Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ വൻ കവർച്ച സംഘം...

റിയാദിൽ വൻ കവർച്ച സംഘം പിടിയിൽ

text_fields
bookmark_border
robery-team
cancel

റിയാദ്​: പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ വൻ സാമൂഹിക വിരുദ്ധ സംഘം റിയാദ്​ പൊലീസി​​െൻറ പിടയിലായി. രണ്ട്​ സംഘങ്ങളായി പൊലീസ്​ വലയിൽ കുടുങ്ങിയ 14 പ്രതികളിൽ അഞ്ചുപേർ​ സ്വദേശി പൗരന്മാരും എട്ടുപേർ പാകിസ്​താനികളും ഒരാൾ നൈജീരിയക്കാരനുമാണ്​. റിയാദ്​ പൊലീസി​​െൻറ കീഴിലെ പ്രത്യേക കുറ്റന്വേഷണ സംഘമാണ്​ ഇവരെ പിന്തുടർന്ന്​ പിടികൂടിയത്​. 

കവർച്ച സംഭവങ്ങളെ കുറിച്ച്​ ലഭിച്ച വീഡിയോ ദൃശ്യങ്ങളും വിവിധ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത കേസുകളും പ്രതികളെ ക​െണ്ടത്താൻ പൊലീസ്​ ഉപയോഗപ്പെടുത്തി. നഗരത്തിൽ അടുത്തിടെയുണ്ടായ നിരവധി കവർച്ച സംഭവങ്ങളിൽ പങ്കുള്ളവരാണെന്ന്​ കണ്ടെത്തി. വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അതിക്രമിച്ചുകയറി തോക്കുചൂണ്ടിയും ആയുധങ്ങൾ കാട്ടിയും ഭീഷണിപ്പെടുത്തിയും ശാരീരിക പീഡനമേൽപിച്ചും പണവും മറ്റ്​ വിലപ്പെട്ട സാധനങ്ങളും കവർന്ന സംഭവങ്ങളാണ്​ ഇവർ നടത്തിയതായി കണ്ടെത്തിയത്​. പുറമെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത്​ അവയിൽ നിന്ന്​ സാധനങ്ങൾ മോഷ്​ടിക്കൽ, വഴിയാത്രക്കാരെ കൊള്ളയടിക്കൽ, സ്​ത്രീകളുടെ ബാഗുകൾ തട്ടിപ്പറിക്കൽ, വാഹനങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ നിരവധി സംഭവങ്ങളിലും ഇവർ പങ്കാളികളാണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. 

robery-team
റിയാദ്​ പൊലീസി​​െൻറ പിടിയിലായ കവർച്ച സംഘത്തിൽ നിന്ന്​ കണ്ടെത്തിയ ആയുധങ്ങളും മോഷണ വസ്​തുക്കളും
 

പ്രധാനമായും തോക്കായിരുന്നു സംഘത്തി​​െൻറ ആയുധമെന്നും തെരുവിൽ ആളുകളെ തോക്കിൻമുനയിൽ നിറുത്തി കൊള്ളയടിച്ച സംഭവങ്ങളുമുണ്ടെന്നും പൊലീസ്​ വൃത്തങ്ങൾ വ്യക്​തമാക്കി. നഗര പരിധിക്കുള്ളിൽ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി കവർച്ച സംഭവങ്ങൾ സംബന്ധിച്ച്​ പ്രതികൾ കുറ്റസമ്മതം നടത്തിയതായും പൊലീസ്​ വക്താവ്​ പറഞ്ഞു. പ്രതികളിൽ നിന്ന്​ പിസ്​റ്റൾ, കത്തി തുടങ്ങിയ ആയുധങ്ങളും പണം, മൊബൈൽ ഫോൺ, പഴ്​സ്​, വാച്ച്​, പലതരം ആഭരണങ്ങൾ തുടങ്ങിയ മോഷണ വസ്​തുക്കളും കണ്ടെടുത്തു. പ്രതികൾക്കെതിരെ അനന്തര നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പൊലീസ്​ പ്രതിജ്ഞാബദ്ധരാണെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsaudi arabiagulf newsRiyadhmalayalam newsRobbery group
News Summary - Robbery team arrested in riyad-Gulf news
Next Story