You are here

ദുബൈ നഗരസഭക്ക്​ രണ്ട്​ ​െഎഡിയാസ്​  യു.കെ അവാർഡുകൾ

11:02 AM
14/11/2017
ദുബൈ നഗരസഭ നോളജ്​ മാനേജ്​മെൻറ്​ വിഭാഗം ഡയറക്​ടർ മറിയം ബിൻ ഫഹദ്​ ​െഎഡിയാസ്​ യു.കെ ഇൻറർനാഷനൽ അവാർഡ്​ ഏറ്റുവാങ്ങുന്നു
ദുബൈ: ലോക പ്രശസ്​തമായ ​െഎഡിയാസ്​ യു.കെ ഇൻറർനാഷനൽ അവാർഡിന്​ ദുബൈ നഗരസഭയുടെ രണ്ട്​ ആശയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലെ വിദഗ്​ധർ സമർപ്പിച്ച 150 ആശയങ്ങളിൽ നിന്നാണ്​ നഗരസഭയുടെ കറൻസി ചാരിറ്റി ബാങ്കും ആശുപത്രി മാലിന്യ സംസ്​കരണ പദ്ധതിയും തെരഞ്ഞെടുക്കപ്പെട്ടത്​. ദുബൈ ലാംപ്​, ​സൗരോർജ ജലസേചന സംവിധാനം എന്നിവയും ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ​െഎഡിയാസ്​ യു.കെ ഒാർഗ​നൈസേഷ​നിൽ നിന്ന്​ 98 എന്ന മികച്ച സ്​കോർ നേടിയ ദുബൈ പ്ലാറ്റിനം സർട്ടിഫിക്കറ്റിനും അർഹത നേടി.

COMMENTS