Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാറ്റ്​ ഇനി 43 ദിവസം:...

വാറ്റ്​ ഇനി 43 ദിവസം: തയാറാണോ നമ്മൾ?

text_fields
bookmark_border
vat
cancel

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്​ സൗദിയിൽ നടപ്പിൽ വരും എന്ന് ഉറപ്പായികഴിഞ്ഞു. സൗദി ഗവൺമ​െൻറ്​ നിയമാവലി മുഴുവനായി ഇറക്കുകയും പുതുക്കുകയും ചെയ്​തുകൊണ്ടിരിക്കുന്നു. എന്നാൽ ചെറുകിട ഇടത്തരം കച്ചവടങ്ങൾ നടത്തുന്ന പ്രവാസികൾ പൂർണാർഥത്തിൽ ഇതേക്കുറിച്ച്​ ബോധവാന്മാരായിട്ടില്ല. അതിനാൽ ആദ്യം നമുക്ക്​ സർക്കാർ ഇറക്കിയ വാറ്റ്​ നിയമലംഘനങ്ങളുടെ ഫൈനുകൾ നോക്കാം. കാര്യത്തി​​െൻറ ഗൗരവം മനസ്സിലാക്കാൻ അതുപകരിക്കും.

മേൽപറഞ്ഞ പിഴകൾ പരിശോധിച്ചാൽ മനസ്സിലാകും നമ്മുടെ ചെറിയ പിശകുകളും അശ്രദ്ധകളും എത്രവലിയ സാമ്പത്തിക നഷ്​ടം ഉണ്ടാക്കും എന്ന്. ഉദാഹരണമായി ഒരുത്രൈമാസത്തേക്ക്​ നമ്മുടെ നികുതി ബാധിതമായ വിറ്റ്​ വരവ്​ മൂന്ന്​ മില്യൺ റിയാൽ ആണെന്ന്​ വെക്കുക. നികുതി അടക്കേണ്ടത്​ മൂന്ന്​ മില്യ​​െൻറ 5% = ഒന്നര ലക്ഷം റിയാൽ. ആ ത്രൈമാസത്തിൽ വാറ്റ്​ ക്രെഡിറ്റ് ഒന്നുമില്ല എന്നും വെക്കുക. ഇതിനിടെ നമ്മുടെ റിട്ടേൺ ഫയലിങ്ങിൽ ഒരുപിഴവ്​ സംഭവിക്കുകയും ഒന്നരലക്ഷം റിയാൽ അടക്കേണ്ടിടത്​ നമ്മൾ 75,000 റിയാൽ മാത്രം അടക്കുകയും ചെയ്തു. ഇവിടെ നമ്മുടെ പിഴ,കുറവ്​ വന്ന 75,000 റിയാലി​​െൻറ 50% ആണ്. എന്ന്​ വെച്ചാൽ നമ്മൾ ഇനി 112,500 റിയാൽഅടക്കണം (75,000 + 37,500) ഇത് ഒരൊറ്റ പിഴവി​​െൻറ ഫലം ആണ്. ഒന്നിൽ കൂടുതൽ തെറ്റുകൾ സംഭവിച്ചാൽ നമ്മുടെ വിറ്റുവരവിനു അനുസൃതമായി ഭീമമായ സംഖ്യ അടക്കേണ്ടിവന്നേക്കാം.

