Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്​ഹയിൽ...

ബത്​ഹയിൽ കത്തിയമർന്നത്​ ഒരുപാടുപേരുടെ ജീവിതങ്ങൾ

text_fields
bookmark_border
ബത്​ഹയിൽ കത്തിയമർന്നത്​ ഒരുപാടുപേരുടെ ജീവിതങ്ങൾ
cancel

റിയാദ്​: തങ്ങളുടെ ജീവിതങ്ങൾ കത്തിയമരു​േമ്പാൾ അകലെ മാറി നിസഹായരായി അത്​ നോക്കിനിൽക്കാനെ ഇൗ ഹതഭാഗ്യർക്ക്​ കഴിഞ്ഞുള്ളൂ. ചൊവ്വാഴ്​​ച വൈകീട്ട്​  വാണിജ്യ നഗരിയുടെ ഹൃദയഭാഗത്തുള്ള ബത്​ഹ കോമേഴ്​സ്യൽ സ​​െൻററിനെ തീ വിഴുങ്ങിയപ്പോൾ ചാരമായത്​ മലയാളികളടക്കം നിരവധിയാളുകളുടെ ജീവിതവും സ്വപ്​നങ്ങളും നീണ്ടകാലത്തെ പ്രവാസത്തി​​​െൻറ മുഴുവൻ സമ്പാദ്യങ്ങളുമായിരുന്നു. നോമ്പുതുറക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നാവ്​ നീട്ടിയ അഗ്​നി നക്കിത്തുടച്ചത് ബത്​ഹയിലെ പ്രൗഢിയും പാരമ്പര്യവുമുള്ള ഒരു വ്യാപാര സമുച്ചയം മാത്രമായിരുന്നില്ലെന്ന്​ പിറ്റേന്ന്​ നേരം പുലർന്നപ്പോൾ തങ്ങളുടേതായി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന്​ തെര​യാൻ വന്നവരുടെ നിറഞ്ഞ കണ്ണുകൾ പറഞ്ഞു. ഒരാൾക്കുപോലും ജീവാപായം സംഭവിച്ചില്ലെങ്കിലും നൂറുകണക്കിനാളുകളുടെ ജീവിതങ്ങൾ താറുമാറായി. നഷ്​ടങ്ങളുടെ വ്യഥയും നിലനിൽപിനെ ഒാർത്തുള്ള വ്യാകുലതയുമാണ്​ ഒാരോ മുഖത്തും നിഴലിട്ടത്​.

24 മണിക്കൂർ കഴിഞ്ഞിട്ടും തീ പൂർണമായും കെട്ടിട്ടില്ല. 20 ലേറെ അഗ്​നിശമന സേന യൂനിറ്റുകൾ സ്ഥലത്ത്​ തമ്പടിച്ച്​ തീയണക്കൽ ശ്രമം തുടരുകയാണ്​. തുണിയും ബ്ലാങ്കറ്റും പോലുള്ള തീയെളുപ്പം ആളിപിടിക്കാനും നിന്ന്​ കത്താനും സഹായിക്കുന്ന വസ്​തുക്കളാണ്​ ഏറെയെന്നതിനാൽ ശ്രമകരമാണ്​ തീ പൂർണമായും കെടുത്തൽ. നടുത്തളത്തിലെ ഒരു ഇടനാഴിയിൽ നിന്ന്​ തുടങ്ങിയ തീ ഏറെ വിശാലമായ ആ ഇരുനില കെട്ടിട സമുച്ചയത്തെ ഏതാണ്ട്​ വിഴുങ്ങിക്കഴിഞ്ഞു. ഇരുനിലകളിലുമായി പ്രവർത്തിച്ചിരുന്ന റസ്​റ്റാറൻറ്​, ബൂഫിയ, ട്രാവൽ ^ കാർഗോ ഏജൻസികൾ, ജനറൽ സർവീസ്​ സ്ഥാപനങ്ങൾ, ബഖാല, ടൈലറിങ്​ ഷോപ്പ്​, കമ്പ്യൂട്ടർ സ​​െൻറർ തുടങ്ങി ഏതാണ്ടെല്ലാ സ്ഥാപനങ്ങൾക്കും പൂർണമ​ായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. പുറത്തെ അന്തരീക്ഷവും കെട്ടിടത്തിനുൾവശവും പുകനിറഞ്ഞുനിൽക്കുകയാണ്​.

