Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ടൂറിസത്തി​െൻറ...

സൗദി ടൂറിസത്തി​െൻറ മുഖഛായ മാറ്റാൻ ചെങ്കടൽ പദ്ധതി

text_fields
bookmark_border
സൗദി ടൂറിസത്തി​െൻറ മുഖഛായ മാറ്റാൻ ചെങ്കടൽ പദ്ധതി
cancel

ജിദ്ദ: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത്​ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്​ടിക്കുന്ന ‘ചെങ്കടൽ പദ്ധതി’ക്ക്​ അംഗീകാരം. കഴിഞ്ഞ ദിവസം കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. പടിഞ്ഞാറൻ തീരമേഖലയിൽ അതി വിസ്​തൃതമായ പ്രദേശത്ത്​ ആരംഭിക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമെന്നാണ്​ കണക്കാക്കപ്പെടുന്നത്​. മദാഇൻ സ്വാലിഹ്​ ഉൾപ്പെടെ പൈതൃക സ്​ഥാനങ്ങൾ, പടിഞ്ഞാറൻ പർവത നിര, സംരക്ഷിത പ്രകൃതി മേഖലകൾ, അഗ്​നിപർവതങ്ങൾ, കടൽത്തീരം, 50 ലേറെ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്​ പദ്ധതി. പടിഞ്ഞാറൻ തുറമുഖ നഗരമായ യാമ്പുവിന്​ വടക്ക്​ ഉംലജ്​ മുതൽ അൽവജ്​ വരെയുള്ള​ പ്രദേശമാണ്​ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്​. തബൂക്ക്​ പ്രവിശ്യയിലെ 200 കിലോമീറ്റർ കടൽത്തീരം വികസിപ്പിച്ചെടുക്കും. മൊത്തം 34,000 ചതുര​ശ്ര കിലോമീറ്റർ മേഖലയാകും ഇതി​​െൻറ പരിധിയിൽ വരിക. 50 ദ്വീപുകളിലും റിസോർട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്​ഥാപിക്കും. 

പബ്ലിക്​ ഇൻവെസ്​റ്റ്​ ഫണ്ടാണ്​ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്​. ഭാഗിക സ്വയംഭരണാവകാശമുള്ള ഒരു സമിതിയാകും പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ലോകത്തെ ഒട്ടുമിക്ക രാജ്യക്കാർക്കും വിസയില്ലാതെ തന്നെ സന്ദർശിക്കാമെന്നതാണ്​ പ്രധാന പ്രത്യേകത. സുരക്ഷിതവും ലോകോത്തര നിലവാരമുള്ളതുമായ വിനോദ സാധ്യതകളാണ്​ വാഗ്​ദാനം ചെയ്യുന്നത്​. 

2019 മധ്യത്തിലാകും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുക. 2022 ൽ ആദ്യഘട്ടം പൂർത്തിയാകും. പ്രത്യേക വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ, ആഡംബര റെസിഡൻഷ്യൽ യൂനിറ്റുകൾ, ​ഗതാഗത സംവിധാനങ്ങൾ,  േബാട്ടുകൾ, സീപ്ലെയ്​നുകൾ എന്നിവയുടെ പൂർത്തീകരണം ആദ്യഘട്ടത്തി​​െൻറ ഭാഗമാണ്​. രാജ്യത്തി​​െൻറ സമ്പദ്​വ്യവസ്​ഥയെ എണ്ണ ആശ്രിതത്വത്തിൽ നിന്ന്​ മോചിപ്പിക്കാൻ ലക്ഷ്യംവെക്കുന്ന വിഷൻ 2030 ​​െൻറ ​ഭാഗമാണിതും. മൊത്തം 35,000 തൊഴിൽ അവസരങ്ങൾ ഇതുവഴി സൃഷ്​ടിക്കപ്പെടുമെന്നാണ്​ കരുതുന്നത്​. 