വാറ്റ്​ റിട്ടേൺ ഫയലിങ്​
വാറ്റ്​ രജിസ്​റ്റർ ചെയ്ത എല്ലാവരും റിട്ടേൺ ഫയൽ ചെയ്യൽ നിർബന്ധമാണ്. വാർഷിക വിറ്റു വരവ്​ 40 മില്യണിന്​​ മുകളിൽ ഉള്ളവർ മാസത്തിലും താഴെയുള്ളവർ ത്രൈമാസത്തിലും റിട്ടേൺ ഫയൽ ചെയ്യണം. സകാത്ത്​ വെബ്‌സൈറ്റിലൂടെ തന്നെയാണ്​ വാറ്റ്​ നിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഓരോ മാസത്തേയും / ത്രൈമാസത്തേയും റിട്ടേൺ ഫയൽ ചെയ്യേണ്ടത് അടുത്ത ഒരുമാസത്തിന്നുള്ളിൽ ആണ്. 
ഉദാഹരണം ജനുവരി -മാർച്ച്​ കാലയളവി​​െൻറ റിട്ടേൺ ഏപ്രിൽ 30നുള്ളിൽ. വാറ്റ്​ റിട്ടേൺ ഫയൽ ചെയ്ത ഉടനെ തന്നെ നികുതി അടക്കണം. എന്നാൽ മാത്രമേ ഫയലിംഗ്​ പൂർത്തിയാകൂ.

വാറ്റ്​ ഡി രജിസ്ട്രേഷൻ
മുൻമ്പ്​ വാറ്റ്​ ബാധകമായിരുന്ന ഒരാൾ പിന്നീ വാറ്റ്​ പരിധിക്ക്​ താഴെ പോകുകയാണെങ്കിൽ, അയാൾ വാറ്റിൽ നിന്നും ഡി -രജിസ്​റ്റർ ചെയ്യാവുന്നതാണ്. പക്ഷെ, അതിനു മുമ്പ്​ നികുതി -പിഴ ബാധ്യതകൾ എല്ലാം തീർത്തിരിക്കണം.

വാറ്റ്​ റീഫണ്ട്
വാറ്റ്​ റിട്ടേൺ ഫയലിംഗിന്​ ശേഷം, ടാക്‌സ്​ റീഫണ്ട് ആണെങ്കിൽ, നികുതിദായകന് അത് അടുത്ത റിട്ടേണിലേക്ക്​ നീക്കിവെക്കുകയോ അല്ലെങ്കിൽ ഉടനെ റീഫണ്ടിനു അപേക്ഷിക്കുകയോ ചെയ്യാം.

വാറ്റ് അടവ്​ തെറ്റിയാൽ!
വാറ്റ് അവസാന തിയതിക്ക്​ മുമ്പ്​ അടച്ചിട്ടില്ലെങ്കിൽ, ആദ്യ ദിവസം തന്നെ ഡിപ്പാർട്ട്​മ​െൻറ്​ പിഴകൾ കുറിച്ചുള്ള അറിയിപ്പ്​ കൊടുക്കും. പിന്നീടും അടച്ചിട്ടില്ലെങ്കിൽ ഔദ്യോഗികമായി നോട്ടീസ്​ കൊടുക്കും. ടാക്‌സ് അടക്കാൻ പിന്നെയും വൈകിയാൽ ഡിപ്പാർട്മ​െൻറ്​ ടാക്‌സ്​ കേസ്​ തുറക്കുകയും, മറ്റുനിയമ നടപടികളിലേക്ക്​ കടക്കുകയും ചെയ്യും.

ഗ്രൂപ്പ്​ രജിസ്ട്രേഷൻ
രണ്ടോ അതിലധികമോ വരുന്ന നികുതി ദായകർ വാറ്റിൽ ഗ്രൂപ്പ്​ രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. പിന്നീട് അവരെ ടാക്സിൽ ഒറ്റവ്യക്തി ആയിട്ടാണ്​ കണക്കാക്കുക.

ഗ്രൂപ്പ്​ രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ താഴെ പറയുന്ന എല്ലാകാര്യങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്:
•ഓരോവ്യക്തിയും സൗദി സ്വദേശി ആയിരിക്കുകയും, അവർക്ക്​ ബിസിനസ് ഇടപാടുകൾ ഉണ്ടായിരിക്കുക.
•ഓരോ വ്യക്തിയും ഒരേ നിയന്ത്രണാധികാരത്തി​​െൻറ കീഴിൽ ആകുക. (ഒരേ ഡയറക്ടർ ബോർഡ്, ഒരേ ബിസിനസ്​ ഗ്രൂപ്പ്​​ മുതലായവ)
•കൂട്ടത്തിൽ ഒരു വ്യക്തിക്കെങ്കിലും വാറ്റ്​ രജിസ്ട്രേഷൻ ബാധകമാകുക.
•ഗ്രൂപ്പ്​ രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ പിന്നെ മുഴുവൻ ഗ്രൂപ്പിനും കൂടി ആണ്​ വാറ്റ്​ ബാധകമാകുന്നത്.

