Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാണിജ്യ രംഗത്ത്...

വാണിജ്യ രംഗത്ത് വിപ്ലവം രചിച്ച് സ്വദേശി വനിത

text_fields
bookmark_border
വാണിജ്യ രംഗത്ത് വിപ്ലവം രചിച്ച് സ്വദേശി വനിത
cancel

ദമ്മാം: വേറിട്ട വഴികളികളിലൂടെ സഞ്ചരിച്ച് വാണിജ്യ രംഗത്ത് നവീന ആശയങ്ങളുമായി വിപ്ലവം രചിക്കുകയാണ് ദമ്മാമിലൊരു സ്വദേശി വനിത. ഡിജിറ്റൽ പെട്രോൾ സ്‌റ്റേഷൻ എന്ന ആശയം സാക്ഷാത്ക്കരിച്ച നിറവിലാണ് മെർവത് ബുഖാരി. സൗദിയിൽ വനിതകൾക്ക്​​ വാഹനം ഒാടിക്കാൻ തുടങ്ങാനിരിക്കെ സ്​ത്രീ ഉപഭോക്താക്കൾക്ക്​ ഇണങ്ങും വിധം സംവിധാനങ്ങളൊരുക്കിയ ഇത്തരമൊരു സംരഭം ജി.സി.സി രാഷ്‌ട്രങ്ങളിൽ തന്നെ ആദ്യത്തേതാണ്. മാധ്യമപ്രവർത്തകയായ​ മെർവത്​ കവിയും എഴുത്തുകാരിയുമാണ്​.

പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനത്തിലെ മാഗസിനിൽ എഡിറ്റർ എന്ന തസ്‌തികയിൽ ത​േൻറതായ ഇടം അടയാളപ്പെടുത്തിയ ശേഷമാണ്​ വാണിജ്യ, വ്യവസായ​ മേഖലയിലേക്ക്​ കളം മാറുന്നത്. മാധ്യമ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ചിട്ടും കൂടുതൽ ക്രിയാത്മകമായ സാമൂഹിക ഇടപെടൽ നടത്തണമെന്ന ലക്ഷ്യബോധത്തോടെയാണ് പുതിയ രംഗത്തേക്കുള്ള ചുവടുമാറ്റം. മാധ്യമ പ്രവർത്തക ജീവിതത്തിൽ വനിതകളടക്കമുള്ള നിരവധി വ്യവസായ പ്രമുഖരെ നേരിൽ കാണാനും അഭിമുഖം നടത്താനും ഇവർക്ക്​ സാധിച്ചിട്ടുണ്ട്. അതുവഴിയുള്ള ബന്ധങ്ങളിലൂടെയാണ്​ വാണിജ്യരംഗത്തേക്ക്​ ചുവട് വെച്ചത്​. ആദ്യ സംരംഭം ബ്യുട്ടി പാർലറായിരുന്നു. ആരോഗ്യ മേഖലയിലെ ചില വനിതാ സുഹൃത്തുക്കളുമായുള്ള സൗഹൃദങ്ങളിൽ നിന്ന്​ പെട്രോൾ സ്​റ്റേഷനോട്​ ​േചർന്ന്​ സ്‌ത്രീകൾക്ക് മാത്രമായി അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വിശ്രമ, വിനോദ കേന്ദ്രമെന്ന ആശയം രൂപം കൊള്ളുന്നത്​.

പിന്നീട്​, സൗന്ദര്യ വർധക വസ്‌തുക്കൾ, പ്ലാസ്​റ്റിക് സർജറി, ദന്ത സംരക്ഷണം, അവശ്യ സാധനങ്ങളുടെ വിൽപന തുടങ്ങി സ്​ത്രീകൾക്കായുള്ള ഒ​േട്ടറെ ആധുനിക സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഒരു മികച്ച സംരംഭമെന്ന രീതിയിലേക്ക്​ ഇൗ ആശയം വികാസം പ്രാപിച്ചു. പൊതു ഇടങ്ങളിലും യാത്രക്കിടയിലും സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്​നങ്ങൾ ദുരീകരിക്കുകയും അവർക്കു കൂടി ​അഭിമാനത്തോടെ ജീവിക്കാനാവുന്ന പ്രയാസരഹിതമായ ജീവിത സാഹചര്യത്തി​​​െൻറയും സാമൂഹികാവസ്ഥയുടെയും നിർമിതിയുമാണ് ത​​​െൻറ ലക്ഷ്യമെന്നും മെർവത് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള താമസ മുറികൾ, പ്രത്യേക ശുചിമുറികൾ, വിശ്രമ സ്ഥലങ്ങൾ, കളി സ്ഥലങ്ങൾ തുടങ്ങിയവയും ഈ പെട്രോൾ സ്​റ്റേഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക്​ ഏറെ ഗുണകരമാവും വിധമാണ്​ സ്​ഥാപനത്തി​​െൻറ രൂപകൽപന. സൗദിയിൽ ഇൗ വർഷം മുതൽ സജീവമാകുന്ന വനിതാ ഡ്രൈവർമാരെ ആകർഷിക്കുന്ന ഇൗ സംവിധാനം കൂടുതൽ മികച്ച രീതിയിൽ മറ്റു സ്​ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBusiness Sectorwoman revolution
News Summary - woman revolution in business sector
Next Story