Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി...

അബൂദബി എക്​സിക്യുട്ടീവ്​ കൗൺസിൽ  ശൈഖ്​ ഖലീഫ പുന:സംഘടിപ്പിച്ചു

text_fields
bookmark_border
അബൂദബി എക്​സിക്യുട്ടീവ്​ കൗൺസിൽ  ശൈഖ്​ ഖലീഫ പുന:സംഘടിപ്പിച്ചു
cancel
camera_alt????? ???? ??? ??????? ?? ???????
അബൂദബി: അബൂദബി എക്​സിക്യുട്ടീവ്​ കൗൺസിൽ പുനസംഘടിപ്പിച്ച്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ഉത്തരവിട്ടു. അബുദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ കൗൺസിൽ ചെയർമാനായി തുടരും. ശൈഖ്​ ഹസ്സ ബിന സായിദ്​ തന്നെയാവും ഉപ ചെയർമാൻ. 
ഗതാഗത അതോറിറ്റി ചെയർമാൻ ശൈഖ്​ ദിയാബ്​ ബിൻ മുഹമ്മദ്​, നഗരാസൂത്രണ കൗൺസിൽ ചെയർമാൻ ഫലാഹ്​ അൽ അഹ്​ബാബി, വിനോദ സഞ്ചാര സാംസ്​കാരിക അതോറിറ്റി ചെയർമാൻ മുഹമ്മദ്​ അൽ മുബാറക്​ എന്നിവർ​ കൗൺസിലിലെ പുതിയ അംഗങ്ങളാണ്​.  
ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ, ശൈഖ്​ സുൽതാന ബിൻ തഹ്​നൂൻ, ഡോ. അഹ്​മദ്​ അൽ മസ്​റൂഇ, ഖൽദുൽ അൽ മുബാറക്​, ജാസ്സിം അൽ സാബി, ഡോ. മുഗീർ അൽ ഖാലി, മേജർ ജനറൽ മുഹമ്മദ്​ അൽ റുമൈതി, റിയാദ്​ അൽ മുബാറക്​, അവൈദ അൽ മറാർ, സൈഫ്​ അൽ ഹജീറി എന്നിവരാണ്​ നിലവിലെ അംഗങ്ങൾ. 
അബൂദബി ഭരണാധികാരിയെ സഹായിക്കുക, തലസ്​ഥാന നഗരിയുടെ പൊതു നിയമങ്ങൾ രൂപപ്പെടുത്തുക, വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ മേൽനോട്ടം വഹിക്കുന്ന എന്നിവയെല്ലാം എക്​സിക്യൂട്ടിവ്​ കൗൺസിലി​​െൻറ ചുമതലയാണ്​. പദ്ധതികളും നിയമങ്ങളും ശൈഖ്​ ഖലീഫക്ക്​ സമർപ്പിക്കും മുൻപേ പരിശോധിച്ച്​ അംഗീകാരം നൽകുന്നതും കൗൺസിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAbudabi Executive council
News Summary - Abudabi Executive council
Next Story