Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ എസ്​.ബി.​െഎ...

ജിദ്ദ എസ്​.ബി.​െഎ അടച്ചുപൂട്ടും 

text_fields
bookmark_border
ജിദ്ദ എസ്​.ബി.​െഎ അടച്ചുപൂട്ടും 
cancel
ജിദ്ദ: സ്​റ്റേറ്റ്​​ ബാങ്ക്​  ഓഫ് ഇന്ത്യയുടെ  ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് അനുമതി നൽകിയതായി  സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ഇതു സംബന്ധിച്ച്​ എസ്​.ബി.​െഎ നൽകിയ അപേക്ഷയിലാണ്​ നടപടി.  എസ്.ബി.ഐ ശാഖ പുനർ വിന്യാസ പദ്ധതിയുടെ ഭാഗമായാണ് ജിദ്ദ അനാകിശിലെ  ശാഖ  അടച്ചുപൂട്ടുന്നത്. ഡിസംബറോടെ സൗദിയിലെ പ്രവർത്തനം എസ്.ബി.ഐ  അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. 
നിയമാനുസൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച്​ വേണം ബാങ്ക്​ ശാഖ അടക്കാനെന്ന്​ സാമ നിർദേശിച്ചു.  ഉപഭോക്​താക്കളുടെ എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തിയേ ബാങ്ക്​ പ്രവർത്തനം അവസാനിപ്പിക്കാവൂ.  അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ എസ്.ബി.ഐ ഇടപാടുകാരും നിക്ഷേപകരും സെൻട്രൽ ബാങ്കിന് പരാതി നൽകണം. ടോൾഫ്രി നമ്പറിൽ 8001256666 ബന്ധപ്പെട്ടും സാമ വെബ്്സൈറ്റ് വഴിയും പരാതികൾ നൽകാം. സാമ ഹെഡ്്ക്വാർട്ടേഴ്സിലെ കസ്​റ്റമർ സർവീസ് വിഭാഗത്തെ നേരിട്ട് സമീപിച്ചും പരാതിപ്പെടാം. 2005 ലാണ്​ സൗദിയിൽ ശാഖ തുറന്നത്​. അതേ സമയം ബാങ്ക്​ അടച്ചുപൂട്ടുന്നതു സംബന്ധിച്ച്​ എസ്​.ബി.​െഎ അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbisaudigulf newsmalayalam news
News Summary - sbi-saudi-gulf news
Next Story