Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാറുകൾ കഴുകി...

കാറുകൾ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ 3000 ദിർഹം പിഴ 

text_fields
bookmark_border
കാറുകൾ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ 3000 ദിർഹം പിഴ 
cancel

അബൂദബി: ഗതാഗത നിയമങ്ങൾ ലംഘിച്ച്​ ഒാടിച്ചാൽ മാത്രമല്ല, വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിലും കാറുടമകൾ പിഴ നൽകേണ്ടി വരും. വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങൾ പൊതു സ്​ഥലങ്ങളിൽ ഇ​ട്ടുപോകുന്നവർക്ക്​ 3000 ദിർഹമാണ്​ പിഴ. അബുദബി പൊലീസ്​ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 141 വാഹനങ്ങളാണ്​ കണ്ടു കെട്ടിയത്​. 31 പേർക്ക്​ പിഴ ചുമത്തിയപ്പോൾ 289 വാഹന ഉടമകൾക്ക്​ മുന്നറിയിപ്പ്​ നൽകി. മുസഫ, മഫ്​റഖ്​ വ്യവസായ മേഖലകളിൽ നിന്നാണ്​ വാഹനങ്ങൾ പിടിച്ചെടുത്തത്​.

വാഹനങ്ങൾ വൃത്തിഹീനമാക്കി ഇട്ട്​ അവധിക്ക്​ നാട്ടിലേക്ക്​ പോയ ആളുകൾ തിരിച്ചെത്തു​േമ്പാൾ വൻ തുക പിഴ നൽകേണ്ടി വരുമെന്നും അറിയുന്നു.  നഗര സൗന്ദര്യം പരിഗണിച്ച്​ മാത്രമല്ല, സുരക്ഷയും ആരോഗ്യ സംരക്ഷണവും കൂടി കണക്കിലെടുത്താണ്​ നടപടി. കാറുകളിൽ അടിഞ്ഞുകൂടിയ പൊടിയും മാലിന്യങ്ങളും മറ്റു വാഹനങ്ങളിലേക്കും ആളുകളിലേക്കും പരക്കാൻ സാധ്യതയുണ്ട്​. അവധിക്ക്​ പോകുന്നവർ കാറുകൾ സം​രക്ഷിക്കാനും വ​ൃത്തിയായി സൂക്ഷിക്കാനും ആരെയെങ്കിലും ചുമതലപ്പെടത്തേണ്ടതുണ്ട്​. 

 അശ്രദ്ധമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മൂന്നു ദിവസത്തെ നോട്ടീസ്​ നൽകി കണ്ടുകെട്ടാനാണ്​ നഗരസഭയുടെ തീരുമാനം. നേരത്തേ 14 ദിവസമാണ്​ നോട്ടീസ്​ സമയം നൽകിയിരുന്നത്​. മൂന്നു ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ നഗരസഭയുടെ യാർഡിലേക്ക്​ മാറ്റും. പിന്നീട്​ അവ തിരിച്ചു കിട്ടാൻ വൻ തുക നൽകേണ്ടി വരും.കാറുകൾക്ക്​ മാത്രമല്ല, ട്രെയിലറുകൾ മുതൽ ബോട്ടുകൾക്കു വരെ ഇൗ നിയമം ബാധകമാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscar dust
News Summary - car dust-uae-gulf news
Next Story