Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വദേശി തസ്തികയില്‍...

സ്വദേശി തസ്തികയില്‍ വിദേശിയെ  നിയമിച്ച സ്ഥാപനത്തിനെതിരെ നടപടി

text_fields
bookmark_border
സ്വദേശി തസ്തികയില്‍ വിദേശിയെ  നിയമിച്ച സ്ഥാപനത്തിനെതിരെ നടപടി
cancel
റിയാദ്: സൗദി തൊഴില്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു. 
സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മാനേജര്‍ തസ്തികയില്‍ വിദേശിയെ നിയമിച്ചതിന് പുറമെ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച് വിരമിച്ച സ്വദേശി ജോലിക്കാരിയെ തടവിലാക്കിയതായും അവരോട് അപമര്യാദയായി സംസാരിച്ച് നിന്ദിച്ചതായും ഉദ്യോഗസ്ഥനെതിരെ കേസുണ്ട്. വിദേശിയായ മാനേജറെ മന്ത്രാലയം പിടികൂടി നിയമ നടപടിക്ക് കൈമാറിയതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍  ട്വിറ്ററില്‍ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്ഥാപനം നടത്തുന്ന വിവിധ നിയമ ലംഘനങ്ങളെ കുറിച്ച്​ സ്വദേശിയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi
Next Story