Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാറ്റ്​ സെമിനാർ രണ്ടാം...

വാറ്റ്​ സെമിനാർ രണ്ടാം ഭാഗം ജിദ്ദയിൽ

text_fields
bookmark_border
വാറ്റ്​ സെമിനാർ രണ്ടാം ഭാഗം ജിദ്ദയിൽ
cancel
camera_alt????? ??????? ????? ????? ????????????? ?????????? ???????? ???????????? ??????? ???????
ജിദ്ദ: ടാസ്​ ആൻഡ്​ ഹാംജിത്തുമായി സഹകരിച്ച്​ ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന വാറ്റ്​ സെമിനാർ പരമ്പരയിലെ രണ്ടാമത്​ പരിപാടി ജിദ്ദയിൽ നടന്നു. ജിദ്ദയിൽ സെൻ​േട്രാ ശഹീൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ നൂറിലേറെ പേർ പ​െങ്കടുത്തു. ജനുവരി ഒന്നുമുതൽ സൗദി അറേബ്യയിൽ മൂല്യവർധിത നികുതി നടപ്പാകാനിരിക്കെ അതുസംബന്ധിച്ച്​ ബോധവത്​കരണം നടത്തുന്നതിനാണ്​ സെമിനാർ സംഘടിപ്പിച്ചത്​. ടാസ്​ ആൻഡ്​ ഹാംജിത്ത്​ ഡയറക്​ടർ അഹ്​സൻ അബ്​ദുല്ല വിഷയം അവതരിപ്പിച്ചു. വാറ്റ്​ നികുതിയുടെ അടിസ്​ഥാന കാര്യങ്ങളും വ്യാപാരികളും വ്യവസായികളും ശ്രദ്ധിക്കേണ്ട വിഷയങ്ങളും അദ്ദേഹം വിശദീകരിച്ചു. സദസ്സി​​െൻറ സംശയങ്ങൾക്ക്​ വിശദമായ മറുപടിയും നൽകി. ജിദ്ദയിലെ സാമൂഹിക, സാംസ്​കാരിക, വ്യാപാര, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പരിപാടിയിൽ പ​െങ്കടുത്തു. ‘ഗൾഫ്​ മാധ്യമം’ മാർക്കറ്റിങ്​ മാനേജർ ഹിലാൽ ഹുസൈൻ സ്വാഗതവും മാർക്കറ്റിങ്​ എക്​സിക്യൂട്ടീവ്​ റോഷൻ മുഹമ്മദ്​ നന്ദിയും പറഞ്ഞു. അഫ്​നാസ്​ അവതാരകനായിരുന്നു.സെമിനാർ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പരിപാടി ഇന്നലെ റിയാദിൽ നടന്നു. ആദ്യ പരിപാടി ഡിസംബർ 10 ന്​ ദമ്മാമിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsVat seminar
News Summary - VAT seminar
Next Story