Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമാലിയക്ക്​ ഇനിയെന്നും...

അമാലിയക്ക്​ ഇനിയെന്നും അമൂല്യമാണ്​ മലയാളം

text_fields
bookmark_border
അമാലിയക്ക്​ ഇനിയെന്നും അമൂല്യമാണ്​ മലയാളം
cancel
camera_alt??????

ഷാർജ: ആയിരത്തിലേറെ പ്രസാധകർ കൊണ്ടുവെച്ച ലക്ഷക്കണക്കിന്​ പുസ്​തകങ്ങളുണ്ടായിട്ടും റുമാനിയക്കാരി അമാലിയ അന്വേഷിച്ചെത്തിയത്​ മലയാള പുസ്​തകങ്ങൾ വിൽക്കുന്ന സ്​റ്റാളുകളാണ്​. ചെറുതൂം വലുതുമായ ഏതാണ്ടെല്ലാ സ്​റ്റാളുകളും കയറിയിറങ്ങി പുസ്​തകം തിരക്കി. താൻ പുതുതായി പ്രണയിക്കുന്ന ഭാഷ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന പുസ്​തകങ്ങളാണ്​ അവർക്കു വേണ്ടിയിരുന്നത്​. ​െഞട്ടരുത്​, മലയാളം കൂടി പഠിച്ചു കഴിഞ്ഞാൽ അമാലിയക്ക്​ വഴങ്ങൂന്ന ഭാഷകളുടെ എണ്ണം 23 ആവും! 12 ഭാഷകൾ പച്ചവെള്ളം പോലെ സംസാരിക്കും, മറ്റുള്ളവ കേട്ടാൽ മനസിലാവും. പെ​െട്ടന്നൊരു സുപ്രഭാതത്തിൽ തുടങ്ങിയതല്ല  ഭാഷയോടുള്ള ഇഷ്​ടം.

സ്​കൂൾ കാലത്തേ വിദേശ ഭാഷകൾ പഠിക്കുന്നതിൽ മികവു കാണിച്ചുപോന്ന ഇവർ യു.എ.ഇയിൽ വന്നയുടനേ അറബി പഠിക്കാൻ തുടങ്ങി. സംസ്​കാരങ്ങൾ മനസിലാക്കാനും മനുഷ്യരെ തിരിച്ചറിയാനും ഏറ്റവും നല്ല മാർഗമാണ്​ ഭാഷാ പഠനമെന്ന്​ വിശ്വസിക്കുന്ന ഇവർ ഇന്ത്യക്കാരോട്​ സംസാരിക്കാൻ ഹിന്ദിയും ഉറുദുവും പഠിച്ചു. എന്നാൽ ഇവിടെ കൂടുതലായി കാണുകയും ഇടപഴകുകയും ചെയ്യുന്ന മനുഷ്യർ^മലയാളികൾ, അവർക്ക്​ ഉറുദുവോ ഹിന്ദിയോ അത്ര വശമില്ല എന്നറിഞ്ഞതോടെ അവരുടെ സ്വന്തം ഭാഷ പഠിക്കണമെന്ന്​ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ ഏറെ ​പ്രയാസമാണെന്ന്​ കൂടി കേട്ടതോടെ എങ്ങിനെയും ഭാഷ വശത്താക്കുമെന്ന്​ ഉറപ്പിച്ചു. 

മലയാള പഠന സഹായി പുസ്​തകങ്ങൾ ഏറെ അന്വേഷിച്ചെങ്കിലും ​പ്രതീക്ഷക്കൊത്തത്​ ലഭിച്ചില്ല. മേള നഗരിയിൽ നിന്ന്​ പരിചയപ്പെട്ട മാധ്യമ പ്രവർത്തകൻ അമ്മാർ കിഴുപറമ്പ്​ വാട്ട്​സ്​ആപ്പ്​ മുഖേന മലയാളം പരിശീലിപ്പിക്കാമെന്നേറ്റതോടെ ഏറെ സന്തോഷത്തിലാണ്​ അമലിയ. അക്ഷര മാലാ പുസ്​തകം നോക്കി അക്ഷരങ്ങൾ എഴുതിയും വാട്ട്​സ്​ആപ്പിലൂടെ ഉച്ചാരണം കേട്ടും പഠിക്കാനാണ്​ തീരുമാനം. 
അടുത്ത തവണ കേരളത്തിൽ പോകു​േമ്പാഴേക്ക്​ നന്നായി മലയാളം പറയാനാകണമെന്നതാണ്​ ഇപ്പോൾ മനസിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ലക്ഷ്യം. അതിനു പിന്നാലെ സംസ്​കൃതം, തമിഴ്​.... അമാലിയ രണ്ടും കൽപ്പിച്ചു തന്നെയാണ്​!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsamaliya
News Summary - amaliya-uae-gulf news
Next Story