Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅശ്വസൗന്ദര്യത്തി​െൻറ...

അശ്വസൗന്ദര്യത്തി​െൻറ വിശ്വമേളക്ക്​ ഫുജൈറയിൽ തുടക്കം

text_fields
bookmark_border
അശ്വസൗന്ദര്യത്തി​െൻറ വിശ്വമേളക്ക്​ ഫുജൈറയിൽ തുടക്കം
cancel
camera_alt????? ??????? ????? ???????? ?????????? ???????

ഫുജൈറ: മൂന്നാമത് അറേബ്യന്‍ കുതിര സൗന്ദര്യ പ്രദര്‍ശന മത്സരം ഫുജൈറ ഫോര്‍ട്ട്‌ അങ്കണത്തില്‍ ആരംഭിച്ചു. ഫുജൈറ കിരീടാവകാശി  ശൈഖ്‌ മുഹമ്മദ്‌ ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷകർതൃത്വത്തില്‍ തുടക്കം കുറിച്ച സൗന്ദര്യപ്രദര്‍ശന മത്സരത്തി​​െൻറ ആദ്യദിനങ്ങളിൽ തന്നെ   വന്‍ജന തിരക്കാണ് അനുഭവപ്പെട്ടത്.  അവധി ദിവസമായ ഇന്നലെ വിവിധ എമിറേറ്റുകളിൽ നിന്ന്​ നൂറു കണക്കിനു പേരാണ്​ ഫുജൈറയിലേക്ക്​ വന്നത്​. 

കുതിരകളുടെ ശരീര ഘടന, ശക്തി, നടത്തത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് പാനല്‍ വിജയം കണക്കാക്കുന്നത്.    500-ല്‍ അധികം കുതിരകള്‍ മാറ്റുരക്കുന്ന മത്സരം തിങ്കളാഴ്ച വരെ നീളും.    ഫുജൈറ ഫോര്‍ട്ട്‌ പരിസരങ്ങളിലാണ്​ ഇവക്ക്​ ത​െമ്പാരുക്കുന്നത്. ഫുജൈറ അറേബ്യൻ കുതിര സൊസൈറ്റിയും അബൂദബി  സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.  വൈകുന്നേരം നാലുമണിമുതല്‍  തുടങ്ങുന്ന മത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്ക് നല്‍കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ   നിരവധി സമ്മാനളും വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsarabian horse show
News Summary - arabian horse show-uae-gulf news
Next Story