തുണിക്കടകളിൽ ഏ​റിയപങ്കും മുഴുവനായി കത്തിനശിച്ചിട്ടുണ്ട്​. മുകൾ നിലയിലെ ചില ട്രാവൽ ഏജൻസികളും കത്തിനശിച്ചവയിൽ പെടുന്നു. ഇൗ ഒാഫീസുകളിലും മറ്റ്​ കടകളിലും സൂക്ഷിച്ചിരുന്ന പണം, പാസ്​പോർട്ടുകൾ, മറ്റ്​ വിലപ്പെട്ട രേഖകളുമെല്ലാം ചാരമായി. തങ്ങളുടെ സ്ഥാപനം പൂർണമായും കത്തിനശിച്ചതായി ബുധനാഴ്​ച രാവിലെ കെട്ടിടത്തിനുള്ളിൽ കയറി പരിശോധിക്കാൻ അവസരം കിട്ടിയ സിന്ദ്​ബാദ്​ ട്രാവൽസ്​ ടൂർ ​ഒാപറേറ്റർ റാഫി പാങ്ങോട്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വേനലവധി പ്രമാണിച്ച്​ ടൂർ പാക്കേജ്​ ബുക്ക്​ സൗദി കുടുംബങ്ങൾ തങ്ങളെ ഏൽപിച്ച പാസ്​പോർട്ടുകൾ മുഴുവൻ കത്തിയമർന്നതായും എന്നാൽ തങ്ങളുടെ ഒാഫീസിനോട്​ ചേർന്നുള്ള മറ്റ്​ സ്ഥാപനങ്ങളിൽ ചിലതെല്ലാം തീപിടിക്കാതെ രക്ഷപ്പെ​െട്ടന്നും റാഫി കൂട്ടിച്ചേർത്തു. തുണിക്കടകളിലൊക്കെ അതി​​​െൻറ നടത്തിപ്പുകാർ സുക്ഷിച്ചിരുന്ന പാസ്​പോർട്ടുകളും പണവും എല്ലാം കത്തിയമർന്നതിൽ പെടും. തുണിക്കടകളിലും മറ്റും പെരുന്നാൾ പ്രമാണിച്ച്​ പുതിയ സ്​റ്റോക്കുകൾ ഇറക്കിയിരുന്നു. അതെല്ലാം കത്തിനശിച്ചു.

എല്ലാ നിലക്കും നൂറുകണക്കിനാളുകളുടെ ജീവിതമാണ്​ വഴിമുട്ടി നിൽക്കുന്നത്​. തീപിടിച്ച കെട്ടിടവും ചേർന്നുള്ള ഗല്ലികളും പൂർണമായും സിവിൽ ഡിഫൻസി​​​െൻറ സുരക്ഷാവലയത്തിനുള്ളിലായതിനാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കും ജീവനക്കാർക്കും അകത്ത്​ കയറി തങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. തീ പൂർണമായും കെട്ട്​ അപകടസ്ഥിതി ഒഴിവായാൽ മാത്രമേ സുരക്ഷാവിഭാഗം പിൻവാങ്ങൂ. അതിനുശേഷം മാത്രമേ ആളുകൾക്ക്​ അങ്ങോട്ടടുക്കാൻ കഴിയൂ. എന്നാൽ കെട്ടിടം ഏതാണ്ട്​ തകർന്ന അവസ്ഥയിലായതിനാൽ അവിടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം പുനരാരംഭിക്കാൻ ഉടനെയെങ്ങും കഴിഞ്ഞെന്നുവരില്ല. തീവിഴുങ്ങാത്ത ജനറൽ സർവീസ്​ ഒാഫീസുകളും ട്രാവൽ ഏജൻസികളും അവശേഷിക്കുന്നുണ്ടെങ്കിലും അവ ഉടനെ തുറക്കാൻ ഇടയില്ലാത്തതിനാൽ പുതുക്കാനും മറ്റും ഏൽപിച്ച പാസ്​പോർട്ടുകൾ തിരിച്ചെടുക്കാനാവാതെ മലയാളി കുടുംബങ്ങളുൾപ്പെടെയുള്ളവർ ആശങ്കയിലാണ്​. വേനലവധി പ്രമാണിച്ചുള്ള പലരുടെയും നാട്ടിലേക്കുള്ള യാത്രകൾ മുടങ്ങുന്ന അവസ്ഥയിലുമാണ്​.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiabathha fire
News Summary - saudi arabia bathha fire
Next Story