Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യ...

സൗദി അറേബ്യ അത്യാഹ്​ളാദത്തോടെ  ഇൗദുൽ ഫിത്വർ ആഘോഷിച്ചു

text_fields
bookmark_border
സൗദി അറേബ്യ അത്യാഹ്​ളാദത്തോടെ  ഇൗദുൽ ഫിത്വർ ആഘോഷിച്ചു
cancel

ജിദ്ദ: സൗദി അറേബ്യ അത്യാഹ്​ളാദത്തോടെ ഇൗദുൽ ഫിത്വർ ആഘോഷിച്ചു. രാജ്യത്തെ വിവിധ മേഖലകളിലൊരുക്കിയ ഇൗദ്​ ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്​കാരത്തിൽ  ആയിരങ്ങൾ പ​​​െങ്കടുത്തു. പ്രാർഥനക്കെത്തിയവരെകഹ്​വയും സംസമും കാരക്കയും ആശംസ ആലേഖനം ചെയ്​ത തൂവാലകളും നൽകിയാണ്​ ചിലയിടങ്ങളിൽ വരവേറ്റത്. മക്കയിലെ മസ്​ജിദുൽ ഹറാമിൽ  ലക്ഷങ്ങൾ ​പെരുന്നാൾ നമസ്​കാരം നിർവഹിച്ചു. ഹറമിലെ പെരുന്നാൾ നമസ്​കാരത്തിൽ പ​​െങ്കടുക്കാൻ പരിസര പ്രദേശങ്ങളിൽ നിന്നുളള ആളുകളുടെ വരവ്​ രാത്രി മുതലേ തുടങ്ങിയിരുന്നു. നമസ്​കാരവേളയിൽ ഹറമും മുറ്റവും നിറഞ്ഞുകവിഞ്ഞു. സൗദി ഭരണാധികാരി സൽമാൻ രാജാവ്​, യമൻ പ്രസിഡൻറ്​ അബ്​ദുറബ്ബ് മൻസൂർ ഹാദി, മാലി ദീപ്​ മുൻ പ്രസിഡൻറ്​ മുഹമ്മദ്​ വഹീദ്​, ലബനാൻ ​പ്രധാനമന്ത്രി സഅദ്​ഹരീരി, മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ, സൽമാൻ രാജാവി​​​​െൻറ പ്രത്യേക ഉപദേഷ്​ടാവ്​ അമീർ അബ്​ദുൽ ഇലാഹ്​ ബിൻ അബ്​ദുൽ അസീസ്​, മ​ന്ത്രിമാർ, അമീറുമാർ, ഭരണ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവർ മക്ക ഹറമിൽ പെരുന്നാൾ നമസ്​കാരം നിർവഹിച്ചു.

ഇൗദ്​ നമസ്​കാരത്തിന്​ ശൈഖ്​ സ്വാലിഹ്​ ബിൻ ഹുമൈദ്​  നേതൃത്വം നൽകി. അല്ലാഹുവി​നെ അനുസരിച്ചു ജീവിക്കു​േമ്പാഴൊക്കെ അടിമകളുടെ ഒരോ ദിവസവും ആഘോഷമായിരിക്കുമെന്ന്​ ഹറം ഇമാം പറഞ്ഞു. നന്ദി കാണിക്കൽ മഹത്തായ ഗുണമാണ്​. ആ സ്വഭാവം ഒരോരുത്തരിലും ഉണ്ടായിരിക്കേണ്ടതുണ്ട്​. അനുഗ്രഹങ്ങളുടെ പ്രതിഫലനമാണ്​ നന്ദിപ്രകടനം. മനസ്സിലത്​ വിശ്വാസവും  സ്​നേഹവുമായും നാവിൽ സ്​തുതികളുമായും അവയങ്ങളിൽ ആരാധനകളുമായും  പ്രതിഫലിക്കും. നന്ദി കാണിക്കൽ നല്ലൊരു സ്വഭാവമാണ്​. സംസ്​കരണം സിദ്ധിച്ചതി​െൻയുംപക്വതയുടെയും തെളിവാണത്​. 

രാജ്യത്തെ  അന​ുഗ്രഹങ്ങളും സുരക്ഷയും സമാധാനവും ​െഎക്യവും ശക്​തിയും ശത്രുക്കളുടെ അസൂയ ഇളക്കിവിടാൻ കാരണമായിട്ടുണ്ട്​. അല്ലാഹുവി​​​​െൻറ സംരക്ഷണവും  ഭരണാധികാരികളുടെ യുക്​തിയും മനക്കരുത്തും ശത്രുക്കളെ നിരാശരാക്കിയിട്ടുണ്ട്​. കഅ്​ബയുടെ നാഥനിൽ ഭരമേൽപിച്ചതിനാൽ കുതന്ത്രശാലികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്​. രാജ്യത്തെ ധീരരായ സുരക്ഷ ഭടന്മാർ അവരുടെ സ്​ഥാനവും പദവികളും മനസ്സിലാക്കി സത്യത്തി​​​​െൻറ മാർഗത്തിൽ അടിയുറച്ച്​ രാജ്യവും  പുണ്യസ്​ഥലങ്ങളും സുരക്ഷിതമായി നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

മദീനയിലെ മസ്​ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്​കാരത്തിൽ പത്ത്​ ലക്ഷത്തിലധികമാളുകൾ പ​​െങ്കടുത്തു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, അസി. മേഖല ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​ അൽഫൈസൽ എന്നിവരും  പ​െങ്കടുത്തു. നമസ്​കാരത്തിനും ഖുതുബക്കും ശൈഖ്​ ഹുസൈൻ ആലു ശൈഖ്​ നേതൃത്വം നൽകി. വിശ്വാസികൾക്കിടയിൽ നിഷ്​ക്കളങ്കമായ സ്​നേഹവും ​െഎക്യവും ഉൗട്ടി ഉറപ്പിക്കുന്നതടക്കമുള്ള മഹത്തായ ലക്ഷ്യങ്ങൾ ഇൗദ്​ ആഘോഷത്തിനുണ്ടെന്ന്​​ മസ്​ജിദുന്നബവി ഇമാം ഇമാം പറഞ്ഞു. മുസ്​ലിം രാജ്യമാണ്​ സൗദി അറേബ്യ. ആ രാജ്യത്തിനോടുള്ള ശത്രുത പൂർണമായും സമാധാനം കാംക്ഷിക്കുന്ന അവിടുത്തെ ആളുകളോടാണെന്ന വസ്​തുത​ മനസ്സിലാക്കേണ്ടതുണ്ട്​. രാജ്യത്തി​​​​െൻറ സ്​ഥിരതയും സമാധാനവും തകർക്കൽ എല്ലായിടങ്ങളിലുള്ള മുസ്​ലിംകളോടുള്ള ഭീഷണിയാണെന്നും മസ്​ജിദുന്നബവി ഇമാം പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi eid
Next Story