Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാറ്റ്​ ജനുവരി മുതൽ;...

വാറ്റ്​ ജനുവരി മുതൽ; നിയമലംഘകർക്ക്​ കനത്തശിക്ഷ 

text_fields
bookmark_border
വാറ്റ്​ ജനുവരി മുതൽ; നിയമലംഘകർക്ക്​ കനത്തശിക്ഷ 
cancel

ജിദ്ദ: വാർഷിക വരുമാനം 3,75,000 റിയാലിൽ കൂടുതലുള്ള മുഴുവൻ സ്വകാര്യ സ്​ഥാപനങ്ങൾക്കും വാറ്റ്​ നിർബന്ധമാക്കുമെന്ന്​ സക്കാത്ത്​, ഇൻകം ടാക്​സ്​ ജനറൽ അതോറിറ്റി. സ്വാലിഹ്​ തുർക്കി ഹാളിൽ ജിദ്ദ ചേംബർ ഒരുക്കിയ ശിൽപശാലയിലാണ്​ അതോറിറ്റി ഇക്കാര്യം വ്യക്​തമാക്കിയത്​. 2018 ജനുവരി മുതലാണ്​ ഇത്​​ നടപ്പാക്കുക. മാസാന്തമായാണ്​ കണക്കാക്കുക. വാറ്റിന്​ നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയായ സ്​ഥാപനങ്ങൾ തീരുമാനം ബാധകമാകും. പഞ്ചർ കടകൾക്കും ബക്കാലകൾക്കും  ചെറുകിട സ്​ഥാപനങ്ങൾക്കും തീരുമാനം നടപ്പാക്കും. നിയമലംഘകരും  ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർക്കും ജയിലും പിഴയും ശിക്ഷയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ്​ നൽകി. 

വാറ്റ്​ രാജ്യത്തി​​​െൻറ ​പ്രധാന  ലക്ഷ്യങ്ങൾ യഥാർഥ്യമാക്കുമെന്ന് ​ചേംബർ അസി. ജനറൽ സെക്രട്ടറി മാസിൻ കുത്ത്​ബി പറഞ്ഞു. ഗൾഫ്​ സഹകരണ കൗൺസിലിൽ ഏകീകൃത കരാർ ഒപ്പുവെച്ചതിനാൽ നടപ്പാക്കാൻ സൗദി ബാധ്യസ്​ഥമാണെന്നും അദ്ദേഹം പറഞ്ഞു.  വാറ്റ്​ അടക്കൽ നിർബന്ധമാണെന്നും തീരുമാനം നടപ്പിലാക്കാത്തവർക്ക്​ പിഴ ഇരട്ടിയായിരിക്കുമെന്ന്​ സക്കാത്ത്​ ഇൻകംടാക്​സ്​ ജനറൽ അതോറിറ്റി മേധാവി അഹ്​മദ്​  ത്വാഇഫിയും പറഞ്ഞു. 
ചേംമ്പർ അസിസ്​റ്റൻറ്​ ജനറൽ സെക്രട്ടറി സാന്നിധ്യത്തിൽ നടന്ന ശിൽപശാലയിൽ 100 ലധികം ലീഗൽ അകൗണ്ടുമാർ പ​​െങ്കടുത്തു. വാറ്റ്​ നിയമം ജനുവരി മുതൽ നടപ്പാക്കുന്നതിനുള്ള നടപടികൾ ആദായനികുതി വകുപ്പിന്​ കീഴിൽ പുരോഗമിക്കുകയാണ്​. അഞ്ച്​ ശതമാനമാണ്​ വാറ്റ്​ നിർണയിച്ചിരിക്കുന്നത്​. ലോക​ത്തെ കുറഞ്ഞ അനുപാതമാ​യാണ്​ ഇത്​ കണക്കാക്കുന്നത്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - vat in saudi
Next Story