Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബാങ്ക്​...

ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 63.5 കോടി ദിർഹം തട്ടിയ കേസ്​: ഇന്ത്യക്കാർ ഉൾപ്പെടെ 33 പേർ വിചാരണയിൽ

text_fields
bookmark_border
court
cancel

അബൂദബി: അബൂദബി ബാങ്കിലെ അക്കൗണ്ടിൽനിന്ന്​ ഇലക്​ട്രോണിക്​സ്​ ട്രാൻസ്​ഫർ മുഖേന 63.5 കോടി ദിർഹം തട്ടിയ കേസിൽ ഇന്ത്യക്കാർ ഉൾപ്പെടെ 33 പേർ വിചാരണയിൽ. ഇന്ത്യക്കാർക്ക്​ പുറമെ പാകിസ്​താനികൾ, അമേരിക്കക്കാർ, റഷ്യക്കാർ, കാനഡക്കാർ എന്നിവരാണ്​ അബൂദബി ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്​. തട്ടിപ്പ്​ സംബന്ധിച്ച്​ വിവരം ലഭിച്ച അബൂദബി പൊലീസിലെ കുറ്റാന്വേഷണ വിഭാഗം 24 മണിക്കൂറിനകമാണ്​ പ്രതികളെ പിടികൂടിയത്​. അക്കൗണ്ടിൽനിന്ന്​ നഷ്​ടപ്പെട്ട തുകയിൽ 62.5 കോടി ദിർഹം കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്​ഥർക്ക്​ സാധിച്ചതായി കോടതി രേഖകളിൽ അബൂദബി ഫൈനാൻഷ്യൽ പ്രോസിക്യൂഷൻ വ്യക്​തമാക്കുന്നു. 

കഴിഞ്ഞ ജൂണിലാണ്​ പ്രതികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. രാജ്യം വിടുന്നതിന്​ മുമ്പ്​ അറസ്​റ്റ്​ ചെയ്യാനായതിനാലാണ്​ പണം തിരിച്ചുപിടിക്കാൻ സാധിച്ചത്​. അസാധാരണമായ പണം പിൻവലിക്കൽ നടന്നതായി ബാങ്ക്​ പരാതിപ്പെട്ടതിനെ തുടർന്നാണ്​ അന്വേഷണം നടത്തിയത്​. ഒരു ബാങ്ക്​ ജീവനക്കാരൻ മറ്റൊരു ബാങ്ക്​ ജീവനക്കാര​​െൻറ പാസ്​വേഡ്​ ഉപയോഗിച്ച്​ ബാങ്കി​​െൻറ ഇലക്​ട്രോണിക്​ സംവിധാനത്തിൽ പ്രവേശിച്ചാണ്​ പണം ട്രാൻസ്​ഫർ ചെയ്​തതെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. അഞ്ച്​ വ്യത്യസ്​ത ബാങ്കുകളിലായുള്ള അഞ്ച്​ കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ്​ പണം മാറ്റിയത്​. ഇൗ അക്കൗണ്ടുകൾ ഫൈനാൻഷ്യൽ പബ്ലിക്​ പ്രോസിക്യൂഷൻ മരവിപ്പിച്ചിട്ടുണ്ട്​. പ്രതികൾ ബാങ്കിൽനിന്ന്​ തട്ടിയ പണം ഉപയോഗിച്ച്​ 6,000 മൊബൈൽ ഫോണുകളും വാങ്ങിയിട്ടുണ്ട്​. ഒരു കോടി ദിർഹം വിലയ്​ക്കുളള മൊബൈൽ ഫോണുകളാണ്​ വാങ്ങിയത്​. 

പ്രതികളിൽ 25 പേരാണ്​ വിചാരണക്ക്​ കോടതിയിൽ ഹാജരായത്​. ഇവർ കുറ്റം നിഷേധിച്ചു. ഒമ്പത്​ അഭിഭാഷകരാണ്​ പ്രതികൾക്കായി ഹാജരാകുന്നത്​. അക്കൗണ്ടിലേക്ക്​ അഞ്ച്​ കോടി ദിർഹം നിക്ഷേപിക്കപ്പെട്ടതായി മൊബൈൽ ഫോണിലേക്ക്​ സന്ദേശം ലഭിച്ചതിനെ തുടർന്ന്​ ത​​െൻറ ഉടൻ ബാങ്ക്​ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്ന്​ ഒരു പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണ നവംബർ 14ലേക്ക്​ മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgulf newsmalayalam news
News Summary - bank crime-uae-gulf news
Next Story