Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​നേഹമനസ്സോടെ...

സ്​നേഹമനസ്സോടെ അക്ഷരലോകം ‘വാക്​സ്​ഥലി’ ഏറ്റുവാങ്ങി

text_fields
bookmark_border
സ്​നേഹമനസ്സോടെ അക്ഷരലോകം ‘വാക്​സ്​ഥലി’ ഏറ്റുവാങ്ങി
cancel

ദുബൈ: ബിന്ദു സന്തോഷിന്​ ഒന്നും കാണാനാവില്ലായിരുന്നു. പക്ഷെ ഗൾഫ്​ മോഡൽ സ്​കൂൾ ഒാഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സ്​നേഹക്കൂട്ടം തന്നെ അ​ത്രമേൽ ഇഷ്​ടപ്പെടുന്നുവെന്ന്​ ആ മനസ്സ്​  തിരിച്ചറിഞ്ഞിരുന്നു. വേദിയിലെ ആ പ്രസന്ന മുഖം തന്നെ അതിന്​ തെളിവ്​. വെള്ളിയാഴ്​ചയുടെയോ നോമ്പി​​​​െൻറയോ ആലസ്യമില്ലാതെ യു.എ.ഇയുടെ പല ഭാഗങ്ങളിൽ നിന്ന്​ ഒഴുകിയെത്തിയ അക്ഷരസ്​നേഹികളുടെ പ്രാർഥന നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു ബിന്ദു സന്തോഷി​​​​െൻറ ‘വാക്​സ്​ഥലി’യുടെ പ്രകാശനം.ഇങ്ങനെയൊരു പുസ്​തക പ്രകാശനം ദുബൈയുടെ ചരി​ത്രത്തിൽ ആദ്യമായായിരിക്കും. കുടുംബസമേതം ഒഴുകിയെത്തിയവർ പുസ്​തകം ഏറ്റുവാങ്ങാൻ മാത്രം എത്തിയവരായിരുന്നില്ല. മൂന്നു പതിറ്റാണ്ടോളം നീളുന്ന ജീവിത പരീക്ഷണങ്ങളെ മനസ്സി​​​​െൻറ കരുത്തുകൊണ്ട്​ അതിജീവിക്കുന്ന ഒരു എഴുത്തുകാരിക്ക്​ എല്ലാ അർഥത്തിലും പിന്തുണയും ​െഎക്യദാർഢ്യവും അറിയിക്കാനുള്ള വരവായിരുന്നു അത്​. 

എഴുത്തുകാരിക്ക്​ രോഗ പീഡയും സാമ്പത്തിക ബാധ്യതയും വർധിച്ചുവരുന്നത്​ മനസ്സിലാക്കിയ ‘അക്ഷരക്കൂട്ടം’ കൂട്ടായ്​മ ഏതാനും ആഴ്​ചകൾ​ മുമ്പ്​ മാത്രം തീരുമാനിച്ചതായിരുന്നു അവരുടെ രചനകൾ ഉൾകൊള്ളിച്ച്​ ഒരു പുസ്​തകം ഇറക്കാൻ. പിന്നീട്​ ആ ഉദ്യമം​ പ്രവാസലോകത്തെ നൂറോളം സംഘടനകളും കൂട്ടായ്​മകളും വ്യക്​തികളും സ്​ഥാപനങ്ങളുമെല്ലാം ഏറ്റെടുത്തു. പുസ്​തകം വാങ്ങി ബിന്ദു സന്തോഷിനോടുള്ള കരുതലിൽ ചേർന്നുനിൽക്കാൻ എല്ലാവരും മത്സരിച്ചു. കേരളത്തിൽ നിന്ന്​ അച്ചടിച്ച്​ കൊണ്ടുവന്ന പുസ്​തകങ്ങളെല്ലാ ഒറ്റദിവസം വിറ്റു തീർന്നു. ആയിരകണക്കിന്​ പുസ്​തകങ്ങൾക്കാണ്​​ ഇതിനകം ഒാർഡർ ലഭിച്ചത്​. ഒൗപചാരിക ചടങ്ങ്​ കഴിഞ്ഞിട്ടും അവർ സ്​നേഹ​േന്വഷണവുമായി എഴുത്തുകാരിക്കും ചുറ്റും കൂടി. ദുബൈ നഗരസഭയിലെ സീനിയർ മീഡിയ സ്​പെഷ്യലിസ്​റ്റും അറബ്​ കവയിത്രിയുമായ ഹംദ അൽ മുർറ്​ അൽ മുഹൈരിയാണ്​ പ്രകാശനം നിർവഹിച്ചത്​. നഗരസഭയിലെ മീഡിയ റിലേഷൻസ്​ മേധാവി മാ അൽ ​െഎനൈൻ സലാമ ആദ്യ പ്രതി ഏറ്റുവാങ്ങി. ബിന്ദു സന്തോഷി​​​​െൻറ ജീവിതത്തിൽ നിന്ന്​ നമുക്ക്​ ഏറെ പഠിക്കാനുണ്ടെന്ന്​ ഇരുവരും പറഞ്ഞു. ഹാളിലുള്ള മുഴുവൻ പേ​രോടും നിന്ന്​ കരഘോഷം മുഴക്കി ബിന്ദുവിന്​ ആദരവ്​ അർപ്പിക്കാൻ ഹംദ അൽ മുർറ്​ അൽ മുഹൈരി ആഹ്വാനം ചെയ്​തത്​ സദസ്സ്​ സ​സന്തോഷം അനുസരിച്ചു. അവർ അറബി കവിതയും ചൊല്ലി.

