Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍ സ്കൂള്‍...

അബൂദബിയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

text_fields
bookmark_border
അബൂദബിയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
cancel

അബുദാബി: അബൂദബിയില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഖലീജ് അല്‍ അറബ് റോഡില്‍നിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കും തിരിയുന്ന ഭാഗത്താണ് മൂന്ന് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം.

വലിയ ഒരു ബസും രണ്ട് മിനി ബസുകളുമാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസുകളില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു. വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെയും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെയും അബൂദബി പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

ഖലീജ് അല്‍ അറബ് റോഡിലെ പ്രധാന തിരിവില്‍ സ്കൂള്‍ ബസുകള്‍ക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയില്‍ പെട്ടിട്ടുണ്ട്. വേഗത കൂടിയ ട്രാക്കില്‍നിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അപകടം സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - accident in abudabi
Next Story