Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളീ സമാജം...

മലയാളീ സമാജം സമ്മർക്യാമ്പ്  വേനൽ മഴ ആരംഭിച്ചു

text_fields
bookmark_border
മലയാളീ സമാജം സമ്മർക്യാമ്പ്  വേനൽ മഴ ആരംഭിച്ചു
cancel
camera_alt?????? ?????? ????? ????????? ?????? ?????????????? ???????
അബൂദബി:  മലയാളീ സമാജം ഒരുക്കുന്ന 22ാം അനുരാഗ് മെമ്മോറിയൽ സമ്മർക്യാമ്പിന്​ തുടക്കമായി. പ്രസിഡൻറ്​ ടി. എ നാസർ അധ്യക്ഷത വഹിച്ച  ചടങ്ങിൽ അൽ ബുസ്ത്താൻ എം.എം.  ലോന ബ്രിന്നർ ഉദ്ഘാടനം ചെയ്തു.  ക്യാമ്പ് കോർഡിനേറ്റർ അഹദ് വെട്ടൂർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഇനെറ്റ് ഔട്ട്  ലുക്ക് മാനേജർ ഡോ. നാരായണൻ ,ക്യാമ്പ് ഇൻ ചാർജ് പൊന്നൂസ് ചാക്കോ എന്നിവർ  ആശംസ അർപ്പിച്ചു. സമാജം സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും, ട്രഷറർ ബിജു കിഴക്കനേല നന്ദിയും പറഞ്ഞു.  27 വരെ നടക്കുന്ന  ക്യാമ്പിന് കണ്ണൂർ ഗവ.സ്കൂൾ അധ്യാപകൻ സതീശൻ കെ.സിയാണ്​ നേതൃത്വം നൽകുന്നത്​.
മാതൃഭാഷാ പരിശീലനം,  ചിത്രരചന,യോഗ, കരകൗശലം, വ്യക്​തിത്വ വികസനം,  സംഗീതം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയത്തിലാണ്​ ക്ലാസുകൾ.   കുട്ടികൾക്കായി സമാജം വാഹന സൗകര്യവുമുണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer camp
News Summary - -
Next Story