Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്രസീൽ ഫാൻസ്‌...

ബ്രസീൽ ഫാൻസ്‌ കേരളയ്ക്ക് ബ്രസീലിയൻ കളിക്കാരുടെ ആദരം

text_fields
bookmark_border
ബ്രസീൽ ഫാൻസ്‌ കേരളയ്ക്ക് ബ്രസീലിയൻ കളിക്കാരുടെ ആദരം
cancel

ദുബൈ: ഫേസ്ബുക്കിലെ ബ്രസീൽ ആരാധകരുടെ കൂട്ടായ്മയായ ബ്രസീൽ ഫാൻസ്‌ കേരള പേജിനും ആരാധകർക്കും  സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു ഇന്നലെ. ബ്രസീലിയൻ കളിക്കാരായ ഹൾക്കും ഓസ്‌കാറും എലക്സണും കേരള ആരാധകർക്ക്  നേരിട്ട് ആശംസകൾ നേർന്നിരിക്കുകയാണ്. 

ചൈനീസ് ക്ലബ്ബ്  ഷാങ്‌ഹായിൽ കളിക്കുന്ന മൂവരും പരിശീലനത്തിന്​ വേണ്ടിയാണ് കഴിഞ്ഞ ആഴ്ച ദുബൈയിൽ  വന്നത്. തങ്ങളുടെ പേജിനെയും കേരളത്തിലെ ബ്രസീൽ ആരാധനയെയും കുറിച്ച് അവരെ ധരിപ്പിച്ചപ്പോൾ നേരിട്ട് കാണാൻ അവസരം നൽകുകയായിരുന്നു.  2.5 ലക്ഷം ലൈക്ക് ആഘോഷിക്കുന്ന വേളയിൽ  കോൺഫെഡ് ചാമ്പ്യന്മാരുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാക്കി. 

ഫേസ്ബുക്ക് പേജി​​​െൻറ അഡ്മിൻമാരായ അബൂദബിയിൽ ജോലി ചെയ്യുന്ന നാസർ പട്ടിത്തടവും ശംബു കുമാറും ദുബൈയിൽ ജോലിചെയ്യുന്ന മർസൂക്കും ചേർന്നാണ് ഇൗ അവസരം ഉണ്ടാക്കിയെടുത്തത്. മൂന്നു പേർക്കും പ്രത്യേകം പേരുകൾ ആലേഖനം ചെയ്ത മൊമ​േൻറായും സമ്മാനങ്ങളും നൽകി വളരെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്.  മാസങ്ങൾക്ക് മുമ്പ്​ ബഹ്റൈനിൽ വെച്ച് ഇതിഹാസ താരം റൊണാൾഡിഞ്ഞോയും കേരളത്തിലെ  ഈ കൂട്ടായ്മക്ക് ആശംസകൾ നേർന്നിരുന്നു.

ബ്രസീലിയൻ ഫുട്ബാളിനെയും ഓരോ കളിക്കാരുടെ കളി മികവിനെയും കുറിച്ച് വളരെ നന്നായി വാർത്തകളും വിശകലനങ്ങളും നൽകി വരുന്ന ഈ പേജി​​​െൻറ കീഴിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട് . വരുന്ന ജൂണിലെ ലോകകപ്പിനെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbrazeel fans
News Summary - brazeel fans-uae-gulf news
Next Story