Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാറ്റ് രജിസ്​ട്രേഷൻ...

വാറ്റ് രജിസ്​ട്രേഷൻ ഇല്ലാതെ നികുതി ഇൗടാക്കിയ ബഖാലക്കാർക്ക്​ പിഴ

text_fields
bookmark_border

ദമ്മാം: വാറ്റ് രജിസട്രേഷൻ ഇല്ലാതെ ഉപഭോക്​താക്കളിൽ നിന്ന്​  നികുതി ഇൗടാക്കിയ ബഖാലക്കാർക്ക്​ പിഴ. ബിൽ നൽകാതെ  വാറ്റി​​​െൻറ പേരിൽ നികുതി ഈടാക്കിയ  കച്ചവടക്കാർക്കാണ്​ വാണിജ്യ മന്ത്രാലയം പിഴ ചുമത്തിയത്​. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ   നടത്തിയ അന്വേഷണത്തിലാണ് വാറ്റ്  രജിസ്​ട്രേഷൻ ഇല്ലാത്ത നിരവധി ബഖാലകൾ വാറ്റ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കിഴക്കൻ പ്രവിശ്യയിൽ മാത്രം അമ്പതോളം സ്​ഥാപനങ്ങൾക്കാണ്​ പിഴ ചുമത്തിയിരിക്കുന്നത്​. 20 000 റിയാലാണ് പിഴ. വാറ്റ്​ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക്​ പിഴയുടെ തുക കൂടുമെന്നും  അധികൃതർ അറിയിച്ചു.  

വാറ്റ്​ രജിസ്​ട്രേഷനുണ്ടെന്ന വ്യാജേന വില കൂട്ടി വിൽക്കുന്നത്​  ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തി​​​െൻറ വെബ്സൈറ്റ് വഴി പരാതി നൽകാൻ പൊതു ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. വാറ്റ് ഈടാക്കുന്നുണ്ടെങ്കിൽ ബിൽ നിർബന്ധമായും നൽകിയിരിക്കണം. അല്ലാത്ത പക്ഷം  അനധികൃത ഇടപാടായി പരിഗണിക്കും. മൊത്തക്കച്ചവടക്കാർ ചില്ലറ വ്യാപാരക്കാർക്ക്​ ചരക്ക് ഇറക്കുമ്പോൾ അവരുടെ വാറ്റ് നമ്പർ ബില്ലിൽ രേഖപ്പെടുത്തിയാൽ മാത്രമേ ബിൽ സാധുവാകൂ. വിശദ വിവരങ്ങൾ സകാത് വിഭാഗത്തി​​​െൻറ വെബ്സൈറ്റിൽ ഉണ്ട്​. രജിസ്​ട്രേഷൻ എടുത്ത്​  ഉപഭോക്​താക്കൾക്ക്​ കൃത്യമായ ബിൽ നൽകി മാത്രമേ നികുതി ഈടാക്കാവു എന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvatt saudi gulf news
News Summary - vatt saudi gulf news
Next Story