Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാടും നഗരവും പെരുന്നാൾ...

നാടും നഗരവും പെരുന്നാൾ പാച്ചിലിൽ

text_fields
bookmark_border
നാടും നഗരവും പെരുന്നാൾ പാച്ചിലിൽ
cancel
ദുബൈ: ചെറിയ പെരുന്നാൾ അരികിലെത്തിയതോടെ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. എല്ലാ എമിറേറ്റുകളും പെരുന്നാൾ തിരക്കി​​െൻറ പിടിയിലായിക്കഴിഞ്ഞു. അവധി ദിനം തുടങ്ങിയതോടെ മാളുകളിലും കച്ചവടകേന്ദ്രങ്ങളിലും വലിയ തിരക്കാണ്​ അനുഭവപ്പെടുന്നത്​. ഞായറാഴ്​ച പെരുന്നാളിന്​ സാധ്യത ഏറെ കൽപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇന്ന്​ അത്​ പാരമ്യത്തിലെത്തും. 
പുതുവസ്​ത്രവും പാദരക്ഷകളും മൈലാഞ്ചിയും ഭക്ഷ്യവസ്​തുക്കളുമെല്ലാം വാങ്ങാനായി എല്ലാ സൂപ്പർ ഹൈപർമാർക്കറ്റുകളിലും കടകളിലും നല്ലതിരക്കാണ്​. താഴ്​ന്ന വരുമാനക്കാർക്ക്​ താങ്ങാവുന്ന വിലക്ക്​ പുതുവസ്​ത്രങ്ങൾ വാങ്ങാനുള്ള കടകളിലും എല്ലാ എമിറേറ്റുകളിലും നല്ല ജനമെത്തുന്നു. വലിയൊരു വിഭാഗം പ്രവാസികളും പെരുന്നാൾ ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമായി നാട്ടിലേക്ക്​ പുറപ്പെട്ടുകഴിഞ്ഞു. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും നാട്ടിൽപോക്ക്​ തുടരും.
ദുബൈയിൽ ദുബൈ ടൂറിസത്തി​​െൻറ ആഭിമുഖ്യത്തിൽ ‘ഇൗദ്​ ഇൻ ദുബൈ’ ആഘോഷപരിപാടികൾക്ക്​ തുടക്കമായി കഴിഞ്ഞു. ദുബൈയിലെ എല്ലാ  മാളുകളിലും പ്രത്യേക സമ്മാനപദ്ധതികളും വിലക്കിഴിവുകളും ഇതി​​െൻറ ഭാഗമായി ഉപഭോക്​താക്കൾക്ക്​ നൽകുന്നു.ഇൗ മാസം 16ന്​ തുടങ്ങി അവസാന പെരുന്നാൾ ദിവസം വരെ തുടരുന്ന മേളയിൽ രണ്ടര ലക്ഷം ദിർഹത്തി​​െൻറ സമ്മാനമാണ്​ ആകെ നൽകുക. 
ആഘോഷവേളയിൽ ദുബൈ നഗരത്തെ സുന്ദരിയാക്കി നിർത്താൻ നഗരസഭയും ശുഷ്​കാന്തിയോടെ രംഗത്തുണ്ട്​. പാർക്കുകളിലും ചന്തകളിലും റിസോർട്ടുകളിലും ഉണ്ടാകുന്ന തിരക്ക്​ കണക്കിലെടുത്ത്​ അവധി ദിനങ്ങളിലും  ഒാപറേഷൻ റൂമുകൾ പ്രവർത്തിക്കും. 
അറവുശാലകൾ രാവിലെ ഏഴു മുതൽ രണ്ടു മണിവരെ പ്രവർത്തിക്കും. അറവുകാരും ഡോക്​ടർമാരും ഇൗ സമയം സേവനത്തിനുണ്ടാകും. പാർക്കുകളും ജനങ്ങളെത്തുന്ന ഇടങ്ങളുമെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു. ഇൗദ്​ ഗാഹുകളുടെ ​ശുചീകരണ ജോലികളും നഗരസഭാ ജീവനക്കാർ പൂർത്തിയാക്കി. അവധി ദിവസങ്ങളിൽ 24 മണിക്കൂറും ശുചീകരണ സംഘം കർമനിരതരായിരിക്കും.
നായിഫ്​ സൂഖ്​, സൂഖ്​ അൽഷാബി, ഫാൽക്കൺ സ​െൻറർ എന്നീ ചന്തകളൊഴിച്ച്​ ബാക്കി​െയല്ലാ വിപണികളും എല്ലാദിവസവും തുറക്കും. ആദ്യം പറഞ്ഞ വിപണികൾക്ക്​ ഒന്നാം പെരുന്നാളിന്​ അവധിയായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story