Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വകാര്യവത്കരണം: സൗദി...

സ്വകാര്യവത്കരണം: സൗദി 200 ബില്യന്‍ ഡോളറി​െൻറ വരുമാനമുണ്ടാക്കും

text_fields
bookmark_border

റിയാദ്: സൗദിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ അടുത്ത വര്‍ഷങ്ങളില്‍ 200 ബില്യന്‍ ഡോളറി​​െൻറ വരുമാനമുണ്ടാക്കുമെന്ന് സാമ്പത്തിക, ആസൂത്രണ സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി വ്യക്തമാക്കി. പ്രമുഖ ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കാനും കമ്പനികളായി പരിവര്‍ത്തിപ്പിക്കാനും നീക്കം ആരംഭിച്ചതായി സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യവത്കരണത്തി​​െൻറ ഭാഗമായി തലസ്ഥാനത്തെ കിങ് ഫൈസല്‍ സ്പേഷ്യലൈസ്ഡ് ആശുപത്രി ഭീമന്‍ കമ്പനിയാക്കി പരിവര്‍ത്തിപ്പിക്കുമെന്ന് റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ സഹമന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളുമായ രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ആരോഗ്യ ഇുഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് ഇതി​​െൻറ ഭാഗമാണ്. കൂടുതല്‍ മെച്ചപ്പെട്ട ആതുരശുശ്രൂഷ ഉറപ്പുവരുത്താന്‍ കൂടിയാണ് സ്വാദേശിവത്കരണം നടപ്പാക്കുന്നത്. 

പ്രമുഖ അന്താരാഷ്​ട്ര വിമാനത്താവളങ്ങളും സ്വകാര്യവത്കരണത്തിന് കീഴില്‍ വരും. ഗ്രൗണ്ട് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെ വ്യത്യസ്ത കമ്പനികളാക്കിയാണ് സ്വകാര്യവത്കരണം നടപ്പാക്കുക. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതി​​െൻറയും സബ്സിഡി എടുത്തുകളയുന്നതി​​െൻറയും ഭാഗമായാണ് ഊർജിത സ്വകാര്യവത്കരണം നടപ്പാക്കുന്നത്.

 നടപ്പുവര്‍ഷത്തിലെ നാലാം പാദത്തില്‍ വ്യവസായ മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. സൗദി ശക്തമായ ചെലവു ചുരുക്കലി​​െൻറ പാതയിലാണെന്നും അതിലൂടെ ബജറ്റില്‍ ലക്ഷ്യമാക്കിയ നേട്ടം കൈവരിക്കാനാവുമെന്നും മുഹമ്മദ് അത്തുവൈജിരി പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swakarya
News Summary - swakarya
Next Story