Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച്​ വർഷത്തിനകം...

അഞ്ച്​ വർഷത്തിനകം എമിറേറ്റ്​സ്​ ​െഎഡി കാർഡ്​ വഴിമാറും

text_fields
bookmark_border
അഞ്ച്​ വർഷത്തിനകം എമിറേറ്റ്​സ്​ ​െഎഡി കാർഡ്​ വഴിമാറും
cancel

അബൂദബി: എമിറേറ്റ്​സ്​ ​െഎഡി കാർഡ്​ എല്ലായ്​​േപാഴും കീശയിൽ സൂക്ഷിക്കേണ്ടുന്ന സ്​ഥിതിക്ക്​ അധികം വൈകാതെ വിരാമമാകും. നാലോ അഞ്ചോ വർഷം കൊണ്ട്​ എമിറേറ്റ്​സ്​ ​െഎഡി കാർഡ്​ തന്നെ ഇല്ലാതാകുമെന്നാണ്​ ഉദ്യോഗസ്​ഥർ നൽകുന്ന വിവരം. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലും സുഗമമായും സാധ്യമാകുന്നതിനാൽ ഏറെ സമയലാഭവുമുണ്ടാകും.
നേ​​ത്രപടല^മുഖമുദ്രകൾ രേഖപ്പെടുത്തിയുള്ള മൂന്നാം തലമുറ ബയോമെട്രിക്​ വിവരശേഖരണം യാഥാർഥ്യമാകുമെന്നും നാലോ അ​േഞ്ചാ വർഷം കൊണ്ട്​ എമിറേറ്റ്​സ്​ ​െഎ.ഡി കൊണ്ടുനടക്കേണ്ടി വരില്ലെന്നും മുതിർന്ന ഉദ്യോഗസ്​ഥൻ ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്​.എൻ.സി) വ്യക്​തമാക്കി. എമിറേറ്റ്​സ്​ ​െഎഡിക്ക്​ പകരമായി മൂന്നാം തലമുറ സമഗ്ര ബയോമെട്രിക്​ വിവരശേഖരണം നാലോ അഞ്ചോ വർഷം കൊണ്ട്​ യു.എ.ഇ നടപ്പാക്കുമെന്ന്​ എമിറേറ്റ്​സ്​ ​െഎഡൻറിറ്റി ഡയറക്​ടർ ജനറൽ ഡോ. സഇൗദ്​ അബ്​ദുല്ല ബിൻ മുത്​ലഖ്​ ആൽ ജാഫിലിയാണ്​ എഫ്​.എൻ.സിയെ അറിയിച്ചത്​.
റാസൽഖൈമയിൽനിന്നുള്ള അംഗം സാലിം അലി ആൽ ശേഹിയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.
തിരിച്ചറിയൽ പ്രാമാണീകരണത്തിനായി വിരലടയാളത്തിന്​ പുറമെ മിഴിപടലവും മുഖമുദ്രയും ശേഖരിക്കുമെന്ന്​ ഡോ. സഇൗദ്​ അബ്​ദുല്ല പറഞ്ഞു. കാർഡില്ലാതെ തന്നെ സാ​േങ്കതിക വിദ്യ കൊണ്ട്​ തിരിച്ചറിയൽ സാധ്യമാകും. അതിനാൽ ജനങ്ങൾ എമിറേറ്റ്സ്​ ​െഎ.ഡി കൊണ്ടുനടക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ഒാടെ വ്യക്​തിതലത്തിലും സ്​ഥാപനതലത്തിലും എമിറേറ്റ്​സ്​ ​െഎ.ഡിയുടെ പരിപൂർണ സാധ്യതകൾ ഉപയോഗപ്പെടുത്തി 80 ശതമാനം സർക്കാർ സേവനങ്ങളും മൊബൈൽ​േഫാണിലൂടെ ലഭ്യമാക്കാനാണ്​ ശ്രമിക്കുന്നതെന്നും ഡോ. സഇൗദ്​ അബ്​ദുല്ല അറിയിച്ചു. ഇതിനായി പരിഷ്​കരിച്ച ​െഎ.ഡി കാർഡ്​ റീഡർ സോഫ്​റ്റ്​വെയറുകളും മൊബൈൽ ഫോൺ വഴിയുള്ള ​െഎ.ഡി കാർഡ്​ ഡാറ്റ റീഡറുകളും സമീപ മണ്ഡല ആശയവിനിമയ വിദ്യ (നിയർ ഫീൽഡ്​ കമ്യൂണിക്കേഷൻ ടെക്​നിക്​ ^എൻ.എഫ്​.സി) മുഖേനയുള്ള ടാബ്​ലറ്റ്​സ്​ സോഫ്​റ്റ്​വെയറുകളും ഉപയോഗപ്പെടുത്തും.
എല്ലാ സേവനദാതാക്കൾക്കും സ്​മാർട്ട്​ സംവിധാനങ്ങൾ വഴിയും ആപ്പ്​ൾ, ആൻഡ്രോയ്​ഡ്​, ബ്ലാക്ക്​ബെറി, വിൻഡോസ്​ ഒാപറേറ്റിങ്​ സിസ്​റ്റങ്ങൾ വഴിയും ​െഎ.ഡി കാർഡ്​ കൈകാര്യം ചെയ്യാനാകും വിധമുള്ളതായിരിക്കും പരിഷ്​കരിച്ച സോഫ്​റ്റ്​വെയർ.
അതിനാൽ എമിറേറ്റ്​സ്​ ​െഎഡി കാർഡ്​ ഉപയോഗിച്ച്​ വിവിധ സ്​മാർട്ട്​ ഫോണുകളിലൂടെ സ്​മാർട്ട്​ ഇ^സേവനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ കഴിവിനെ പിന്തുണക്കുന്ന തരത്തിൽ എമിറേറ്റ്​സ്​ ​െഎ.ഡി അ​േതാറിറ്റിയുടെ ഡിജിറ്റൽ സ്​ഥിരീകരണ വാതായന സേവനങ്ങളുടെ മേന്മ ​ഉപ​േയാഗപ്പെടുത്താൻ വിവിധ സ്​ഥാപനങ്ങൾക്ക്​ സാധിക്കും.
ഇൗ സ​ാ​േങ്കതികവിദ്യ അബൂദബി പൊലീസ്​, ഇത്തിസലാത്ത്​, ഡൂ എന്നിവക്ക്​ ലഭ്യമാക്കിയതായും ഡോ. സഇൗദ്​ അബ്​ദുല്ല കൂട്ടിച്ചേർത്തു.
നിയർ ഫീൽഡ്​ കമ്യൂണിക്കേഷൻ ടെക്​നിക്​ മു​േഖനയുള്ള ​െഎഡി കാർഡ്​ റീഡർ സോഫ്​റ്റ്​വെയറിന്​ എല്ലാ വിധ മൊബൈൽ ഫോണുകളും ടാബ്​ലറ്റുകളും ഉപയോഗിച്ച്​ െഎഡി കാർഡി​​​െൻറ സ്​മാർട്ട്​ ചിപ്​ വിവരങ്ങൾ വായിക്കാൻ സാധിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - bio
Next Story