Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശിഹാബുദ്ദീ​െൻറ മൃതദേഹം...

ശിഹാബുദ്ദീ​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
ശിഹാബുദ്ദീ​െൻറ മൃതദേഹം ഖബറടക്കി
cancel

റിയാദ്​: പെരുന്നാൾ തലേന്ന്​ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി. റിയാദിൽ കുടുംബസമേതം താമസിക്കുന്ന തൃശൂർ മാള കനകക്കുന്ന്​ സ്വദേശി അലങ്ങാട്ട്​കാരൻ ശിഹാബുദ്ദീനാണ്​ (39) ശനിയാഴ്​ച രാത്രിയിൽ വോളിബാൾ കളിക്കിടെ നെഞ്ച്​വേദനയുണ്ടായി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്​. 15 വർഷമായി റിയാദിലുണ്ടായിരുന്ന ഇയാൾ അലാംകോ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയാദ്​ എക്​സിറ്റ്​ 30, ഹയ്യൂൽ നഹ്​ദയിലെ ഫ്ലാറ്റിൽ നിന്ന്​ രാത്രി 10ന്​ ശേഷം സുഹൃത്തുക്കളോടൊപ്പം എക്​സിറ്റ്​ 32ലെ ഗ്രൗണ്ടിലേക്ക്​ കളിക്കാനായി പോയതാണ്​. 

കുട്ടികൾക്കുള്ള പെരുന്നാൾ വസ്​ത്രമെല്ലാം വാങ്ങിക്കൊണ്ടുവന്ന്​ വീട്ടിൽ വെച്ച ശേഷമായിരുന്നു യാത്ര. മികച്ച വോളിബാൾ കളിക്കാരനായ ശിഹാബ്​ എല്ലാ ദിവസവും രാത്രിയിൽ കളിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ റമദാൻ ആരംഭിച്ച ശേഷം അത്​ മുടങ്ങിയിരുന്നു. ആ ഇടവേളക്ക്​ ശേഷമാണ്​ വീണ്ടും കളിക്കാനിറങ്ങിയത്​. ആദ്യ സെറ്റ്​ കളി കഴിഞ്ഞ്​ രണ്ടാം സെറ്റിൽ കളിച്ചുകൊണ്ടിരിക്കു​േമ്പാൾ ശരീര​ത്തി​​​​െൻറ പിൻഭാഗത്തും കൈകളിലും വേദന അനുഭവപ്പെട്ടു. പിന്നീട്​ നെഞ്ചിലേക്ക്​ പടർന്നു. ഉടൻ സഹകളിക്കാർ വേഗമെടുത്ത്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. എന്നാൽ യാത്രക്കിടയിൽ അന്ത്യം സംഭവിച്ചു.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ രാത്രിയിലും പിറ്റേന്ന്​ കാലത്തുമായി നിയമനടപടികളെല്ലാം പൂർത്തിയാക്കി വൈകീ​േട്ടാടെ നസീമിലെ ഹയ്യുൽസലാം മഖ്​ബറയിൽ ഖബറടക്കി. തനിമ പ്രവർത്തകരും ശിഹാബ്​ കൊട്ടുകാടുമാണ്​ പ്രവർത്തനത്തിന്​ രംഗത്തുണ്ടായിരുന്നത്​. ഭാര്യ: സറീന. മൂന്ന്​ മക്കൾ. പിതാവ്​: അബൂബക്കർ, മാതാവ്​: കുഞ്ഞാമി. ​സഹോദരി ഉനൈസയും ഭർത്താവ്​ ഖയ്യൂമും റിയാദിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shihab death
News Summary - shihab death
Next Story