മതമോ ജാതിയോ ഭാഷയോ ഒന്നും ഇൗ രാജ്യത്തിന്​ പ്രശ്​നമല്ലെന്നും നമ്മളെല്ലാം സഹോദരി സഹോദരന്മാരാണെന്നും ഇൗ ഹാളിലെ ജനക്കൂട്ടവും അതാണ്​ തെളിയിക്കുന്നതെന്നും ​ മ അൽ ​െഎനൈൻ സലാമ പറഞ്ഞപ്പോൾ വൻ കരഘോഷം മുഴങ്ങി. അഡ്വ. നജീദ്​ ചടങ്ങ്​ ഒൗപചാരികമായി ഉദ്​ഘാടനം ചെയ്​തു. പി.ശിവപ്രസാദും ബഷീർ തിക്കോടിയും പുസ്​തകം പരിചയപ്പെടുത്തി. പാപ്പിറസ്​ ബുക്​സ്​ പ്രതിനിധി റോയി നെല്ലിക്കോട്​ സംസാരിച്ചു. യു.എ.ഇ എക്​സ്​ചേഞ്ച്​ സി.എം.ഒ ഗോപകുമാർ ഭാർഗവൻ ബിന്ദുസന്തോഷിന്​ മെമ​േൻറാ സമ്മാനിച്ചു. തൻസി ഹാഷിർ അവതാരകയായിരുന്നു. ഷാജി ഹനീഫ്​ സ്വാഗതവും ഉണ്ണി കുലുക്കല്ലൂർ നന്ദിയും പറഞ്ഞു. ബിന്ദു സ​​േന്താഷ്​ മറുപടി പറഞ്ഞു. ​നോമ്പുതുറ സൽക്കാരവും കഴിഞ്ഞാണ്​ എല്ലാവരും മടങ്ങിയത്​.


 


‘ഇൗ പ്രാർഥന കേൾക്കാതിരിക്കാൻ ദൈവത്തിനാവില്ല’
‘ഇപ്പോൾ  ധൈര്യം തോന്നുന്നു. ഇനിയും ഞാൻ ജീവിക്കുമെന്ന്​. കാരണം ഇത്രയും പേരുടെ പ്രാർഥന കേൾക്കാതിരിക്കാൻ ദൈവത്തിനാവില്ലെന്ന്​ ഉറപ്പാണ്’​-നിറഞ്ഞ സദസ്സിനെ നോക്കി ബിന്ദു സന്തോഷ്​ പറഞ്ഞു. വാക്​സ്​ഥലി പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. അന്ധതയും വ​ൃക്കരോഗവും ശരീരത്തെ ഏറെ പ്രയാസ​െപ്പടുത്തു​േമ്പാഴും അവർ നിറഞ്ഞചിരിയോടെയാണ്​ സംസാരിച്ചത്​

2002 മുതൽ തന്നെ ത​​​​െൻറ രചനകൾ പുസ്​തകമാക്കാനുള്ള നിർദേശം പലരും മു​േന്നാട്ടുവെച്ചിരുന്നു. ​പക്ഷെ പ്രസംഗം, വേദി, മാധ്യമങ്ങൾ എല്ലാം പേടിയായതിനാൽ ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ ഇപ്പോൾ തോന്നി സമയമായെന്ന്​. ആരോഗ്യപരമായും സാമ്പത്തികമായും ദുർബലമായ ഘട്ടമാണിത്​.അപ്പോഴാണ്​ സഹായഹസ്​തവുമായി ഒരുകൂട്ടം നന്മ നിറഞ്ഞ ആളുകൾ വരുന്നത്​. ഇത്രയൂം വലിയ പിന്തുണ ലഭിക്കുമെന്നും സ്വപ്​നത്തിൽ പോലും കരുതിയതല്ല. തളർച്ച വരു​േമ്പാൾ ഇത്രയും പേർ കൂടെ നിൽക്കുന്നത്​ വലിയ ആത്​മവിശ്വാസമാണ്​ നൽകുന്നത്​.  അവസാന സ്​കാനിങ്​ റിപ്പോർട്ട്​ കിട്ടിയപ്പോൾ ഞാനും ഭർത്താവും തളർന്നുപോയി. ഇത്രയും കാലം പിടിച്ചുവെച്ച എല്ലാ ധൈര്യവും ചോരുന്നപോലെ. ഉള്ളിലെപ്പോഴും ഒരു കരച്ചിൽ ഉണ്ടായിരുന്നെങ്കിലും അത്​ പുറത്തുകാട്ടിയിരുന്നില്ല. പക്ഷെ ഇത്തവണ കൈവിട്ടുപോയി. ആ സമയത്താണ്​ കൃത്യമായ സഹായകരങ്ങൾ നീണ്ടത്​. ഇതിനായി പ്രവർത്തിച്ച എല്ലാവരോടും നിറഞ്ഞ നന്ദിയുണ്ട്​-അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bindu santhosh
News Summary - bindu santhosh book
Next Story