Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ സീസണുകളിലെ...

മക്കയിൽ സീസണുകളിലെ ടാക്​സി ജോലി സ്വദേശികൾക്ക്​ മാത്രമാക്കണം ^ഡെപ്യൂട്ടി ഗവർണർ

text_fields
bookmark_border
മക്കയിൽ സീസണുകളിലെ ടാക്​സി ജോലി സ്വദേശികൾക്ക്​ മാത്രമാക്കണം ^ഡെപ്യൂട്ടി ഗവർണർ
cancel
camera_alt???? ?????? ?????????????? ?????? ???? ?????????? ????? ???? ????????? ??? ????? ????????? ??????????
ജിദ്ദ: മക്ക പട്ടണ പരിധിക്കുള്ളിൽ സീസണുകളിലെ ടാക്​സി ജോലികൾ സ്വദേശികൾക്ക്​ മാത്രമാക്കണമെന്ന്​  ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ പറഞ്ഞു. മേഖല തൊഴിൽ സ്വദേശിവത്​കരണ പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി ഗവർണർ. ജിദ്ദ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ നടന്ന പരിപാടിയിൽ തൊഴിൽ സാമൂഹ്യ വികസന സഹമന്ത്രി അഹ്​മദ്​ ബിൻ സ്വാലിഹ്​ അൽഹുമൈദാൻ, ബന്ധപ്പെട്ട വകുപ്പ്​ പ്രതിനിധികൾ പ​െങ്കടുത്തു. 
 സ്വദേശി യുവതി യുവാക്കൾക്ക്​ കൂടുതൽ തൊഴിൽ നൽകുകയാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്​  മന്ത്രി പറഞ്ഞു. 
കഴിവുകൾ വളർത്തിക്കൊണ്ടു വരുന്നതിന്​ പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്​. വിവിധ വകുപ്പുകളുമായി സഹകരിച്ചായിരിക്കും  ഇത്​ നടപ്പിലാക്കുക. മേഖല ഗവർണറുടെ മേൽനോട്ടത്തിൽ  സമിതികൾ ഉണ്ടായിരിക്കും. സ്വദേശിവത്​കരണ തീരുമാനം നടപ്പിലാക്കുന്നുണ്ടോ എന്ന്​​ ഉറപ്പുവരുത്തും. ഇതിനായി സ്​ഥാപനങ്ങൾ പരിശോധിക്കുമെന്നും തൊഴിൽ സഹമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssuadiseason taxi driving
News Summary - season taxi driving
Next Story