നിർമല തീരം; ചരിത്രമുറങ്ങുന്ന താഴ്​വരകൾ
ജിദ്ദ: യൂറോപ്യൻ രാജ്യമായ ബെൽജിയത്തേക്കാൾ വലിപ്പമുള്ള മേഖലയിലാണ്​ ചെങ്കടൽ പദ്ധതി സ്​ഥാപിക്കപ്പെടുന്നത്​. ലോകത്തെ ഏറ്റവും നിർമലമായ കടൽത്തീരങ്ങളിലൊന്നാണ്​ സൗദിയുടെ പടിഞ്ഞാറ്​ ചെങ്കടൽ തീരം. സ്​കൂബ ഡൈവിങ്ങിന്​ ​അനുയോജ്യമായ ഇടം. വൈവിധ്യമാർന്ന ആവാസ വ്യവസ്​ഥ നിലനിൽക്കുന്ന സമുദ്രാന്തർഭാഗം. പവിഴപ്പുറ്റുകളും സമുദ്രസസ്യങ്ങളും നിറഞ്ഞ അടിത്തട്ടിലേക്കുള്ള ഡൈവിങ്ങ്​ ഇവിടത്തെ പ്രധാന വിനോദങ്ങളിലൊന്നാണ്​. 
ഉംലജ്​ മുതൽ അൽവജ്​ വരെയുള്ള മേഖലയിൽ ​​ചെങ്കടലിൽ സ്​ഥിതി ചെയ്യുന്ന ​50 ഒാളം ദ്വീപുകളാണ്​ പ്രധാന ആകർഷണം. ഇവിടെ റിസോർട്ടുകളും ജലവിനോദ സംവിധാനങ്ങളും സ്​ഥാപിക്കും.  ലോകോത്തര ഹോട്ടൽ ശൃംഖലകളും ഇവിടെയെത്തും. പ്രകൃതി, പരിസ്​ഥിതി സംരക്ഷണം ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുകയെന്ന്​ ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ഉൗന്നിപ്പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ സന്ദർശകരുടെ എണ്ണം കൃത്യമായി നിജപ്പെടുത്തും. കാർബൺ ബഹിർഗമനം, മാലിന്യ നിർമാർജനം, ശബ്​ദ, വെളിച്ച മലിനീകരണം എന്നിവയിൽ കർക്കശ നിലപാടുണ്ടാകും. 
മേഖലയിൽ അഗ്​നിപർവതങ്ങളും പദ്ധതിയുടെ ഭാഗമാണ്​. 17 ാം നൂറ്റാണ്ടുവരെ സജീവമായിരുന്ന അഗ്​നിപർവതങ്ങൾ ഇവിടെയുണ്ട്​. വന്യജീവികളുടെ കാര്യത്തിലും വൈവിധ്യമുണ്ട്​. അറേബ്യൻ പുള്ളിപ്പുലി, അറേബ്യൻ ചെന്നായ, കാട്ടുപൂച്ച, പ്രാപ്പിടിയൻ എന്നിവ സംരക്ഷിതപ്രദേശങ്ങളിലെ ചില ജീവികൾ മാത്രം. മദാഇൻ സ്വാലിഹിലെ പൗരാണിക ശേഷിപ്പുകളും പദ്ധതിയിലുണ്ട്​. സൗദിയിലെ ആദ്യത്തെ യുനെസ്​കോ ലോക പൈതൃക സ്​ഥാനമായ മദാഇൻ സ്വാലിഹി​​െൻറ ചരിത്രപ്രാധാന്യവും നിർമാണചാതുരിയും ഇ​പ്പോൾ തന്നെ വലിയ തോതിൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്​.

തുറക്കുന്നത്​ വലിയ തൊഴിൽ സാധ്യതകൾ
ജിദ്ദ: സൗദിഅറേബ്യയുടെ തൊഴിൽ മേഖലയിൽ വലിയ സാധ്യതകൾ തുറക്കുന്നതാണ്​ ​െചങ്കടൽ പദ്ധതി. പ്രത്യക്ഷത്തിൽ 35,000 ലേറെ പേർക്ക്​ ഇവിടെ തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും. വിഷൻ 2030 ​​െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന്​ തന്നെ ​സ്വദേശികൾക്ക്​ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ്​. പദ്ധതിക്ക്​ ചുക്കാൻ പിടിക്കുന്ന പബ്ലിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ടി​​െൻറ വരുമാനം വർധിപ്പിക്കാനും ഇതുവഴി കഴിയും. പ്രതിവർഷം സൗദിയുടെ വാർഷിക ആഭ്യന്തര ഉൽപാദന വളർച്ചയിൽ 15 ശതകോടി റിയാലി​​െൻറ സംഭാവന നൽകാനും സാധിക്കും. 2035 ഒാടെ ദശലക്ഷം സന്ദർശകരെയാണ്​ ഒരുവർഷത്തിൽ പ്രതീക്ഷിക്കുന്നത്​.

വിസരഹിത വിനോദസഞ്ചാരം
ജിദ്ദ: വിസയില്ല​ാതെ തന്നെ സന്ദർശകർക്ക്​ എത്താമെന്നതാണ്​ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളി​െലാന്ന്​. ലോകത്തെ ഒട്ടുമിക്ക രാജ്യക്കാർക്കും വിസ കൂടാതെ തന്നെ ഇവി​ടത്തെ വിമാനത്താവളത്തിലും തുറമുഖത്തും ഇറങ്ങാം. അല്ലാത്ത രാജ്യക്കാർക്ക്​  യാത്രക്ക്​ മുമ്പ്​ ഒാൺ​ൈലനിൽ വിസ നേടാം. സന്ദർശകരുടെ സു​രക്ഷക്കാണ്​ മുൻഗണന. അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. കുടുംബമായി സന്ദർശിക്കുന്നവരുടെ സൗകര്യങ്ങൾക്ക്​ പ്രത്യേക പരിഗണനയും നൽകും. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi tourismmalayalam news
News Summary - saudi tourism-saudi-gulf news
Next Story