ പെ​രു​മ​യേ​റ്റി​യ അ​ഞ്ച്​ സം​രം​ഭ​ക​ത്വ പ്ര​തി​ഭ​ക​ൾ​ക്ക്​ പ്ര​ഥ​മ ഇ​ന്തോ^​അ​റ​ബ്​ വി​മ​ൻ എ​ൻറർപ്ര​ണ​ർ​ഷി​പ്പ്​ അ​വാ​ർ​ഡ്.  ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ക​മോ​ൺ കേ​ര​ള പ്ര​ഥ​മ ഇ​ന്തോ- അ​റ​ബ്​ വാ​ണി​ജ്യ^​സാം​സ്​​കാ​രി​ക നി​ക്ഷേ​പ സൗ​ഹൃ​ദ സം​ഗ​മ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​ര​ത്തി​ന്​  കേ​ര​ള​ത്തി​ൽ നി​ന്ന്​ ഡോ.​റീ​ന അ​നി​ൽ കു​മാ​ർ, ലി​സ മാ​യി​ൻ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ശൈ​ഖ അം​ന അ​ൽ നു​െ​എ​മി, റ​ഷ അ​ൽ ദ​ൻ​ഹാ​നി, ഷ​ഫീ​ന യൂ​സു​ഫ​ലി എ​ന്നി​വ​രാ​ണ്​ ജി.​സി.​സി​യി​ൽ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 

കേ​ര​ള​ത്തി​ന് ഉ​ത​കു​ന്ന സം​യോ​ജി​ത ജൈ​വ കൊ​തു​ക്​ നി​യ​ന്ത്ര​ണ​രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​ണ്​ ഡോ. ​റീ​ന അ​നി​ൽ കു​മാ​റി​നെ  അ​വാ​ർ​ഡി​ന​ർ​ഹ​യാ​ക്കി​യ​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ടെ​ന്നി​സ്​​ബാ​ൾ ഫാ​ക്​​ട​റി സ്​​ഥാ​പി​ച്ച്​ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ച്ച​താ​ണ്​ ലി​സ മാ​യി​െ​ൻ​റ മി​ക​വ്. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ന​ളി​നി നെ​റ്റോ, ഡോ. ​ഷീ​ലാ തോ​മ​സ്, കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ എം.​ഡി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ​എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ്​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ടേ​ബി​ൾ​സ്​ എ​ന്ന പു​തു​മ​യാ​ർ​ന്ന ഭ​ക്ഷ്യ​​ശാ​ലാ സ​ങ്ക​ൽ​പവും ജി.​സി.​സി​യി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ സം​രം​ഭ​ക​ത്വ​വു​മാ​ണ്​ ഷ​ഫീ​ന യൂ​സു​ഫ​ലി​യെ ​ശ്ര​ദ്ധേ​യ​യാ​ക്കി​യ​ത്. 
അ​ജ്​​മാ​ൻ രാ​ജ​കു​ടും​ബാം​ഗം കൂ​ടി​യാ​യ ശൈ​ഖ അം​ന ആ​ർ​ട്ടി എ​ന്ന ഡി​സൈ​ൻ ഫ​ർ​ണി​ച്ച​ർ സ്​​റ്റു​ഡി​യോ​യു​ടെ സ്​​ഥാ​പ​ക​യാ​ണ്. പ​പ്പ​റൊ​ട്ടി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജ​ന​റ​ൽ ട്രേ​ഡി​ങ്, ​​ബ്രാ​ൻ​ഡ്​​ നോ​യി​സ്, അ​ൽ റ​ഷ ഇ​ൻ​വെ​സ്​​റ്റ്​​മെ​ൻ​റ്​ എ​ന്നി​വ​യു​ടെ ചാ​ല​ക ശ​ക്​​തി​യാ​ണ്​ റ​ഷ അ​ൽ ദ​ൻ​ഹാ​നി. പ്ര​മു​ഖ ഭ​േ​ക്ഷ്യാ​ൽ​പ​ന്ന ബ്രാ​ൻ​ഡാ​യ ഇൗ​സ്​​റ്റേ​ൺ ​ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം 27ന്​ ​ന​ട​ക്കു​ന്ന ക​മോ​ൺ കേ​ര​ള സ​മാ​പ​ന ച​ട​ങ്ങി​ൽ​ സമർപ്പിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscomeonkerala
News Summary - Come on Kerala Starts Today - Gulf News
Next Story