വാറ്റ്​ രജിസ്ട്രേഷൻ സമയ പരിധി
വാറ്റ്​ ജിസ്ട്രേഷൻ അവസാന തിയ്യതി 2017 ഡിസംബർ 20 ആണ്. വാറ്റ്​ രജിസ്ട്രേഷൻ നിർബന്ധമാകുന്നത് 3,75,000 റിയാലിന്​ മുകളിൽ വിറ്റ്​ വരവ് ഉണ്ടാകുമ്പോഴാണല്ലോ. എന്നാൽ ഒരുമില്ല്യണിന്​ താഴെ വിറ്റ്​ വരവുള്ളവർക്ക്​ 2018 ഡിസംബർ 20 വരെസമയ പരിധി നൽകിയിട്ടുണ്ട്. ആർട്ടിക്കിൾ 41 പ്രകാരം സമയബന്ധിതമായി രജിസ്ട്രേഷൻ ചെയ്യാത്തവർക്ക്​ 10,000 റിയാൽ ആണ്​ പിഴ. ഐച്​ഛികമായും രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. എന്നാൽ രജിസ്​റ്റർ ചെയ്തു കഴിഞ്ഞാൽ റിട്ടേൺ ഫയലിങ്​​ നിർബന്ധമാണ്. പക്ഷെ അവർക്ക്​ വാറ്റ്​ ക്രെഡിറ്റ് എടുക്കാവുന്നതാണ്. 
സൗദിയിൽ സ്ഥിരമായ ഒരു ബിസിനസ് അഡ്രസ് ഇല്ലാത്ത വിദേശികളും പരിധികടന്നാൽ വാറ്റ്​ രജിസ്ട്രേഷൻ എടുക്കണം. എല്ലാ വിദേശ ബിസിസിനസ്സുകൾക്കും ഒരു ടാക്‌സ്​ പ്രതിനിധി നിർബന്ധമാണ്. സകാത്ത്​ ഡിപ്പാർട്മ​െൻറി​​െൻറ വെബ്സൈറ്റിലൂടെ (www.gazt.gov.sa) ആണ്​ വാറ്റിന്​ രജിസ്​റ്റർ ചെയ്യേണ്ടത്. 
ഓൺലൈൻ സകാത്ത്​ രജിസ്ട്രേഷൻ എടുക്കാത്തവർ ആദ്യം അത്​ ചെയ്യണം.

പതിവ്​ വിവരങ്ങൾക്ക്​ പുറമെ, രജിസ്​റ്റർ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകമായി വേണം:
നിങ്ങൾ ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നുണ്ടോ?
•IBAN നമ്പർ. (സകാത്തിൽ ആദ്യമേ കൊടുത്തിട്ടുണ്ടെങ്കിൽ ആവശ്യമില്ല)
•വാറ്റ്​ നിർബന്ധമാകുന്ന തിയ്യതി. (ജനുവരി 1, 2018നു ശേഷം ആണ്​ രജിസ്​റ്റർ ചെയ്യുന്നതെങ്കിൽ)
•നികുതി ബാധിത വിൽപന- കഴിഞ്ഞ ഒരുവർഷത്തേതും അടുത്ത ഒരുവർഷത്തെ പ്രതീക്ഷിക്കുന്നതും.
•നികുതി ബാധിത വാങ്ങൽ കഴിഞ്ഞ ഒരു വർഷത്തേതും അടുത്ത ഒരുവർഷത്തെ പ്രതീക്ഷിക്കുന്നതും.
•അധികാരപ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങൾ സൗദിയോ വിദേശിയോ ആകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat: 43 days only
Next Story