Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവിങ് സ്കൂളുകളില്‍...

ഡ്രൈവിങ് സ്കൂളുകളില്‍ പരിശോധന; 25 നിയമലംഘനങ്ങള്‍ കണ്ടത്തെി

text_fields
bookmark_border
ഡ്രൈവിങ് സ്കൂളുകളില്‍ പരിശോധന; 25 നിയമലംഘനങ്ങള്‍ കണ്ടത്തെി
cancel
camera_alt???????? ???????? ???????????? ????.??.? ????????????? ????????? ???????? ??????????
ദുബൈ: ദുബൈയിലെ ഡ്രൈവിങ് സ്കൂളുകളില്‍ ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നാലുദിവസത്തിനിടെ 117 പരിശോധനകളാണ് നടത്തിയത്. 25 നിയമലംഘനങ്ങള്‍ കണ്ടത്തെിയതായി ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി മോണിറ്ററിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് നബ്ഹാന്‍ അറിയിച്ചു.
പഠിതാക്കള്‍ക്കുള്ള രാത്രികാല പരിശീലനമാണ് പരിശോധനക്ക് വിധേയമാക്കിയത്. പരിശീലനത്തിന്‍െറ വിവരങ്ങള്‍ ട്രെയിനിങ് കാര്‍ഡുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിച്ചു.
എന്നാല്‍ കണ്ടത്തെിയ ക്രമക്കേടുകള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍.ടി.എ വ്യക്തമാക്കിയിട്ടില്ല. എമിറേറ്റ്സ്, ബെല്‍ഹസ, അല്‍ അഹ്ലി, ദുബൈ, ഗലദാരി, ദുബൈ ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പരിശോധന നടത്തിയത്.
ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ആര്‍.ടി.എ ലൈസന്‍സിങ് സംവിധാനവുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് മുഹമ്മദ് നബ്ഹാന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയായാല്‍ പരിശീലനത്തിലെ ക്രമക്കേടുകള്‍ ഓണ്‍ലൈനായി തന്നെ പരിശോധിക്കാം. ഇതിലൂടെ സമയവും അധ്വാനവും ലാഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story