Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലും അൽ...

അബൂദബിയിലും അൽ ​െഎനിലും   അമിത വേഗം നിരീക്ഷിക്കാൻ റഡാറുകൾ 

text_fields
bookmark_border
അബൂദബിയിലും അൽ ​െഎനിലും   അമിത വേഗം നിരീക്ഷിക്കാൻ റഡാറുകൾ 
cancel
അബൂദബി: പെരുന്നാൾ ആഘോഷക്കാലത്ത്​ വാഹനങ്ങളുമെടുത്ത്​ റോഡിൽ ചീറിപ്പായാം എന്ന്​ ആരും കരുതണ്ട. റമദാൻ അവസാന ദിവസങ്ങളിൽ തന്നെ ട്രാഫിക്​ പൊലീസ്​ റോഡുകളിൽ കനത്ത നിരീക്ഷണവും ജാഗ്രതയും ആരംഭിച്ചിട്ടുണ്ട്​. അബൂദബിയിലും അൽ​െഎനിലും പടിഞ്ഞാറൻ പ്രവിശ്യകളിലും കൂടുതൽ റഡാറുകൾ സ്​ഥാപിച്ചാണ്​ അബുദബി പൊലീസ്​ നിരീക്ഷണം നടത്തുന്നത്​.  ശനിയാഴ്​ച അബൂദബി ശൈഖ്​ മക്​തൂം ബിൻ റാശിദ്​ സീഹ്​ ദൈറ , അൽ മഫ്​റഖ്​ അൽ ശവാമീഖ്​, അന്താരാഷ്​ട്ര വിമാനതാവള റോഡ്​, അബൂദബി അൽ ഗൈഫാത്​ താരിഫ്​ മേഖല എന്നിവിടങ്ങളിൽ വൈകീട്ടും അബൂദബി അൽ ​െഎൻ , അൽ ഫയ,   അബൂദബി അൽ ഗൈഫാത്​ താരിഫ്​ മേഖല, ശൈഖ്​ ഖലീഫ ബിൻ സായിദ്​ അൽ സാദിയാത്​ എന്നിവിടങ്ങളിൽ രാത്രിയും പ്രത്യേക റഡാറുകൾ പ്രവർത്തിക്കും. 
അൽ ​െഎനിൽ രാവിലെ ഹംദാൻ ബിൻ സായിദ്​ സ്​​ട്രീറ്റ്​, സുൽതാൻ ബിൻ സായിദ്​ സ്​ട്രീറ്റ്​ എന്നിവിടങ്ങളിൽ രാവിലെയും ഇത്തിഹാദ്​ സ്​​ട്രീറ്റ്​, ഖലീഫ ബിൻ സായിദ്​ ഫസ്​റ്റ്​ സ്​ട്രീറ്റ്​ എന്നിവിടങ്ങളിൽ വൈകീട്ടും അൽ ​െഎൻ അബൂദബി സ്​ട്രീറ്റ്​, ട്രക്ക്​സ്​ സ്​ട്രീറ്റ്​ എന്നിവിടങ്ങളിൽ രാത്രിയും പ്രത്യേക നിരീക്ഷണമുണ്ടാവും. പടിഞ്ഞാറൻ മേഖലയിൽ അബൂദബി അൽ ശീല, അബൂ അൽ അബ്​യാദ്​ മേഖലകളിൽ വൈകീട്ടും അബൂദബി അൽ ശീല, അൽ റുവൈസ്​ മേഖലയിൽ രാത്രിയും റഡാറുകൾ പ്രവർത്തിക്കും. അടുത്ത വെള്ളിയാഴ്​ച വരെ പ്രവിശ്യയുടെ വിവിധ മേഖലകളിൽ ഇത്തരം റഡാർ നിരീക്ഷണം തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story