Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎനിൽ കാർ വഴുതി...

അൽ​െഎനിൽ കാർ വഴുതി മറിഞ്ഞ്​ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
അൽ​െഎനിൽ കാർ വഴുതി മറിഞ്ഞ്​ രണ്ട്​ മലയാളികൾ മരിച്ചു
cancel

അൽെഎൻ: അബൂദബി വിമാനത്താവളത്തിൽനിന്ന് അൽെഎനിലേക്ക് പോകവേ കാർ റോഡിൽ വഴുതി മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്റ്റേഷൻ കടവ് സ്വദേശി അൻസിൽ അബ്ദുൽ മജീദ് (34), പത്തനംതിട്ട ജില്ലക്കാരനായ ഹരി (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.

അൽെഎൻ അൽ സഹ്റ ട്രാൻസ്പോർട്ട് കമ്പനിയിലെ ജീവനക്കാരാണ് അൻസിലും ഹരിയും. ഒരാഴ്ചത്തെ അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയ അൻസിലിനെ അബൂദബി വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാെനത്തിയ കമ്പനി കാർ മടങ്ങുേമ്പാഴാണ് അപകടമുണ്ടായത്. പാക് ഡ്രൈവറായിരുന്നു വാഹനം ഒാടിച്ചിരുന്നത്. അൻസിലിനെ സ്വീകരിക്കാൻ സഹപ്രവർത്തകനായ ഹരിയും ഡ്രൈവർക്കൊപ്പം പോവുകയായിരുന്നു. 

അൽെഎൻ അൽ റൗള പാലസിന് സമീപത്തെ റൗണ്ടെബൗട്ടിൽ നനവുള്ള റോഡിൽ വഴുതി കാർ മറിയുകയായിരുന്നു. അൻസിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അൽെഎനിലെ ആശുപത്രിയിലാണ് ഹരി മരിച്ചത്. പരിക്കേറ്റ പാക് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. അൻസിലിന് ഭാര്യയും മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. ഹരി അവിവാഹിതനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - accident
Next Story